എനിക്കായി ഒരാൾ ഉണ്ടാവും; വിവാഹ മോചനത്തിന് ശേഷം ഒറ്റയ്ക്ക് ജീവിക്കുന്നതിനെക്കുറിച്ച് സോണിയ അഗർവാൾ
തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടി ആണ് സോണിയ അഗവർവാൾ. കാതൽ കൊണ്ടെയ്ൻ എന്ന സിനിമയിലൂടെ ആണ് സോണിയ അഗർവാൾ വൻ പ്രശസ്തി നേടിയത്. ധനുഷ് നായകനായ ഈ സിനിമ വൻ ഹിറ്റ് ആയിരുന്നു. സിനിമയിലെ സോണിയയുടെ പ്രകടനവും പ്രശംസ പിടിച്ച് പറ്റി.
പിന്നീട് ഇത് പോലെ ശക്തമായ ഒരു കഥാപാത്രം സോണിയക്ക് കരിയറിൽ ലഭിച്ചിട്ടില്ല. കരിയറിൽ കുറേ നാൾ താരമൂല്യം നിലനിർത്താനും സോണിയക്ക് കഴിഞ്ഞില്ല. വിവാഹവും വിവാഹ മോചനവും നടിയുടെ കരിയറിനെ ബാധിച്ചിരുന്നു.

ധനുഷിന്റെ സഹോദരനായ സംവിധായകൻ സെൽവ രാഘവനെ ആണ് സോണിയ ആദ്യം വിവാഹം കഴിച്ചത്. 2010 ൽ ഇരുവരും വേർപിരിഞ്ഞു. വിവാഹ ശേഷം അഭിനയം നിർത്തിയതായിരുന്നു സോണിയ അഗർവാൾ. വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷം സോണിയ സിനിമാ രംഗത്തേക്ക് തിരിച്ചെത്തി.
എന്നാൽ പഴയ താരമൂല്യം സോണിയക്ക് ലഭിച്ചില്ല. രണ്ടാം വരവിൽ മലയാളത്തിലും സോണിയ അഭിനയിച്ചിട്ടുണ്ട്. 40 കാരിയായ സോണിയ രണ്ടാം വിവാഹത്തിന് തയ്യാറായിട്ടില്ല. അതേസമയം ആദ്യ ഭർത്താവ് സെൽവരാഘവൻ 2011 ൽ തന്നെ വിവാഹം കഴിച്ചിട്ടുണ്ട്.

ഇപ്പോഴിതാ താൻ രണ്ടാം വിവാഹം കഴിക്കാത്തതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സോണിയ അഗർവാൾ. തനിക്ക് പറ്റിയ വ്യക്തിയെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് സോണിയ പറയുന്നു. വൗ തമിഴാ ചാനലിനോടാണ് പ്രതികരണം.

'അനുയോജ്യനായ വ്യക്തി വന്നാൽ വിവാഹം നടക്കും. ഇതുവരെയും അനുയോജ്യനായ ഒരാളെ കണ്ടിട്ടില്ല. എനിക്ക് ക്രിയേറ്റീവ് ആളുകളോട് ആകർഷണം തോന്നാറുണ്ട്. അതിനപ്പുറം സാധാരണ സ്ത്രീകൾക്കുള്ള സങ്കൽപ്പങ്ങളാണ് എനിക്കും'
'ആളുകൾ കള്ളം പറയുന്നത് എനിക്കിഷ്ടമല്ല. സത്യസന്ധരാണെങ്കിൽ അവരെ ഞാൻ കൂടുതലായി ബഹുമാനിക്കും. എനിക്ക് ഒരു ഫിൽട്ടറും ഇല്ല. എനിക്ക് ഉള്ളിൽ തോന്നുന്ന കാര്യങ്ങളാണ് ഞാൻ പ്രകടിപ്പിക്കാറ്'

'എനിക്കായി ഒരാൾ ഉണ്ടാവുമെന്ന് അറിയാം. വിവാഹം കഴിച്ചാലും ഇല്ലെങ്കിലും നിങ്ങൾ ജനിച്ചപ്പോൾ തന്നെ ദൈവം നിങ്ങളുടെ വിധി എഴുതിയിട്ടുണ്ട്. അത് സംഭവിക്കും'
'കർമ്മ എന്ന കാര്യം ഉണ്ടെന്ന് ഞാൻ വിശ്വസിക്കാൻ തുടങ്ങിയത് ഇപ്പോഴാണ്. നമ്മളുടെ പ്രവൃത്തിക്കളിൽ ബോധവാൻമാരായിരിക്കണം. എത്ര പെട്ടന്ന് അത് നിങ്ങൾ മനസ്സിലാക്കുന്നോ അത്രയും നല്ലതായിരിക്കും ജീവിതം,' സോണിയ അഗർവാൾ പറഞ്ഞു

തന്റെ കരിയറിനെക്കുറിച്ചും സോണിയ സംസാരിച്ചു. ഞാൻ ആ സമയത്ത് ബോംബെയിൽ ആയിരുന്നു. കുറെ ഓഡിഷനുകൾക്ക് പോയിരുന്നു. കാതൽ കൊണ്ടെന്റെ ഓഡിഷനും പോയിരുന്നു.
ഹിന്ദി സിനിമകൾ ചെയ്യാമെന്നാണ് ബോബെയിൽ വന്നപ്പോൾ കരുതിയത്. തെന്നിന്ത്യൻ സിനിമകളെ പറ്റി ആലോചിച്ചിരുന്നേ ഇല്ല. പക്ഷെ വിധി എന്നെ അവിടെ എത്തിച്ചു.
ജീവിതത്തിൽ പല ഘട്ടങ്ങൾ കണ്ടു. ജീവിതത്തിലും കരിയറിലും. ഒന്നിലും പരാതി ഇല്ല. നല്ല രീതിയിൽ പോവുന്നു. കാതൽ കൊണ്ടെയ്ൻ നൂറ് ദിവസം ഓടി. ഇക്കാര്യം എന്നെ വിളിച്ച് അറിയിച്ചപ്പോൾ അതെന്താണെന്നാണ് ഞാൻ ചോദിച്ചത്.
നൂറ് ദിവസം സിനിമ ഓടുന്നതിനെക്കുറിച്ചൊന്നും എനിക്കറിയില്ലായിരുന്നു. സെലിബ്രേഷന് എത്തിയപ്പോഴാണ് ജീവിതം മാറിയെന്ന് മനസ്സിലായതെന്നും സോണിയ അഗവർവാൾ പറഞ്ഞു.


Click it and Unblock the Notifications











