For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മുൻ കാമുകിയാണ് സൗഭാ​ഗ്യയെ വിവാഹം ചെയ്യാൻ പറഞ്ഞത്, ചക്കപ്പഴം നിർത്തിയത് സൗഭാ​ഗ്യ കാരണമല്ല'; അർജുൻ!

  |

  നടി താര കല്യാണിന്റെ മകളും സോഷ്യൽമീഡിയ സെലിബ്രിറ്റിയുമായ സൗഭാ​ഗ്യ വെങ്കിടേഷ് കുറച്ച് വർഷങ്ങളായി മലയാളികൾക്ക് സുപരിചിതമായ മുഖമാണ്. ഡബ്സ്മാഷ് വീഡിയോകൾ വൈറലായി തുടങ്ങിയ കാലത്താണ് സൗഭാ​ഗ്യയും ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.

  തുടക്കത്തിൽ ആർക്കും സൗഭാ​ഗ്യ താര കല്യാണിന്റെ മകളാണെന്ന വിവരം അറിയില്ലായിരുന്നു. സലീംകുമാർ അഭിനയിപ്പിച്ച് ഫലിപ്പിച്ച എവർ​ഗ്രീൻ കോമഡി സീനുകൾ വളരെ മനോഹരമായി അതിഭാവുകത്വമില്ലാതെയാണ് സൗഭാ​ഗ്യ അവതരിപ്പിച്ചിരുന്നത്. നന്നായി അഭിനയിക്കുന്ന സൗഭാ​ഗ്യ അടുത്തിടെയാണ് അഭിനയിച്ച് തുടങ്ങിയത്.

  Also Read: 'മഡോണ സെബാസ്റ്റ്യന്റെ ചുണ്ടിന് എന്തുപറ്റി? സർജറി ചെയ്തോ?'; നടിയുടെ പുതിയ ഫോട്ടോകൾ ചർച്ചയാകുന്നു!

  അമൃത ടിവിയിലെ കോമഡി സീരിയലിലൂടെയാണ് സൗഭാ​ഗ്യ തുടക്കം കുറിച്ചിരിക്കുന്നത്. തന്നോടൊപ്പം ചെറുപ്പം മുതൽ നൃത്തം അഭ്യസിക്കുന്ന അർജുൻ സോമശേഖറിനെയാണ് സൗഭാ​ഗ്യ വിവാഹം ചെയ്തത്. 2020ൽ ആയിരുന്നു ഇരുവരുടേയും വിവാഹം. സൗഭാ​ഗ്യയ്ക്കൊപ്പം ടിക്ക് ടോക്ക് വീഡിയോകളിൽ അർജുനും പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു.

  സൗഭാ​ഗ്യയുടെ ടിക്ക് ടോക്ക് വീ‍ഡിയോകളിലൂടെ ശ്രദ്ധ നേടിയ അർജുന് പിന്നീട് ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന കോമഡി സീരിയലായ ചക്കപ്പഴത്തിലും അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു.

  Also Read: 'ഇവളെന്റെ പൂമ്പാറ്റ'; സൂര്യകാന്തി പൂക്കൾക്കിടയിൽ അമൃത, ​'പാറിപ്പോകാതെ നോക്കണേ'യെന്ന് ​ഗോപിയോട് വിമർശകർ!

  അർജുൻ ആദ്യമായി അഭിനയിച്ച സീരിയലും ചക്ക‌പ്പഴമായിരുന്നു. പിന്നീട് താരം അതിൽ നിന്ന് പിന്മാറി. വളരെ കുറച്ച് കാലം മാത്രമെ ചക്കപ്പഴം സീരിയലിൽ പ്രവർത്തിച്ചുള്ളൂവെങ്കിൽ കൂടിയും അർജുന് നിരവധി ആരാധകരെ ചുരുങ്ങിയ സമയം കൊണ്ട് നേടാൻ സാധിച്ചു.

  അടുത്തിടെയാണ് താരദമ്പതികൾക്ക് ആദ്യത്തെ കുഞ്ഞ് പിറന്നത്. ​ഗർഭ കാല വിശേഷങ്ങൾ സോ‌ഷ്യൽമീഡ‍ിയയിൽ നിരന്തരം പങ്കുവെക്കൊറുണ്ടായിരുന്ന താരങ്ങൾക്ക് അതിന്റെ പേരിൽ നിരവധി തവണ സൈബർ അറ്റാക്ക് നേരിടേണ്ടതായും വന്നിട്ടുണ്ട്.

  സുദർശന എന്നാണ് മകൾക്ക് ഇരുവരും പേരിട്ടിരിക്കുന്നത്. അച്ഛനേയും അമ്മയേയും പോലെ സുദർശനയും ഇപ്പോൾ‌ ഒരു കുഞ്ഞ് സെലിബ്രിറ്റിയാണ്.

  ഇപ്പോൾ തങ്ങളുടെ വിവാഹ ജീവിതത്തെ കുറിച്ചും മകൾ വന്നശേഷമുള്ള മാറ്റങ്ങളെ കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ് സൗഭാ​ഗ്യയും അർജുനും ഇപ്പോൾ വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ.

  'ചെറുപ്പം മുതൽ ഞങ്ങൾ പരിചയക്കാരായിരുന്നു. പക്ഷെ അപ്പോഴൊന്നും പ്രണയമുണ്ടായിരുന്നില്ല. സൗഭാ​ഗ്യ വരുന്നതിന് മുമ്പും എനിക്ക് നിരവധി പ്രണയങ്ങളുണ്ടായിരുന്നു.'

  'താര ടീച്ചർക്ക് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു അതുകൊണ്ട് മകളെ ഇംപ്രസ് ചെയ്യേണ്ട ആവശ്യം എനിക്ക് വന്നിട്ടില്ല. എന്റെ മുൻ കാമുകിയാണ് സൗഭാ​ഗ്യയെ വിവാഹം ചെയ്തൂടെയെന്ന് ചോദിച്ചത്. ഞാൻ എന്ത് പറഞ്ഞാലും ചെയ്താലും സൗഭാ​ഗ്യയ്ക്ക് അത് കിടിലമാണ്.'

  'ചക്കപ്പഴത്തിൽ നിന്ന് ഞാൻ പിന്മാറിയപ്പോൾ പലരും കരുതി സൗഭാ​ഗ്യ കാരണമാണ് പിന്മാറിയത് എന്നാണ്. സത്യം അതല്ല. ആ ടീമുമായുള്ള വൈബ് പോയതിനാലാണ് സീരിയൽ ക്വിറ്റ് ചെയ്തത്.'

  'എന്താണെന്ന് വിശദീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. സുദർശന എന്ന മകളുടെ പേര് ഞാനാണ് കണ്ടെത്തിയത്. പെൺകുഞ്ഞ് വേണമെന്നാണ് തുടക്കം മുതൽ പ്രാർഥിച്ചിരുന്നത്. എന്റെ അമ്മ സൗഭാ​ഗ്യയ്ക്കാണ് സപ്പോർട്ട്.'

  'ഇടയ്ക്ക് ചോദിക്കാറുണ്ട് നിങ്ങൾ എന്റെ അമ്മയാണോയെന്ന്. വിവാ​ഹ ആലോചനയുമായി വന്നപ്പോൾ അമ്മ സൗഭാ​ഗ്യയോടും വീട്ടുകാരോടും എന്റെ ദേഷ്യത്തെ കുറിച്ചാണ് പറഞ്ഞത്' അർജുൻ പറയുന്നു.

  'ഡബ്സ്മാഷ് ചെയ്ത് തുടങ്ങിയത് അഭിനയിക്കാനുള്ള ആ​ഗ്രഹം കൊണ്ടല്ല. എന്റെ പ്രൊഫഷനും കരിയറും മുന്നോട്ട് കൊണ്ടുപോകാനുള്ള ഫെയിമിന് വേണ്ടിയാണ്. അർജുൻ ചേട്ടൻ ചക്കപ്പഴത്തിൽ നിന്നും പിന്മാറിയപ്പോഴും പഴി കേട്ടത് ഞാനായിരുന്നു.'

  'അർജുൻ ചേട്ടൻ ഉള്ളതുകൊണ്ടാണ് അഭിനയിക്കാമെന്ന് കരുതി അമൃത ടിവിയിലെ സീരിയൽ ചെയ്ത് തുടങ്ങിയത്. പിന്നെ മകളേയും ഒപ്പം കൊണ്ടുപോകാൻ സാധിക്കും.'

  'ബ്രാഹ്മിൺസിനിടയിൽ കറുത്ത നിറത്തിലുള്ള സാരി ഉടുക്കാൻ പറ്റുന്ന ഒരേയൊരു ചടങ്ങ് സീമന്തമാണ്. അതുകൊണ്ടാണ് വളകാപ്പിന് കറുപ്പ് സാരി ധരിച്ചത്' സൗഭാ​ഗ്യ പറഞ്ഞു.

  Read more about: sowbhagya venkitesh
  English summary
  actress Sowbhagya Venkitesh and husband arjun opens up about their sucessfull family life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X