For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സുകന്യ അന്നും ഞങ്ങളോട് മിണ്ടാറില്ലായിരുന്നു'; സെറ്റിലെ അനുഭവം പങ്കുവെച്ച് നടി സോന നായർ!

  |

  ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ ഒരു അഭിനേത്രിയാണ് സോന നായർ. 1996 മുതലാണ് സോന അഭിനയത്തിൽ സജീവമായി തുടങ്ങിയത്. കഴിഞ്ഞ 25 വർഷത്തോളമായി സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന ഒരു അഭിനേത്രി കൂടിയാണ് സോന നായർ.

  Also Read: 'മോനെ ബി​ഗ് ബോസിലേക്ക് വിടേണ്ടായിരുന്നുവെന്ന് തോന്നി, കമന്റുകൾ വല്ലാതെ ബാധിക്കുന്നു'; റിയാസിന്റെ പിതാവ്

  വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സോന നായർ എന്നും പ്രേക്ഷകരുടെ മനസിൽ പ്രത്യേക ഇടം നേടിയിട്ടുണ്ട്. സോന നായർ എന്ന പേര് കേൾക്കുമ്പോൾ ഒരുപക്ഷേ നരൻ സിനിമയിലെ കുന്നുമ്മൽ ശാന്ത എന്ന കഥാപാത്രമായിരിക്കും സിനിമ പ്രേക്ഷകരുടെ മനസിൽ ആദ്യം ഓർമ്മ വരുന്നത്. അത്ര മനോഹരമായിട്ടാണ് ആ കഥാപാത്രത്തെ താരം അവതരിപ്പിച്ചത്.

  Also Read: 'റോബിൻ ഫൈനൽ ഫൈവിൽ എത്തേണ്ട വ്യക്തി, ഒരുപാട് പേർ വിളിച്ച് സങ്കടം പറഞ്ഞു, ആരോടും ദേഷ്യമില്ല'; അഖിൽ

  തൂവൽ കൊട്ടാരം എന്ന സിനിമയിലൂടെയാണ് സോന നായർ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. അതിന് മുമ്പ് ചെറിയ വേഷങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. തൂവൽക്കൊട്ടാരം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയായിരുന്നു.

  ചിത്രത്തിൽ ജയറാം, സുകന്യ, മഞ്ജു വാര്യർ തുടങ്ങിയവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തൂവൽക്കൊട്ടാരം ഷൂട്ടിങ് സമയത്തെ നടി സുകന്യയെ കുറിച്ചുള്ള ചില ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ സോന നായർ.

  'തൂവൽക്കൊട്ടാരത്തിൽ അഭിനയിക്കുമ്പോൾ സുകന്യ തെന്നിന്ത്യയിലെ തിളങ്ങി നിൽക്കുന്ന നടിയാണ്. കാരവാൻ, മേക്കപ്പിന് അടക്കം സഹായികൾ എന്നിവരെല്ലാം സുകന്യയ്ക്കുണ്ടാകും.'

  'ഷോട്ട് കഴിയുമ്പോൾ ഞാനും മഞ്ജു വാര്യരും ജയറാമേട്ടനും മറ്റുള്ള മലയാളം അഭിനേതാക്കളും ഒരുമിച്ച് ഇരുന്ന് സംസാരിക്കുകയും തമാശ പറയുകയും ചെയ്യും.'

  'മഞ്ജു അന്നും വളരെ സിംപിളായിരുന്നു. അപ്പോഴും സുകന്യ അവരുടെ സഹായികൾക്കൊപ്പം മാറി ഒരിടത്തിരുന്ന് ബുക്ക് വായിക്കുകയോ മറ്റോ ചെയ്യുകയായിരിക്കും. അധികം സംസാരിക്കാൻ വരാറില്ല.'

  'പക്ക പ്രൊഫഷണൽ നടിമാരെപ്പോലെയായിരുന്നു പെരുമാറ്റം. ഒറ്റപ്പെട്ടിരിക്കുകയാണ് എന്നുള്ള സങ്കടം അ‌വർക്കും ഉള്ളതായി തോന്നിയിട്ടില്ല. കാരണം അവർക്ക് ഇത് ജോലിചെയ്യുന്ന സ്ഥലം മാത്രമാണ്. പിന്നെ മലയാളം മനസിലാകാത്തതിനാലും അധികം സംസാരിക്കാൻ വരാത്തതാകാം' സോന നായർ പറയുന്നു.

  ദി കാർ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അരയന്നങ്ങളുടെ വീട്, കസ്തൂരിമാൻ, പട്ടണത്തിൽ സുന്ദരൻ, മനസ്സിനക്കരെ, വെട്ടം, ബ്ലാക്ക്, പരദേശി, സ്വന്തം ലേഖകൻ, സാഗർ ഏലിയാസ് ജാക്കി, കമ്മാരസംഭവം തുടങ്ങിയവയാണ് സോന നായരുടെ പ്രധാന സിനിമകളിൽ ചിലത്.

  രജീഷ വിജയന്റെ ഫൈനൽസാണ് സോന അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം. സിനിമ കൂടാതെ നിരവധി സീരിയലുകളിലും സോന നായർ അഭിനയിച്ചിട്ടുണ്ട്.

  ആദ്യ സിനിമയിൽ അഭിനയിച്ച സോന നായരിൽ നിന്ന് വലിയ മാറ്റങ്ങൾ ഒന്നും താരത്തിന് സംഭവിച്ചിട്ടില്ല.

  Read more about: sona nair
  English summary
  Actress Sona Nair Opens Up About Sukanya And Manju Warrier Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X