'ഇങ്ങനൊരു അവസ്ഥ ആദ്യം..., അച്ഛന്റെ അവസാന കാലവും അമ്മൂമ്മയെയുമാണ് ഓര്‍മ വന്നത്, ഏങ്ങി ഏങ്ങി കരഞ്ഞു'; സൗഭാഗ്യ
സോഷ്യൽ മീഡിയ സെലിബ്രിറ്റിയായി പേരെടുത്ത ആളാണ് നടിയും നർത്തകിയുമായ താരാ കല്യാണിന്റെ പുത്രി സൗഭാഗ്യ വെങ്കിടേഷ്. ടിക് ടോക്ക് താരമായാണ് സൗഭാഗ്യ ശ്രദ്ധ നേടിയത്. ഇപ്പോഴും മറ്റ് സോഷ്യൽ മീഡിയ പേജുകളിലൂടെ സൗഭാഗ്യ സജീവമാണ്. നർത്തകൻ കൂടിയായ ഭർത്താവ് അർജുൻ സോമശേഖരൻ ടി.വി പരമ്പരയിലൂടെ ശ്രദ്ധ നേടിയിരുന്നു. ലോക്ക്ഡൗൺ ആരംഭിച്ചശേഷം ആരാധകരുമായി ഇൻസ്റ്റഗ്രാമിൽ സംവദിക്കാൻ സമയം കണ്ടെത്തിയ സൗഭാഗ്യ ആരാധകരുടെ തന്ന ആവശ്യപ്രകാരമാണ് യുട്യൂബ് ചാനൽ ആരംഭിച്ചത്.
സൗഭാഗ്യയുടെ വ്ലോഗുകൾക്കാണ് ആരാധകർ ഏറെയും. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ഒരു ദിവസത്തെ കുറിച്ച് ആരാധകരുമായി സംവദിച്ചിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്. ഇങ്ങനൊരു അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് പറഞ്ഞാണ് വീഡിയോ സൗഭാഗ്യ ആരംഭിക്കുന്നത്.

ആദ്യമായി ഒരു എംആര്‍ഐ സ്‌കാനിങ്ങിന് വിധേയയാകേണ്ടി വന്ന അനുഭവമാണ് വീഡിയോയിൽ സൗഭാഗ്യ പങ്കിടുന്നത്. ഇത് കേൾക്കുമ്പോൾ പലരും ചിന്തിച്ചേക്കും എംആര്‍ഐ സ്‌കാനിങ്ങിൽ എന്താണ് ഇത്ര ഭയക്കാനുള്ളതെന്ന്. അതിനുള്ള കാരണവും വീഡിയോയിൽ സൗഭാഗ്യ വിശദീകരിക്കുന്നുണ്ട്.
താൻ ഒരു ക്ലോസ്‌ട്രോഫോബിയ പേഴ്‌സണായതുകൊണ്ട് തന്നെ ഇടുങ്ങിയ ഏതൊരിടവും തന്നെ വല്ലാതെ പാനിക്കാക്കുമെന്നും അതുകൊണ്ട് തന്നെ അത്തരം സാഹചര്യങ്ങൾ ജീവിതത്തിലുണ്ടാകാതിരിക്കാൻ പരമാവധി താൻ ശ്രമിക്കാറുണ്ടെന്നും സൗഭാഗ്യ പറയുന്നു. അടച്ചിട്ട ചെറിയ മുറികളില്‍ ഇരിക്കാന്‍ ഭയപ്പെടുന്ന അവസ്ഥയാണ് ക്ലോസ്‌ട്രോഫോബിയ. ചെറുപ്പത്തില്‍ ഏതെങ്കിലും തരത്തിലുള്ള ട്രോമയുള്ളവര്‍ക്കാണ് ഇത് കണ്ടുവരുന്നത്.
അത്തരം സ്ഥലങ്ങളിലും സാഹചര്യങ്ങളിലും ആയിരിക്കുമ്പോൾ ഈ ഫോബിയ ഉള്ളവർക്ക് ശ്വാസം മുട്ടുന്നതായും ആകെ തളര്‍ന്ന് പോകുന്നതായുമൊക്കെ തോന്നാം. പേടിയാണ് അടിസ്ഥാനപരമായി പ്രശ്‌നം. എംആര്‍ഐ സ്‌കാനിങ്ങ് എങ്ങനെയാണ് നടക്കുന്നതെന്ന് നേരത്തെ തന്നെ യുട്യൂബ് സെർച്ച് ചെയ്ത് വീഡിയോ കണ്ട് സൗഭാഗ്യ മനസിലാക്കിയിരുന്നു.
വീഡിയോ കണ്ടശേഷം ഈ അവസ്ഥയെ കുറച്ചെങ്കിലും മറി കടക്കാൻ മനസിനെ സൗഭാഗ്യ ഒരുക്കിയെങ്കിലും സ്കാനിങിന് വിധേയയായപ്പോൾ ഭയം വീണ്ടും വർധിച്ചുവെന്നും തുടക്കം മുതൽ അവസാനം വരെ താൻ ഏങ്ങി കരയുകയായിരുന്നുവെന്നും സൗഭാഗ്യ പറയുന്നു. ധൈര്യത്തിനായി സ്‌കാനിങ്ങ് റൂമിലേക്ക് കയറിയപ്പോൾ ഭർത്താവ് അർജുനേയും സൗഭാഗ്യ ഒപ്പം കൂട്ടിയിരുന്നു. ചെറുപ്പം മുതലെ ക്ലോസ്‌ട്രോഫോബിയ എന്ന അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്.

ബാത്ത്റൂമില്‍ പോലും അടച്ചിട്ട് ഇരിക്കാന്‍ കഴിയില്ല. റൂമിന്റെ കതക് അടച്ച് ബാത്ത്റൂമിന്റെ കതക് തുറന്നിടുകയാണ് ചെയ്യാറുള്ളത്. അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ച് എംആര്‍ഐ സ്‌കാനിങിന് ഒരു ഗുഹയുടെ ഉള്ളിലെന്നപോലെയുള്ള സ്‌കാനിങ് മെഷിന്റെ ഉള്ളിലേക്ക് പോകുക എന്ന് പറയുന്നത് കൊല്ലാന്‍ പോകുന്നതിന് സമമായിരുന്നു. സ്‌കാനിങ് സെന്ററിലെ ആളുകളും അര്‍ജുൻ ചേട്ടനും എനിക്ക് എല്ലാവിധ മാനസിക പിന്തണയും നല്‍കി.
പക്ഷെ നാല് മണിക്കൂര്‍ അതിനുള്ളിലുള്ള അവസ്ഥ അതികഠിനമായിരുന്നു. അച്ഛന്റെ അവസാന കാലവും അമ്മൂമ്മയെ അതിനുള്ളിലേക്ക് കയറ്റിയതുമൊക്കെയാണ് ഓര്‍മ വന്നത്. അതിനുള്ളില്‍ കയറിയത് മുതല്‍ ഞാന്‍ ഏങ്ങിയേങ്ങി കരയുകയായിരുന്നു. അതികഠിനമായ ബാക്ക് പെയിനും യൂട്രസ്സില്‍ ചില പ്രശ്‌നങ്ങളും വന്നതുകൊണ്ടാണ് സ്കാനിങിന് വിധേയയായത്.
വലിയൊരു സിസ്റ്റ് യൂട്രസിൽ വളർന്നിട്ടുണ്ട്. നേരത്തെ ഒരിക്കൽ ഇത് റിമൂവ് ചെയ്ത് കളഞ്ഞതായിരുന്നു. വീണ്ടും രണ്ടാമത് വന്നതാണിപ്പോൾ. അസുഖം എന്താണ്, എന്താണ് സംഭവിച്ചത് എന്നൊക്കെയുള്ള കാര്യം എംആര്‍ഐ സ്‌കാനിങിന്റെ റിസള്‍ട്ട് വന്നതിന് ശേഷം പറയാം എന്നും പറഞ്ഞാണ് സൗഭാഗ്യ വീഡിയോ അവസാനിപ്പിച്ചത്.
വീഡിയോ കണ്ട് സൗഭാഗ്യയുടെ അവസ്ഥ കണ്ട് തങ്ങൾക്ക് വിഷമം തോന്നിയെന്നും റിസൽട്ട് വരുമ്പോൾ യാതൊരു കുഴപ്പവുണ്ടാകില്ലെന്നും ആരാധകർ താരത്തെ ആശ്വസിപ്പിച്ച് കുറിച്ചിട്ടുണ്ട്.


Click it and Unblock the Notifications