എന്റെ പിറകിൽ നിന്നുള്ള ഷോട്ടുകൾ, ഇവർക്ക് മറ്റൊരു സെെറ്റിലേക്ക് പോയാൽ പേരെ: സോന നായർ
അഭിനയ രംഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് സോന നായർ. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ സോനയ്ക്ക് ശ്രദ്ധേയമായ നിരവധി റോളുകൾ ചെയ്തിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും സോന നായർക്ക് ലഭിച്ചു. സിനിമ ലോകത്തിന്റെ ഇന്നലെകളും ഇന്ന് വന്ന മാറ്റങ്ങളും കണ്ടയാളാണ് സോന നായർ. സോഷ്യൽ മീഡിയയുടെ കാലത്തല്ല സോന അഭിനയ രംഗത്തേക്ക് വരുന്നത്. അന്നത്തേതിൽ നിന്നും സമൂഹവും സിനിമാ ലോകവും ഏറെ മാറിയിരിക്കുന്നു. ഓൺലെെൻ മീഡിയകളിലെ വീഡിയോകളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകളെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ സോന നായർ. ജാംഗോ സ്പേസ് ടിവിയുമായുള്ള അഭിമുഖത്തിലാണ് നടി അനുഭവങ്ങൾ പങ്കുവെച്ചത്.
എന്നെ നോവിക്കാൻ കമന്റ് ചെയ്യുന്നതാണെങ്കിലും ഞാൻ പോസിറ്റീവായി എടുക്കും. അപ്പോൾ മനസിന് ഭാരം തോന്നില്ല. ചെയ്യുന്ന പ്രവൃത്തിയാണ് മുഖ്യം. കമന്റസ് അല്ല. പണം കിട്ടാനോ മറ്റ് സംഭവങ്ങൾക്ക് വേണ്ടിയോ തുണി ഇതുവരെ അഴിച്ചിട്ടില്ല. അങ്ങനെയുണ്ടാവുകയുമില്ല. സൗന്ദര്യമില്ലാത്ത സമയത്ത് പോലും പ്രഗൽഭരായ സംവിധായകർ നല്ല കഥാപാത്രങ്ങൾ തന്നു. ഈ കുട്ടി നന്നായിട്ട് ചെയ്യും എന്ന് പറഞ്ഞു. ഇന്ത്യയിലെ മികച്ച സംവിധായകരിൽ ഒരാളായ പ്രിയദർശന്റെ നാല് ഹിന്ദി സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. ആദ്യം വെട്ടം എന്ന സിനിമയിൽ ചാൻസ് തന്നു. അത് കഴിഞ്ഞ് അദ്ദേഹത്തിന്റെ ഹിന്ദി സിനിമകളിലേക്ക് വിളിച്ചു. അവിടെയും എനിക്ക് പറ്റിയ വേഷങ്ങളാണ് തന്നത്.

ഈയടുത്ത് ഒരു കല്യാണത്തിന് പോയപ്പോൾ പിറകിൽ നിന്നുള്ള ഷോട്ടുകളാണ് എടുക്കുന്നത്. എന്ത് നിർവൃതി കിട്ടുന്നെന്ന് എനിക്കറിയില്ല. അതിന് പിന്നാലെ കമന്റുകളാണ്. ഇവർക്ക് മറ്റൊരു സെെറ്റിലേക്ക് പോയാൽ ഇതിന്റെയൊക്കെ ഇരട്ടി ബാക്ക് ഷോട്ടുകൾ കാണാം. അതൊന്നും പോര. സോന നായരുടെ ബാക്ക് ഷോട്ട് വേണം. പഴയ കാലത്ത് ഇതൊന്നുമില്ല. സ്വകാര്യ കാര്യങ്ങൾ സംസാരിക്കുമ്പോൾ പോലും ഇതിനിടയിൽ ക്യാമറ വെക്കും. ക്യാമറ ഉള്ളത് പോലും അറിയില്ല. ഓഡിയോ ഉൾപ്പെടെയാണ് അവർ അപ്ലോഡ് ചെയ്യുന്നത്.
എത്ര പേരുടെ പ്രെെവസിയാണ് ഇല്ലാതാകുന്നതെന്നും സോന നായർ പറയുന്നു. എന്റെ ഭർത്താവിന്റെ കൂടെ എവിടെയെങ്കിലും പോയാൽ ഏതോ താടിക്കാരന്റെ കൂടെ സോന നായരെ കണ്ടു എന്ന് വരെ പറയും. എന്റെ ഭർത്താവ് ആണെന്ന് എഴുതി വെച്ച് നടക്കാൻ പറ്റുമോ. എന്ത് ലോകമാണിതെന്ന് ഭർത്താവ് പറയാറുണ്ടെന്നും സോന നായർ വ്യക്തമാക്കി.

ക്യാമറമാൻ ഉദയൻ അമ്പാടിയെയാണ് സോന വിവാഹം ചെയ്തത്. 1996 ലായിരുന്നു വിവാഹം. അഭിനേത്രിയെന്ന നിലയിൽ സോന നായർക്ക് അർഹമായ അംഗീകാരങ്ങൾ സിനിമാ രംഗത്ത് നിന്നും ലഭിച്ചിട്ടില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. കെപിഎസി ലളിതയെ പോലെ സഹനടിയായി ഇനിയും കഴിവ് തെളിയിക്കാൻ സോന നായർക്ക് കഴിയുമെന്നും പ്രേക്ഷകർ പറയുന്നു.
അടുത്ത കാലത്ത് നടി നിഖില വിമൽ ഉൾപ്പെടെ ഓൺലെെൻ മീഡിയകളുടെ കടന്ന് കയറ്റത്തെക്കുറിച്ച് സംസാരിച്ചിരുന്നു. താരങ്ങളുടെ സ്വകാര്യതയിലേക്ക് ചില മീഡിയകൾ ഇടിച്ച് കയറുന്നെന്നും ഞങ്ങളുടെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞ് പോകൂ എന്ന് മീഡിയകളോട് പറയേണ്ട സാഹചര്യമാണെന്നും നിഖില വിമൽ തുറന്ന് പറഞ്ഞു. ഒരു ഇവന്റിന് പോകുമ്പോൾ ഇരിക്കുമ്പോൾ പോലും ശ്രദ്ധിക്കുന്നു. കാരണം തെറ്റായ രീതിയിൽ വീഡിയോ എടുത്ത് ഇവർ പ്രചരിപ്പിക്കുമെന്നും മീഡിയക്ക് മുന്നിൽ ക്യൂട്ട്നെസ് കാണിക്കാൻ തനിക്ക് താൽപര്യമില്ലെന്നും നിഖില വിമൽ അന്ന് പറഞ്ഞു. നിരവധി നടിമാർ സമാന അനുഭവങ്ങൾ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











