കല്യാണം കഴിഞ്ഞ ശേഷം പ്രണയത്തിൽ വന്ന മാറ്റം, ദാമ്പത്യ ബന്ധം പ്രണയം പോലെയല്ല: സോന നായർ

വർഷങ്ങളായി അഭിനയ രം​ഗത്ത് തു‌ടരുന്ന നടിയാണ് സോന നായർ. ശ്രദ്ധേയമായ ഒരുപിടി വേഷങ്ങൾ സോന നായർക്ക് കരിയറിൽ ലഭിച്ചിട്ടുണ്ട്. സിനിമാട്ടോ​ഗ്രാഫർ ഉദയൻ അമ്പാടിയാണ് സോന നായരുടെ ഭർത്താവ്. പ്രണയിച്ച് വിവാഹം ചെയ്തവരാണിവർ. പ്രണയത്തെക്കുറിച്ചുള്ള തന്റെ സങ്കൽപ്പത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും സോന നായർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

മുക്കാൽച്ചെമ്പ് ബിരിയാണി കഴിച്ച പെൺവീട്ടുകാർ! ഭാവിവധു പ്രതികരിച്ചത്! കല്യാണം മുടങ്ങിയോ? അരുൺ പറഞ്ഞത്
മുക്കാൽച്ചെമ്പ് ബിരിയാണി കഴിച്ച പെൺവീട്ടുകാർ! ഭാവിവധു പ്രതികരിച്ചത്! കല്യാണം മുടങ്ങിയോ? അരുൺ പറഞ്ഞത്

പ്രണയം ഇപ്പോഴും ഉള്ളിലുണ്ട്. ഇപ്പോഴും പ്രണയാത്മകമായി ഇരിക്കുന്ന ആത്മാവും മനസുമാണ്. ആക്ട് ചെയ്യുമ്പോൾ എന്ത് ഭം​ഗിയായാണ് പ്രണയം കണ്ണുകളിൽ കാണിക്കുന്നതെന്ന് ആളുകൾ പറയാറുണ്ട്. ഉള്ളിൽ പ്രണയമുള്ളത് കൊണ്ടാണത്. അതൊരു വ്യക്തിയോട് ആയിരിക്കണമെന്നില്ല. റീൽ ചെയ്യുമ്പോൾ ഒരു വ്യക്തിയോടുള്ള പ്രണയമല്ല ഞാൻ കാണിക്കുന്നത്. എന്റെ പ്രണയ കാലത്ത് ഞാൻ പൊസസീവ് ആയിരുന്നു. ടോക്സിക്ക് അല്ലായിരുന്നു. ഒരു പൊസസീവ് നാച്വർ.

Sona Nair

എന്റെ പ്രണയാത്മാവ് വേറൊരാൾ കടമെടുക്കുന്നത് പറ്റില്ല. ഞാൻ ഒരു വ്യക്തിയെ പ്രണയിച്ചു. അദ്ദേഹത്തെ കല്യാണം കഴിച്ചു. കല്യാണം കഴിഞ്ഞ ശേഷം സോ കോൾഡ് പ്രണയം ഉണ്ടാകുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. പ്രണയത്തേക്കാളുപരി വളരെ ആത്മാർത്ഥമായുള്ള കംപാനിയൻഷിപ്പാണ്. സ്നേഹവും ആത്മാർത്ഥതയും. പ്രണയം ആദ്യഘട്ടത്തിൽ വന്ന് അതങ്ങ് കഴിയും. ഒരാൾ ഇങ്ങനെയോ പ്രണയിക്കാവൂ എന്ന് പറയാനാകില്ല. അതൊരു ഫീലാണ്. പ്രണയത്തിൽ നിന്നും വളരെ വ്യത്യസ്തമാണ് ദാമ്പത്യ ബന്ധമെന്നും സോന നായർ പറഞ്ഞു.

പ്രസവിച്ച ശേഷം രണ്ട് കിലോ അരി ഇടിച്ചു, തനിക്കും രണ്ട് മക്കളില്ലേ, എങ്ങനെ പറയാൻ തോന്നി? അഖിൽ മാരാറിന് വിമർശനം
പ്രസവിച്ച ശേഷം രണ്ട് കിലോ അരി ഇടിച്ചു, തനിക്കും രണ്ട് മക്കളില്ലേ, എങ്ങനെ പറയാൻ തോന്നി? അഖിൽ മാരാറിന് വിമർശനം

മുമ്പൊരിക്കലും ഭർത്താവിനെക്കുറിച്ച് സോന നായർ സംസാരിച്ചിരുന്നു.
പുള്ളി ഒരിക്കലും എന്നെ സംവിധായകർക്ക് ശുപാർശ ചെയ്തിട്ടില്ല. സോന ആ ക്യാരക്ടർ ചെയ്യാൻ ഓക്കെ ആണോയെന്ന് ആരെങ്കിലും ചോദിച്ചാൽ നിങ്ങൾ നേരിട്ട് ചോദിക്കൂ, ഞാൻ ഈ വക കാര്യങ്ങളിൽ ഇടപെടാറില്ലെന്ന് അദ്ദേഹം പറയും. എന്റെ പ്രൊഫഷനുമായി ബന്ധപ്പെട്ട് സംഭാഷണങ്ങൾ ഉണ്ടാകാറില്ല. എനിക്ക് നല്ലതെന്ന് തോന്നിയാലേ ഞാൻ വീട്ടിൽ നിന്ന് പെട്ടിയുമായി ഇറങ്ങൂയെന്ന് ഭർത്താവിന് അറിയാം. എന്തിനത് ചെയ്ത് എന്ന് ചോദിക്കേണ്ടി വന്നിട്ടില്ല.

പുള്ളിക്ക് തല കുനിക്കേണ്ട അവസ്ഥ ഇന്ന് വരെ ഞാൻ ഉണ്ടാക്കിക്കാെടുത്തിട്ടില്ല. ചേട്ടന്റെ കൂ‌ടെ വർക്ക് ചെയ്യുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഒരുമിച്ച് വർക്ക് ചെയ്യുമ്പോൾ‌ എനിക്ക് പ്രത്യേക പരി​ഗണനയൊന്നും ഇല്ല. എനിക്കായി പ്രത്യേക ലൈറ്റൊന്നും വെക്കാറില്ല. ഏതോ ആർട്ടിസ്റ്റ് വന്ന് ചെയ്യുന്നു എന്ന ലാഘവത്തോടെയേ കാണൂ. ശകാരിക്കേണ്ടിട‌ത്ത് ശകാരിക്കും. മേക്കപ്പ് കൂടിയാലോ ലിപ്സ്റ്റിക് കൂടിയാലോ ആൾക്കാരുടെ മുന്നിൽ വെച്ച് ഭയങ്കര ഷൗട്ടിം​ഗ് ആയിരിക്കും. അവിടെ ഭർത്താവും ഭാര്യയും എന്നൊന്നുമില്ല. കുറേ നാളായി വർക്ക് ചെയ്യുന്നുണ്ടല്ലോ, ഇതൊന്നും അറിഞ്ഞ് കൂടേ എന്ന് എന്നാേ‌ട് ചോദിക്കും. ആൾക്കാരുടെ മുന്നിൽ വെച്ച് ശകാരം കേൾക്കാൻ പാടില്ലെന്ന് കരുതി തയ്യാറെടുപ്പോടെയാണ് പോകാറെന്നും സോന നായർ അന്ന് പറഞ്ഞു.

Read more about: sona nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X