For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവരെ നഷ്ടപ്പെട്ടപ്പോൾ ഞാൻ അത് ചെയ്തു, പോസ്റ്റ് പാർട്ടം ഡിപ്രഷൻ അനുഭവിച്ചിരുന്നു'; സൗഭാ​ഗ്യ പറയുന്നു!

  |

  താരകല്യാണിന്റെ മകളും നർത്തകിയും അഭിനേത്രിയുമായ താരമാണ് സൗഭാ​ഗ്യ വെങ്കിടേഷ്. ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ അർജുനാണ് സൗഭാ​ഗ്യയുടെ ഭർത്താവ്. സോഷ്യൽമീഡിയയിൽ ഒട്ടേറെ ആരാധകരുള്ള കുടുംബമാണ് സൗഭാഗ്യ വെങ്കിടേഷിന്റേത്.

  ഒരു വർഷം മുമ്പാണ് സൗഭാഗ്യക്കും അർജുൻ സോമശേഖറിനും മകൾ ജനിച്ചത്. ടിക് ടോക് വീഡിയോകളിലൂടെയാണ് സൗഭാ​ഗ്യ ശ്രദ്ധേയയായത്. ജീവിതത്തിലെ ഓരോ വിശേഷങ്ങളും സൗഭാഗ്യ പങ്കുവയ്ക്കാറുണ്ട്.

  Also Read: മഞ്ഞചരടും താലിയും സമ്മാനിച്ച് അനു; ക്ഷണക്കത്തുമായി തങ്കച്ചന്‍! സ്റ്റാര്‍ മാജിക്കിലൂടെ സത്യം പറഞ്ഞ് താരങ്ങള്‍

  കുഞ്ഞ് ജനിച്ച വിശേഷവും മകള്‍ക്ക് സുദർശന എന്ന പേരിട്ട വിവരവും ​ഗർഭകാലത്തെ ഓരോ വിശേഷവും അർജുനും സൗഭാ​ഗ്യയും സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു. സൗഭാ​ഗ്യ സോഷ്യൽ‌മീഡിയയിൽ വളരെ ആക്ടീവാണ്.

  ഓരോ വിശേഷവും ഫോട്ടോയും വീഡിയോയുമായി സൗഭാ​ഗ്യ പങ്കുവെക്കാറുണ്ട്. 2022 കടന്നുപോകുമ്പോൾ ഒരുപാട് നഷ്ടങ്ങൾ സൗഭാ​ഗ്യയ്ക്ക് സംഭവിച്ചിട്ടുണ്ട്. അടുത്തിടെയാണ് അർജുന്റെ അമ്മ മരിച്ചത്.

  അതിന് മുമ്പ് അർജുന്റെ അച്ഛനും മരിച്ചിരുന്നു. ഇപ്പോഴിത കടന്നുപോകുന്ന വർഷത്തെ കുറിച്ച് ആരാധകർ ചോദിച്ച ചോദ്യത്തിന് സൗഭാ​ഗ്യ നൽകിയ മറുപടികളാണ് വൈറലാകുന്നത്.

  2022ലെ ഏറ്റവും നല്ല നിമിഷം എതായിരുന്നുവെന്ന് ഒരു ആരാധകൻ ചോദിച്ചപ്പോൾ അത് തന്റെ മകൾ സുദർശനയുടെ ഒന്നാം പിറന്നാൾ ആയിരുന്നുവെന്നാണ് സൗഭാ​ഗ്യ പറഞ്ഞത്.

  2023ൽ എന്ത് ചെയ്യാനാണ് ആ​ഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് മകൾ സുദർശനയ്ക്ക് 2022ലേക്കാൾ മികച്ചൊരു അമ്മയാാകൻ താൻ ശ്രമിക്കുമെന്ന് സൗഭാ​ഗ്യ പറഞ്ഞു. സുദാപ്പൂവിന്റെ ചോറൂണ് ചടങ്ങായിരുന്നു 2022ൽ നടന്ന നല്ല ആഘോഷമെന്നും സൗഭാ​ഗ്യ പറഞ്ഞു.

  കുടുംബാം​ഗങ്ങളെ പലപ്പോഴായി നഷ്ടപ്പെട്ടപ്പോൾ ആ നഷ്ടം ഉണ്ടാക്കിയ വേദനയിൽ നിന്ന് എങ്ങനെ കരകയറിയെന്ന് ചോദിച്ചപ്പോൾ എല്ലാം കൃഷ്ണനിൽ അർപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം നോക്കികോളുമെന്നും സൗഭാ​​ഗ്യ പറഞ്ഞു. കൃഷ്ണ ഭക്തരാണ് സൗഭാ​ഗ്യയും കുടുംബാം​ഗങ്ങളും.

  മറ്റുള്ളവരെപ്പോലെ തന്നെ താനും പോസ്റ്റ് പാർട്ടം ഡിപ്രഷനിലൂടെ കടന്നുപോയിട്ടുണ്ടെന്നും സൗഭാ​ഗ്യ വെളിപ്പെടുത്തി സൗഭാ​ഗ്യയുടേത് നോർമൽ പ്രസവമായിരുന്നില്ല. സിസേറിയനിലൂടെയാണ് മകൾക്ക് സൗഭാഗ്യ ജന്മം നൽകിയത്.

  Also Read: ആത്മഹത്യാ ചിന്തകൾ, തകർന്ന് പോയി, ഇക്കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചത്; തുറന്ന് പറഞ്ഞ് അബ്ബാസ്

  'സുന്ദരമായ ലോകത്ത് ഞാനും സുദർശനയും സുരക്ഷിതമായിരിക്കാൻ കാരണം ഇവരാണ്. എനിക്ക് സി സെക്ഷൻ ഡെലിവറി ആയിരുന്നു. അവഗണിക്കാൻ കഴിയാത്ത ടാക്കിക്കാർഡിയ മൂലമുള്ള നീലനിറം.'

  'സങ്കൽപ്പിക്കാനാകാത്ത വിധം ഞാൻ ഭയപ്പെട്ടിരുന്നുവെങ്കിലും എന്റെ കാർഡിയോളജിസ്റ്റ് ഡോ.ഷിഫാസും എന്റെ ജീവിതത്തിലെ മാലാഖയായ ഡോ.അനിതയും അവരുടെ പതിവ് മാജിക്കാണ് എന്നിലും ചെയ്തത്.'

  'അത് ഭൂമിയിലെ എക്കാലത്തെയും സുഗമമായ കാര്യം പോലെ മിനുസമാർന്നതാക്കി. മോശവും ഭയാനകവുമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ അതിശയോക്തി കലർന്ന ഒരു തരം ഡെലിവറി എനിക്ക് സ്വപ്നതുല്യവും മനോഹരവുമായി അവർ മാറ്റി.'

  'സിസേറിയന്‍ എന്ന് കേള്‍ക്കുമ്പോഴേ എനിക്കും ഭയമായിരുന്നു. എന്നാല്‍ ഒരു സ്വപ്‌നം പോലെയായാണ് അത് കടന്നുപോയത്. ആ സമയത്ത് എനിക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നും തോന്നിയില്ലെന്നായിരുന്നു. സത്യം പറഞ്ഞാൽ സീസേറിയൻ അതൊരിക്കലും ഭയാനകമായ ഒന്നല്ല.'

  എന്നാണ് പിന്നീട് ഡെലിവറി സ്റ്റോറി പറഞ്ഞപ്പോൾ സൗഭാ​ഗ്യ പറഞ്ഞത്. മകൾ വന്നശേഷം തനിക്ക് വേണ്ടി ഒരു സമയം കണ്ടെത്താൻ കഴിയുന്നില്ലെങ്കിലും ഇരുപത്തിനാല് മണിക്കൂറും മകൾക്കൊപ്പം ആയിരിക്കുന്നത് സന്തോഷം പകരുന്നുണ്ടെന്നും സൗഭാ​ഗ്യ പറഞ്ഞു.

  മകൾ പിറന്ന ശേഷമുള്ള ജീവിതം റോളകോസ്റ്റർ യാത്രപോലെയായിരുന്നുവെന്നും പക്ഷെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സമയവും ട്രാൻസ്ഫോർമേഷനും സംഭവിച്ചത് 2022ലായിരുന്നുവെന്നും കൂടുതൽ ക്ഷമ വന്നുവെന്നും സൗഭാ​ഗ്യ പറഞ്ഞു.

  മകളുടെ മുഖം ആദ്യം കണ്ടപ്പോൾ‌ തന്റെ അമ്മ തന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവാണ് വന്നതെന്നും സൗഭാ​ഗ്യ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ട് വിവരിച്ചു.

  Read more about: sowbhagya venkitesh
  English summary
  Actress Sowbhagya Venkitesh Open Up About Her Favourite People Demise, Q And A Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X