'ഞാന്‍ മോശക്കാരിയാണെന്ന് ചെറുപ്പം മുതലേ അച്ഛന്‍ പറയും', അത് ശരിക്കും ഞാനങ്ങ് ദുരുപയോഗം ചെയ്തു; സോന

സിനിമയില്‍ അത്യാവശ്യം ഗ്ലാമറസായി അഭിനയിച്ച് ശ്രദ്ധേയായ നടിയാണ് സോന. തമിഴിലാണ് നടി കൂടുതല്‍ സജീവമായതെങ്കിലും മലയാളത്തിലും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ സോന പ്രശസ്തിയിലേക്ക് എത്തി. പല ഭാഷകളിലും കുറച്ച് തുറന്ന് കാണിച്ച് അഭിനയിക്കാന്‍ മടി കാണിക്കാത്തത് കൊണ്ട് നടിയെ തേടി അത്തരം കഥാപാത്രങ്ങള്‍ തന്നെ വന്നു.

എന്നാല്‍ താനിങ്ങനെ ആവാന്‍ കാരണമായ വിഷയങ്ങളെ കുറിച്ച് നടി വെളിപ്പെടുത്തിയിരിക്കുകയാണ്. തമിഴ് നടന്‍ ഇളവരസനുമായി ഇന്ത്യഗ്ലിറ്റ്‌സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് തന്റെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് നടി വെളിപ്പെടുത്തിയത്. തന്റെ പിതാവിന്റെ മോശം സ്വഭാവും അത് കാരണം അനുഭവിക്കേണ്ടി വന്നതിനെ കുറിച്ചൊക്കെ അഭിമുഖത്തിലൂടെ സോന തുറന്ന് പറഞ്ഞു.

sona-heiden

'അച്ഛന്‍ കാരണം വിഷമിക്കുന്ന അമ്മയെ സംരക്ഷിച്ചത് ഞാനായിരുന്നു. അങ്ങനെ പതിനാലമത്തെ വയസില്‍ ഞാന്‍ ഒരു പുരുഷനെ പോലെ വീടിന്റെ സംരക്ഷകയായി. എന്റെ കുട്ടിക്കാലവും ടീനേജും ആസ്വദിക്കാന്‍ സാധിച്ചില്ല. ജീവിതത്തില്‍ എല്ലാ കാര്യങ്ങളും തെറ്റായ സമയത്താണ് നടന്നത്. അച്ഛന്റെ സ്‌നേഹം കിട്ടാന്‍ വേണ്ടി ആഗ്രഹിച്ചിട്ടുണ്ട്. പക്ഷെ കിട്ടിയില്ല. വളരെ മോശം വ്യക്തിയായിരുന്നു അദ്ദേഹം. ഓരോ ദിവസവും വീട്ടില്‍ ഓരോ സ്ത്രീകള്‍ പരാതി പറഞ്ഞ് വന്ന് നില്‍ക്കുന്നതാണ് എന്റെ ഓര്‍മ്മയിലുള്ളത്.

ആ സ്ത്രീകളുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. നിരന്തരം വീട്ടിലേക്ക് സ്ത്രീകളിങ്ങനെ വന്ന് കൊണ്ടേയിരിക്കും. കണ്ട സ്ത്രീകളുടെ ഒക്കെ പുറകേ പോകുന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം. അന്നെനിക്ക് ഒന്നും മനസിലായില്ല. അച്ഛന്‍ കാരണം അമ്മ വേദനിക്കുന്നുണ്ടെന്ന് മാത്രം മനസിലായി. പിന്നീട് അമ്മയെ നോക്കുക, സന്തോഷമാക്കി ഇരുത്തുക എന്നത് എന്റെ ഉത്തരവാദിത്തമായെന്ന്' സോന പറയുന്നു.

ഗ്ലാമറസായി അഭിനയിക്കാനുണ്ടായ കാരണത്തെ കുറിച്ചും നടി പറഞ്ഞു. 'അടക്കി വെച്ചിരുന്നതൊക്കെ ഒരു ദിവസം തുറന്ന് കാട്ടി. അങ്ങനെയാണ് ഞാന്‍ വളരെ ഗ്ലാമറസായി കാണപ്പെടാന്‍ തുടങ്ങിയത്. ജീവിതത്തിലെ ഒരു ഘട്ടത്തില്‍ പാര്‍ട്ടി, ഡ്രിങ്ക്, തുടങ്ങി മറ്റൊരു വഴിയിലേക്ക് തിരിഞ്ഞു. ഇന്നത്തെ ജീവിതം ആഘോഷമാക്കാം എന്ന് ചിന്തിച്ചാണ് അങ്ങനൊരു ജീവിതം തിരഞ്ഞെടുത്തത്. അത് കുറച്ച് അധികമായി പോയി. ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരു ആശ്വസമാകുമെന്നാണ് വിചാരിച്ചത്. പക്ഷേ അതും സമ്മര്‍ദ്ദമാണ് തന്നത്. സ്വഭാവഹത്യയാണ് അതെനിക്ക് സമ്മാനിച്ചത്.

sona-heiden

എന്റെ തെറ്റുകളോര്‍ത്ത് അഭിമാനിക്കുകയാണെന്ന് ഞാന്‍ പറയാറുണ്ട്. കാരണം അത് കാരണമാണ് ഞാനിന്ന് നല്ലൊരു വ്യക്തിയായത്. ഞാന്‍ അങ്ങനൊന്നും ജീവിച്ചിരുന്നില്ലെങ്കില്‍ എന്റെ ജീവിതം വേറെ രീതിയില്‍ ആവുമായിരുന്നു. അപ്പോള്‍ സന്തോഷം എവിടെ ഉണ്ടാവും. ഞാന്‍ ചെയ്തത് തെറ്റാണെങ്കിലും അതിലൊരു ഖേദവുമില്ല.

പിന്നെ ഞാന്‍ ഇങ്ങനെയാവാന്‍ കാരണവും അച്ഛന്‍ തന്നെയാണ്. ചെറിയ പ്രായത്തിലെ നീ ചെയ്യുന്നത് തെറ്റാണ്, നീ ശരിയില്ല, നീ മോശക്കാരിയാണ് എന്നൊക്കെ അച്ഛന്‍ എന്നോട് പറയുമായിരുന്നു. എന്ത് ചെയ്താലും ഞാന്‍ മോശക്കാരിയാണെന്ന് പറയുമല്ലോ, അപ്പോള്‍ പിന്നെ ഇഷ്ടമുള്ളതൊക്കെ ചെയ്യാമെന്നും ചിന്തിച്ചു. ആ അവസരം ഞാന്‍ ശരിക്കും ദുരുപയോഗം ചെയ്തു. ഞാന്‍ ചെയ്യുന്നത് എന്റെ ജോലിയാണെന്നും എനിക്ക് ഭക്ഷണം തരുന്നത് മറ്റുള്ളവരൊന്നും അല്ലല്ലോ എന്നൊക്കെയാണ് അന്ന് ചിന്തിച്ചിരുന്നത്. അങ്ങനെ ഇഷ്ടമുള്ളത് പോലെ ഞാനും ജീവിക്കാന്‍ തുടങ്ങിയെന്നാണ്,' സോന പറയുന്നത്.

പോണ്ടിച്ചേരി സ്വദേശിനിയാണ് സോന. അച്ഛന്‍ ബ്രിട്ടീഷ് ജര്‍മ്മനിയില്‍ നിന്നുള്ള ആളും അമ്മ ശ്രീലങ്കയില്‍ നിന്നുമാണ്. എന്നോട് ഏത് നാട്ടുകാരിയാണെന്ന് ചോദിച്ചാല്‍ ആശയക്കുഴപ്പം ഉണ്ടാവുമായിരുന്നു. ഞാന്‍ ഏതാണ് തിരഞ്ഞെടുക്കേണ്ടതെന്ന് അറിയില്ലായിരുന്നു. അതുകൊണ്ട് ഞാന്‍ എന്നെ പോണ്ടിച്ചേരിക്കാരി എന്നാണ് വിളിക്കുന്നതെന്നും നടി പറയുന്നു.

More from Filmibeat

Read more about: sona
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X