For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ രണ്ട് പെൺമക്കളും ഡാൻസിലേക്ക് വന്നാൽ സന്തോഷമാകും, അമ്മ ഹാപ്പിയാണ്'; പുതിയ തുടക്കത്തെ കുറിച്ച് സൗഭാ​ഗ്യ!

  |

  നടി താര കല്യാണിനെപ്പോലെ തന്നെ മകതൾ സൗഭാ​ഗ്യയും മരുമകൻ അർജുനുമെല്ലാം സോഷ്യൽമീഡിയയിൽ സജീവമാണ്. ഇവരുടെ സോഷ്യൽമീഡിയ പേജുകൾ വഴിയാണ് ആരാധകർ വിശേഷങ്ങളെല്ലാം അറിയുന്നത്.

  ടിക്ക് ടോക്ക് ഉണ്ടായിരുന്ന കാലത്താണ് സൗഭാ​ഗ്യ വെങ്കിടേഷിനെ ആരാധകർ കണ്ടുതുടങ്ങിയത്. ടിക്ക് ടോക്ക് ബാൻ ചെയ്തതോടെ അതിൽ പങ്കുവെച്ചിരുന്ന മോഡൽ‌ വീഡിയോകൾ സൗഭാ​ഗ്യ ഇൻസ്റ്റ​ഗ്രാമിലും സോഷ്യൽമീഡിയയിലും പങ്കുവെക്കാൻ തുടങ്ങി.

  Also Read: 25 വര്‍ഷം മുന്‍പ് സിദ്ദിഖ് ഇക്കയെ വിവാഹം കഴിച്ചു; ഇപ്പോഴും ഭാര്യയായി തുടരുന്നു, ആ കഥ പറഞ്ഞ് നടി ലെന

  വളരെ മനോഹരമായി ക്ലാസിക്കൽ നൃത്തവും സൗഭാ​ഗ്യ ചെയ്യും. സൗഭാ​ഗ്യയുടെ ഭർത്താവും നർത്തകനുമായ അർജുൻ സോമശേഖറും ഇപ്പോൾ അഭിനയത്തിൽ സജീവമാണ്. ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിൽ അർജുനും ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്.

  അതേസമയം പുതുവർഷത്തിൽ പുതിയ ഒരുപാട് നല്ല കാര്യങ്ങളും അർജുന്റേയും സൗഭാ​ഗ്യയുടേയും ജീവിതത്തിൽ സംഭവിക്കുന്നുണ്ട്. അത്തരത്തിൽ പുതിയൊരു സംരംഭത്തിനും തുടക്കം കുറിച്ചിരിക്കുകയാണ് അർജുനും സൗഭാ​ഗ്യയും.

  ഒരു ഡൻസ് സ്കൂൾ കൂടി ഇരുവരും ചേർന്ന് ആരംഭിച്ചിരിക്കുകയാണ്. താര കല്യാണും സൗഭാ​ഗ്യയും അർജുനും തന്നെയാണ് കുട്ടികളേയും ഡാൻസ് പഠിക്കാൻ എത്തുന്ന എല്ലാവരേയും പരിശീലിപ്പിക്കുന്നത്.

  എല്ലാവർക്കും പുതുവത്സര ആശംസകൾ നേർന്നുകൊണ്ടാണ് സൗഭാഗ്യ തന്റെ പുതിയ തുടക്കത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച് തുടങ്ങിയത്. 'ഇന്ന് പുതുവത്സരത്തിൽ ഞങ്ങൾക്ക് ഒരു പുതു തുടക്കം ആയിരുന്നു. കോവിഡ് കാലഘട്ടം എല്ലാവരെയും ബാധിച്ച പോലെ ഞങ്ങളെയും ബാധിച്ചിട്ടുണ്ട്.'

  'മിക്കവാറും എല്ലാ ആർട്ടിസ്റ്റുകൾക്കും ഒരു ബാഡ് ഫേസ് ഉണ്ടായിരുന്നു. ഇതേപോലെ ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട്. വെള്ളയമ്പലത്തിൽ ഞങ്ങൾക്ക് നല്ലൊരു ക്ലാസ് ഉണ്ടായിരുന്നതാണ്. എന്നാൽ ലോക്ക് ഡൗണും മറ്റും ഉണ്ടായപ്പോൾ ആ ക്ലാസൊക്കെ നഷ്ടമായി.'

  'പിന്നെ താമസിക്കുന്ന സ്ഥലത്ത് തന്നെയാണ് ക്ലാസ് വിദ്യാർഥികൾക്ക് എടുത്തുകൊണ്ടിരുന്നത്. ഇപ്പോൾ വീണ്ടും ഞങ്ങൾ വെള്ളയമ്പലത്തിൽ തന്നെ എത്തിയിരിക്കുകയാണ്. ന്യൂ ഇയറിൽ തന്നെ തുടങ്ങണം എന്നത് വലിയ ഒരു ആഗ്രഹം ആയിരുന്നു. അതിനുവേണ്ടി ഓടിക്കൊണ്ടിരിക്കുകയായിരുന്നു.'

  Also Read: ആദ്യഭാര്യയിലെ മകന്റെ വിവാഹം; അച്ഛനായി ബാബുരാജ് എത്തി, വാണി വിശ്വനാഥ് നല്ല ഭാര്യ ആയത് കൊണ്ടാണെന്ന് ആരാധകരും

  'പിന്നെ തുടങ്ങാൻ കഴിയുമോ എന്നതും ഒരു ചോദ്യചിഹ്നമായി നിൽക്കവെയാണ് ഇപ്പോൾ തുടങ്ങാൻ കഴിഞ്ഞത്. പക്ഷെ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് നമ്മൾ വിചാരിച്ച പോലെ തന്നെ തുടങ്ങാൻ കഴിഞ്ഞു. ഇനി പഴയതുപോലെ ആകണം. അതിനായി നിങ്ങളുടെ പിന്തുണയും പ്രാർത്ഥനയും വേണം.'

  'അമ്മ ഇപ്പോൾ ഹാപ്പിയാണ്. സർജറിയുടെ സമയം അമ്മയ്ക്ക് ഇച്ചിരി ടെൻഷനും കാര്യങ്ങളുമൊക്കെ ഉണ്ടായിരുന്നു. രണ്ടാമത്തെ ഫേസ് ദുർഘടം ഉണ്ടാകും എന്നായിരുന്നു അമ്മ കരുതിയത്. പക്ഷെ അങ്ങനെ ഒന്നും അല്ല പഴയപോലെ തന്നെ അമ്മയ്ക്ക് വരാനായി.'

  'ഒരു ചെറിയ മാർക്ക് ഉണ്ടെന്നത് മാത്രമെ ഉള്ളൂ. ബാക്കി എല്ലാം പഴയപോലെയാണ്. ആ ശബ്ദം കൂടെ ഒന്ന് ശരി ആയാൽ ബാക്കി എല്ലാം കൊണ്ടും അമ്മ ഓക്കെയാണ്. മോളും ഇതൊക്കെ കണ്ടുകൊണ്ട് മുമ്പോട്ട് പോകുന്നു. ക്ലാസ് തുടങ്ങി കഴിയുമ്പോഴും അങ്ങനെ നിന്നാൽ മതിയായിരുന്നു' സൗഭാഗ്യ പറഞ്ഞു.

  'ഞാനും മോളുടെ പ്രായം തൊട്ടെ ഡാൻസും പാട്ടുമൊക്കെ കണ്ടാണ് വളർന്നത്. മോളെപോലെ തന്നെയാണ് അനുവും. രണ്ടുപേരും കൂടി ഡാൻസിലേക്ക് വന്നെങ്കിൽ അത് സന്തോഷം. നമ്മൾക്ക് ആഗ്രഹിക്കാൻ അല്ലെ ആകൂ. ബാക്കി ഒക്കെ അവരുടെ തീരുമാനം അല്ലെ. പെൺകുട്ടികൾ എന്നും നമുക്ക് നല്ല അസറ്റാണ്. ആൺകുട്ടികൾ അസറ്റ് അല്ലെന്നല്ല.'

  'പക്ഷെ പെൺകുട്ടികൾ ഡബിൾ സ്ട്രെങ്ത്താണ്. രണ്ടുപേരും ഉണ്ടെങ്കിൽ ഇരട്ടി സന്തോഷം' സൗഭാ​ഗ്യ പറഞ്ഞു. അർജുന്റെ ചേട്ടന്റെ ഭാര്യ കൊവിഡ് കാലത്താണ് മരിച്ചത്. അവർക്ക് രണ്ട് മക്കളുണ്ട്.

  അതിൽ ഒരാളാണ് അനു. അടുത്തിടെ അർജുന്റെ അമ്മയും വിവിധ അസുഖങ്ങൾ മൂലം മരിച്ചിരുന്നു. ഇപ്പോൾ താര കല്യാൺ ഡാൻസ് സ്കൂളുമായി മാത്രമാണ് മുന്നോട്ട് പോകുന്നത്. അഭിനയത്തിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ്.

  Read more about: sowbhagya venkitesh
  English summary
  Actress Sowbhagya Venkitesh Latest Video About Her Family New Achievement, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X