പൊടിയമ്മയ്‌ക്കൊപ്പം ആദ്യ ഷോട്ട് പേടിയായി, ഞാന്‍ വിചാരിച്ച പോലെ ഒന്നുമല്ല നടന്നത്: ശ്രീസംഖ്യ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരായ സഹോദരിമാരാണ് ഉര്‍വശിയും കല്‍പ്പനയും കലാരഞ്ജിനിയും. ഇപ്പോഴിതാ കല്‍പ്പനയുടെ മകള്‍ ശ്രീമയി എന്ന ശ്രീസംഖ്യയും സിനിമയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ ആദ്യ ചിത്രത്തില്‍ തന്നെ ഉര്‍വശിയോടൊപ്പം അഭിനയിക്കുന്നതിന്റെ അനുഭവം പറയുകയാണ് കല്‍പനയുടെ മകള്‍.

മൂവീവേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്. പൊടിയമ്മയ്‌ക്കൊപ്പമുള്ള ആദ്യ ഷോട്ടിലും തനിക്ക് പേടിയായിരുന്നു എന്നും ഉര്‍വശി എന്നത് എന്റെ ചെറിയമ്മയാണെന്ന് മാറ്റി നിര്‍ത്തി ഇത്രയും വലിയ ഒരു ആര്‍ടിസ്റ്റിന്റെ കൂടെയാണ് അഭിനയിക്കാന്‍ പോകുന്നതെന്ന പേടിയായിരുന്നെന്നും ശ്രീസംഖ്യ പറയുന്നു.

shreemayi

'അമ്മയുടെയോ ചെറിയമ്മയുടെയോ വലിയമ്മയുടെയോ ഓന്നും പേരില്‍ ആവരുത് സിനിമയിലേക്ക് വരുന്നത് എന്ന് തന്നെയാണ് ചിന്തിച്ചത്. പക്ഷെ ഉറപ്പായും എന്റെ അമ്മയുടെ പേരും, അവരുടെ കുടുംബവും 40 വര്‍ഷത്തോളമായി സിനിമാ ഇന്‍ഡസ്ട്രിയില്‍ ഉള്ളപ്പോള്‍ തന്നെ ഞാന്‍ ആദ്യമായി സിനിമയിലേക്ക് കടന്നു വരുമ്പോള്‍ അവരുടെ പേര് ഒന്നും വരാതിരിക്കില്ല,' ശ്രീസംഖ്യ പറയുന്നു.

'താന്‍ ആദ്യം വരുമ്പോള്‍ ഇപ്പോള്‍ കല്‍പ്പനയുടെ മകളാണ്, കലാരഞ്ജിനിയുടെ മകളാണ്, ഇല്ലെങ്കില്‍ ഉര്‍വശിയുടെ മകളാണ് എന്നൊക്കെയുള്ള പേര് എനിക്ക് ഉണ്ടാകും. പക്ഷെ ഒരു നില ഉറപ്പിച്ച് കഴിഞ്ഞ് ഭാവിയില്‍ വര്‍ എന്റെ അമ്മമാരാണ് എന്ന പേരില്‍ അറിയപ്പെടണം എന്നാണ് എന്റെ ആഗ്രഹം.'

'ഇപ്പോള്‍ തുടക്കത്തില്‍ എന്തായാലും ഞാന്‍ അവരുടെ മകളാണ് എന്ന് തന്നെയേ അറിയപ്പെടുകയുള്ളു. അതെപ്പോഴും അങ്ങനെ ആയിരിക്കും. പക്ഷെ ഭാവിയില്‍ ശ്രീ സംഖ്യയുടെ അമ്മമാരാണ് ഇവര്‍ എന്ന് അവര്‍ക്ക് അഭിമാനമാകുന്ന തരത്തില്‍ മാറണമെന്നാണ് ആഗ്രഹം. ഉര്‍വശി എന്നത് എന്റെ ചെറിയമ്മയാണെന്ന് മാറ്റി നിര്‍ത്താം പക്ഷെ, ഇത്രയും വലിയ ഒരു ആര്‍ടിസ്റ്റിന്റെ കൂടെയാണ് അഭിനയിക്കാന്‍ പോകുന്നത്.'

'വലിയ വലിയ ആക്ടേഴ്‌സ് പോലും പൊടിയമ്മയെക്കുറിച്ച് അങ്ങനെയാണ് സംസാരിക്കുന്നത്. എനിക്ക് സത്യത്തില്‍ അതിനേക്കാള്‍ പേടിയുണ്ട്. ഒരിക്കലും ഞാന്‍ മകളാണെന്ന രീതിയിലല്ല അന്നേരം നമ്മളെ കാണുന്നത്. ആക്ടര്‍ എന്ന രീതിയിലേ കാണൂ. അപ്പോള്‍ തെറ്റ് നമ്മള്‍ ചെയ്തു കഴിഞ്ഞാല്‍ എങ്ങനെയാണ് പ്രതികരിക്കുന്നത്, അങ്ങനെ ഒക്കെ ഒരു പേടി ഉണ്ടായിരുന്നു.'

shreemayi

'പക്ഷെ അതൊക്കെ ഈസിയായി കൊണ്ടു പോയി. അതൊക്കെ ഒരു ഭാഗ്യമായി കാണുന്നു. പൊടിയമ്മയ്‌ക്കൊപ്പമുള്ള ആദ്യ ഷോട്ടിലും എനിക്ക് പേടിയായിരുന്നു. ഒന്ന് എല്ലാവരും നന്നായി പ്രതീക്ഷിക്കും. രണ്ട് പൊടിയമ്മയുടെ മുന്നില്‍ നന്നായി അഭിനയിക്കണം എന്നൊക്കെ തോന്നി. പക്ഷെ ആ സമയത്ത് ഞാന്‍ വിചാരിച്ച പോലെ ഒന്നുമല്ല നടന്നത്.' എന്നും ശ്രീ സംഖ്യ പറഞ്ഞു.

ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ ഒക്കെ ഉണ്ടാകുമ്പോള്‍ പൊടിയമ്മ പറഞ്ഞു തരും. അതിന്റെ കാര്‍ത്തു (കലാരഞ്ജിനി) വും എനിക്ക് എല്ലാം പറഞ്ഞു തരും. ഇനിയും ഒരുപാട് ലെജന്‍സിന്റെ കൂടെ അഭിനയിക്കാനുള്ള അവസരം ലഭിക്കണം. അപ്പോള്‍ ഇത് ഒരു അവസരമായിട്ട് തോന്നി. ഓണ്‍സ്‌ക്രീനില്‍ വരുമ്പോള്‍ നമ്മള്‍ എല്ലാവരും ആക്ടേഴ്‌സ് ആണ്. നമ്മള്‍ അറിയാതെ അഭിനയിച്ച് പോവുകയാണ്. സിനിമയില്‍ വരുന്നതിന് മുമ്പ് ഞാന്‍ അതിന്റെ ചില തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടായിരുന്നു എന്നും ശ്രീസംഖ്യ പറഞ്ഞു.

More from Filmibeat

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X