അര്‍ജുന്‍റെ കവിളില്‍ ഉമ്മ വെച്ച് സൗഭാഗ്യ വെങ്കിടേഷ്! പിറന്നാളിന് പ്രണയം പറഞ്ഞ് ഒരുമിച്ചവരാണ്

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സൗഭാഗ്യയും അര്‍ജുനും. ടിക് ടോക്കിലൂടെയായിരുന്നു ഇരുവരും ശ്രദ്ധ നേടിയത്. മികച്ച നര്‍ത്തകരായ ഇരുവരും സോഷ്യല്‍ മീഡിയയിലും സജീവമാണ്. നീണ്ടനാളത്തെ പ്രണയത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. ഇവരുടെ വിവാഹ വിശേഷങ്ങളെല്ലാം വൈറലായി മാറിയിരുന്നു. കുടുംബസമേതമായി അഭിമുഖ പരിപാടികളിലും ഇരുവരും പങ്കെടുത്തിരുന്നു.

അര്‍ജുന്റെ പിറന്നാളാണ് ശനിയാഴ്ച. പ്രിയതമന് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് സൗഭാഗ്യ ഇപ്പോള്‍. പുതിയ ടാറ്റു വിശേഷങ്ങള്‍ പങ്കുവെച്ചും സൗഭാഗ്യ അര്‍ജുന്‍ എത്തിയിരുന്നു. ഓണാഘോഷത്തെക്കുറിച്ച് പറഞ്ഞും സൗഭാഗ്യയും അര്‍ജുനും എത്തിയിരുന്നു. ഭര്‍ത്താവിന്റെ പിറന്നാളിനെക്കുറിച്ച് പറഞ്ഞുള്ള സൗഭാഗ്യയുടെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

പിറന്നാള്‍ മുത്തം

പിറന്നാള്‍ മുത്തം

അര്‍ജുന്റെ കവിളില്‍ ഉമ്മവെച്ച് നില്‍ക്കുന്ന ഫോട്ടോയാണ് സൗഭാഗ്യ പോസ്റ്റ് ചെയ്തത്. ഇതിനകം തന്നെ താരത്തിന്റെ ചിത്രവും ആശംസയും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. സൗഭാഗ്യയുടെ പോസ്റ്റിന് കീഴിലായി ആശംസ അറിയിച്ച് താര കല്യാണും എത്തിയിരുന്നു. അര്‍ജുപ്പായെ ദൈവം അനുഗ്രഹിക്കട്ടെയെന്നായിരുന്നു ആരാധകര്‍ കുറിച്ചത്. ചക്കപ്പഴമെന്ന ഹാസ്യ പരമ്പരയിലൂടെ അഭിനേതാവായി അരങ്ങേറിയിരിക്കുകയാണ്. ആ സന്തോഷവരും ഇരുവരും പങ്കുവെച്ചിരുന്നു.

സൗഭാഗ്യ പറഞ്ഞ പ്രണയകഥ

സൗഭാഗ്യ പറഞ്ഞ പ്രണയകഥ

ഞങ്ങൾ തമ്മിൽ ഏഴുവയസ്സിന്റെ വ്യത്യാസമുണ്ട്. ഞാനാദ്യം അർജുൻ ചേട്ടനെ കാണുന്നത് അമ്മയുടെ ഡാൻസ് സ്കൂളിൽ വെച്ചാണ്. ചേട്ടനും അവിടെ പഠിക്കുന്നുണ്ടായിരുന്നു. അർജുൻ ചേട്ടൻ സീനിയർ കുട്ടികളുടെ ഗ്യാങ്ങിലായിരുന്നു. ഞാൻ ജൂനിയർ കുട്ടികളുടെ ഗ്യാങ്ങിലും. ആദ്യം ഒരു ഇറിറ്റേറ്റിംഗ് കഥാപാത്രമായാണ് എനിക്ക് തോന്നിയത്.

വേറെയാളുടെ കൂടെ

വേറെയാളുടെ കൂടെ

വെറുതെയിരിക്കുമ്പോൾ മുടിയൊക്കെ പിടിച്ചുവലിക്കും. ഞാൻ ഏഴാം ക്ലാസ്സിൽ ആയപ്പോഴേക്കും അവരുടെ കൂടെ പ്രോഗ്രാം ചെയ്യാൻ തുടങ്ങി. അവരുടെ ഗ്യാങ്ങിലെത്തിയപ്പോൾ ചേട്ടന്റെ കൂടെ ഡാൻസ് ചെയ്യണം എന്നെനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ മറ്റൊരാളെയാണ് എനിക്ക് ഡാൻസ് പാർട്ണർ ആയി കിട്ടിയത്.

 ക്രഷ് തോന്നി

ക്രഷ് തോന്നി

അർജുൻ ചേട്ടൻ നല്ല രീതിയിൽ ഡാൻസ് ചെയ്യും, നന്നായി പഠിക്കും, തമാശ പറയും, ആളുകളോട് നന്നായി പെരുമാറും. ആ ടൈമിലാണ് എനിക്ക് ചേട്ടനോടൊരു ക്രഷ് തോന്നുന്നത്. എന്നാൽ അമ്മ പിന്നീട് ഡാൻസ് സ്കൂൾ പെൺകുട്ടികൾക്കു മാത്രമാക്കി മാറ്റി. അതോടെ ചേട്ടനെ പിന്നെ ഞാൻ കണ്ടില്ല.

13 വര്‍ഷത്തിന് ശേഷം

13 വര്‍ഷത്തിന് ശേഷം

13 വർഷത്തിനു ശേഷമാണ് അർജുൻ ചേട്ടനെ പിന്നെ ഞാൻ കാണുന്നത്. ഒരു ദിവസം ഡാൻസ് ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ ഒരു പരിചയമുള്ള മുഖം റോഡ് ക്രോസ് ചെയ്ത് അടുത്തേക്ക് വരുന്നത് കണ്ടു. അത് അർജുൻ ചേട്ടനായിരുന്നു. നേരെ വന്ന് അമ്മയോട് സംസാരിച്ചു, എന്നോടും. ഇഷ്ടമുള്ള ഒരാളെ കണ്ട ഒരു സന്തോഷം തോന്നി അപ്പോൾ. എന്നും എനിക്കൊരു സ്പെഷ്യൽ പേഴ്സണായിട്ടാണ് ചേട്ടനെ തോന്നിയിട്ടുള്ളത്.

ഒരുമിച്ച് പരിശീലനം

ഒരുമിച്ച് പരിശീലനം

അതിനു ശേഷം ചേട്ടൻ വീണ്ടും ഞങ്ങളുടെ ഡാൻസ് സ്കൂളിൽ ജോയിൻ ചെയ്തു. അമ്മയാണ് ചേട്ടനെ പഠിപ്പിച്ചുകൊണ്ടിരുന്നത്, ഇടയ്ക്ക് അമ്മയ്ക്ക് പനി വന്നപ്പോൾ എന്നോട് പഠിപ്പിക്കാൻ പറഞ്ഞു. അങ്ങനെ ഞങ്ങൾ ഒരുമിച്ച് പ്രാക്റ്റീസ് ചെയ്യാൻ തുടങ്ങി. അർജുൻ ചേട്ടനുമായി ഞാൻ പെട്ടെന്ന് സിങ്കാവുന്നതു പോലെ തോന്നി, ഒരേ ടേസ്റ്റുകൾ, ഇഷ്ടങ്ങൾ, നല്ല സൗഹൃദമായി. എന്റെ പട്ടിക്കുട്ടികളെയൊക്കെ വളരെ ജെനുവിനായി തന്നെയാണ് ചേട്ടൻ ഇഷ്ടപ്പെടുന്നതെന്ന് മനസ്സിലായി.

വിവാഹത്തെക്കുറിച്ച്

വിവാഹത്തെക്കുറിച്ച്

ഏതെങ്കിലും ഒരു പോയിന്റിൽ നമുക്ക് ജീവിതത്തിൽ സെറ്റിൽ ആവണമെന്നു തോന്നുമല്ലോ. സീരിയസായി ഒരു ലൈഫ് പാർട്ണറെ കുറിച്ച് ഞാനാലോചിച്ചു തുടങ്ങിയ സമയത്താണ് വിവാഹിതരാവാം എന്നു തീരുമാനിക്കുന്നത്. എനിക്ക് ഡാഡിയെ ഭയങ്കരമായി മിസ് ചെയ്യുന്നുണ്ടായിരുന്നു. അർജുൻ ചേട്ടനാണെങ്കിൽ ഡാഡിയുടെ ഒരുപാട് ക്വാളിറ്റികൾ ഉണ്ട്. ഒരു പാർട്ണറിൽ ഞാനാഗ്രഹിച്ച കാര്യങ്ങൾ എല്ലാം അർജുൻ ചേട്ടനിൽ ഉണ്ടായിരുന്നു.

പിറന്നാള്‍ ദിനത്തില്‍

പിറന്നാള്‍ ദിനത്തില്‍

ഇഷ്ടമാണെന്ന് പരസ്പരം പറയുന്നത് എന്റെ ഒരു ജന്മദിനത്തിന്റെ അന്നാണ്. എന്റെ ജന്മദിനത്തിന്റെ അന്ന് ഞങ്ങൾ തമ്മിൽ വഴക്കായി. അന്നാണ് ഇഷ്ടം തുറന്നു പറയുന്നത്.പക്ഷേ അമ്മയോട് പറയാൻ ഒരു ധൈര്യക്കുറവ്. എനിക്കെന്തോ അമ്മ സമ്മതിക്കില്ലെന്ന് തോന്നി. അർജുൻ ചേട്ടനോട് അമ്മയ്ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്, അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥിയാണ് അർജുൻ. ആ വിദ്യാർത്ഥി മകളുടെ ഭർത്താവായി വരുന്നത് അമ്മയ്ക്ക് ഇഷ്ടമാവുമോ എന്നായിരുന്നു ആശങ്ക.

Recommended Video

Soubhagya Wedding Video | സൗഭാഗ്യ വെങ്കടേഷിന്റെ കിടിലൻ കല്യാണവീഡിയോ | FilmiBeat Malayalam
അമ്മയുടെ പ്രതികരണം

അമ്മയുടെ പ്രതികരണം

അർജുൻ ചേട്ടൻ അമ്മയോട് പറയാം എന്നു പറഞ്ഞപ്പോഴും ഞാനാണ് നീട്ടി കൊണ്ടുപോയത്. എന്നാൽ ഒടുവിൽ അമ്മ തന്നെ കയ്യോടെ പൊക്കി. എല്ലാം അമ്മ മനസ്സിലാക്കിയ ദിവസം ഒരു മണിക്കൂറോളം അമ്മ എന്നോട് വഴക്കായി. പിന്നെ എല്ലാം ശരിയായി. ഇത്രയും ട്രസ്റ്റ് തന്നിട്ട് എന്തുകൊണ്ട് പറഞ്ഞില്ല എന്നതായിരുന്നു അമ്മയുടെ വിഷമം. അമ്മയുടെ ആ വിഷമം ജെനുവിനായിരുന്നു. അമ്മ അറിഞ്ഞതോടെ പിന്നെ എല്ലാം വേഗത്തിലായി, ഒരു മാസം കൊണ്ടാണ് വിവാഹം ഫിക്സ് ചെയ്തതെന്നുമായിരുന്നു മുന്‍പ് സൗഭാഗ്യ പറഞ്ഞത്.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X