ഇതൊരു കുന്നുമ്മല്‍ ശാന്തയല്ല; ഒരു സ്ത്രീയുടെ വശ്യത അഭിനയിച്ച് കാണിച്ച ചിത്രം കംബോജിയെ കുറിച്ച് നടി സോന നായര്‍

നടി സോന നായരുടെ സിനിമകള്‍ പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക നരന്‍ ചിത്രത്തിലെ കുന്നുമ്മല്‍ ശാന്തയായിരിക്കും. ഒരു പോസ്റ്റിയൂട്ട് കഥാപാത്രമായിരുന്നെങ്കിലും നിരവധി പ്രശംസകള്‍ ഈ കഥാപാത്രം നേടിയെടുത്തിരുന്നു. സമാനമായ രീതിയില്‍ നിരവധി വേഷങ്ങള്‍ താന്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് സോന തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

അതേ സമയം നായകനോ, നായികയ്‌ക്കോ പോലും ലഭിക്കാത്ത അത്രയും പ്രശംസകള്‍ നേടിയൊരു സിനിമ കാംബോജി ആണെന്നാണ് സോന പറയുന്നത്. നിരവധി ഓഫ് ബീറ്റ് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ ജനപ്രീതി നേടി തന്നത് കാംബോജി എന്ന ചിത്രമായിരുന്നു. ആ സിനിമയിലെ പ്രകടനം കണ്ട് പ്രമുഖരായിട്ടുള്ളവര്‍ പോലും തന്നെ വിളിച്ച് അഭിനന്ദിച്ചിട്ടുണ്ടെന്നും സോന പറയുന്നു. വിശദമായി വായിക്കാം..

അരിമ്പാറ എന്ന ചിത്രത്തില്‍ നെടുമുടി വേണുവിന്റെ ഭാര്യയായി അഭിനയിച്ചിരുന്നു

ഓഫ് ബീറ്റ് ആയിട്ടുള്ള ഒരുപാട് പടത്തില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് സോന സംസാരിച്ച് തുടങ്ങുന്നത്. അരിമ്പാറ എന്ന ചിത്രത്തില്‍ നെടുമുടി വേണുവിന്റെ ഭാര്യയായി അഭിനയിച്ചിരുന്നു. അത് ഇന്റര്‍നാഷണല്‍ ലെവവില്‍ വരെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. അങ്ങനെ സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയതടക്കം ഒരുപാട് ഓഫ് ബീറ്റ് സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ടെന്നാണ് മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സോന നായര്‍ പറയുന്നത്.

ഇത് കുന്നുമ്മല്‍ ശാന്തയല്ല, അടൂര്‍ ഗോപാലകൃഷ്ണന്റെ നാല് പെണ്ണുങ്ങളിലെ സ്ട്രീറ്റ് വര്‍ക്കറുമല്ല

കാംബോജി എന്ന സിനിമയിലേക്ക് എന്നെ ക്ഷണിക്കുന്നത് സംവിധായകന്‍ വിനോദ് മങ്കരയാണ്. ഇത് കുന്നുമ്മല്‍ ശാന്തയല്ല, അടൂര്‍ ഗോപാലകൃഷ്ണന്റെ നാല് പെണ്ണുങ്ങളിലെ സ്ട്രീറ്റ് വര്‍ക്കറുമല്ല. ഇത് വേറൊരു തനി സാധാനമാണെന്നും പറഞ്ഞു. ശരിക്കും കാംബോജി നല്ലൊരു പടമാണ്. നല്ലൊരു കണ്‍സെപ്റ്റാണ് സിനിമയുടേത്.

വശ്യമായി ആളുകളെ മോഹിപ്പിക്കുന്ന വേഷമാണെന്നുമൊക്കെ വിനോദ് പറഞ്ഞിരുന്നു

സോന അത് ചെയ്താല്‍ നല്ല ഭംഗിയാവും. അത്രയും വശ്യതയുള്ള കഥാപാത്രമാണെന്നും വശ്യമായി ആളുകളെ മോഹിപ്പിക്കുന്ന വേഷമാണെന്നുമൊക്കെ വിനോദ് പറഞ്ഞിരുന്നു. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളാണ് ഞാനും ലക്ഷ്മി ഗോപാലസ്വാമിയും മറ്റൊരു പെണ്‍കുട്ടിയും ചേര്‍ന്ന് ചെയ്തത്. മൂന്ന് പേരും നായികമാരാണ്. വിനീതാണ് കോംബിനേഷന്‍ ചെയ്യുന്നതും.

ചിത്രം കണ്ട പ്രമുഖരടക്കം പലരും എന്നെ വിളിച്ച് സംസാരിച്ചു

ആ പടത്തില്‍ എനിക്കാണ് ഏറ്റവും കൂടുതല്‍ അഭിനന്ദനം കിട്ടിയത്. വേറെ ആര്‍ക്കും അത്രയും കിട്ടിയില്ല. സിനിമയില്‍ വളരെ അസഭ്യമായിട്ടൊന്നും ചെയ്തിട്ടില്ല. ആ കഥാപാത്രം അങ്ങനെയായിരുന്നു. അതാണ് ചെയ്തത്. ഈ സിനിമ പലയിടത്തും പ്രദര്‍ശിപ്പിച്ചിരുന്നു. അവിടുന്ന് ചിത്രം കണ്ട പ്രമുഖരടക്കം പലരും എന്നെ വിളിച്ച് സംസാരിച്ചു. ഈ കഥാപാത്രം വേറെ ലെവലാണെന്ന് പറഞ്ഞു. തിയറ്ററുകളില്‍ മൊത്തം സോനയ്ക്കാണ് കൈയ്യടി കിട്ടിയതെന്ന് സംവിധായകനും വിളിച്ച് പറഞ്ഞു.

ആ സിനിമയിലൂടെ തനിക്ക് അവാര്‍ഡ് കിട്ടിയില്ല

ആ സിനിമയിലൂടെ തനിക്ക് അവാര്‍ഡ് കിട്ടിയില്ല. കിട്ടുമെന്ന് കരുതി. പക്ഷേ കിട്ടിയില്ല. എപ്പോഴും നമ്മള്‍ വിചാരിക്കുന്നത് പോലെ നടക്കില്ലല്ലോ. പകരം വിനീതിന് ലഭിച്ചിരുന്നതായിട്ടും സോന വ്യക്തമാക്കുന്നു.

Recommended Video

ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ

അഭിമുഖത്തിൻ്റെ പൂർണരൂപം വായിക്കാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X