വീട്ടമ്മയായതിനെക്കുറിച്ച് പറയാന്‍ ആനി, അതിന്റെ ഡെഫിനിഷന്‍ അറിയില്ലെന്ന് ശ്രീധന്യ, വൈറല്‍ വീഡിയോ

ടെലിവിഷനിലൂടെയും മോഡലിംഗ് രംഗത്തും തിളങ്ങി നില്‍ക്കുന്ന സമയത്താണ് ശ്രീധന്യ സിനിമയിലേക്കെത്തുന്നത്. മലയാളികള്‍ക്ക് ഏറ്റവും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന ശ്രീധന്യ അഭിനയിച്ച സിനിമകള്‍ നേരും പ്രണയ വിലാസവുമായിരിക്കും. രണ്ട് ചിത്രങ്ങളിലും വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് ശ്രീധന്യക്ക് ലഭിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ആനീസ് കിച്ചണില്‍ പങ്കെടുത്തുകൊണ്ട് ശ്രീധന്യ പറഞ്ഞ കാര്യങ്ങളാണ് വൈറല്‍ ആകുന്നത്. ശ്രീധന്യയുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിക്കുന്നതിനിടയിലാണ് ആനി വീട്ടമ്മയായതിനെക്കുറിച്ച് ചോദിച്ചത്. ഇതിന് ശ്രീധന്യ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.

annie

ആനി നേരത്തെയും ആനീസ് കിച്ചണിലൂടെ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. നിമിഷ സജയന്‍, നവ്യ നായര്‍ എന്നിവര്‍ വന്ന എപിസോഡുകൡലായിരുന്നു കൂടുതല്‍ ട്രോള്‍ ചെയ്യപ്പെട്ടത്.

ഒരിക്കലും ലവ് മാര്യേജ് ചെയ്യില്ല എന്ന് പ്രതിജ്ഞ എടുത്ത ഒരാളായിരുന്നു താന്‍. അതും അത്ര സാഹസികമായി ഒന്നും ചെയ്യില്ല. അത്ര ധൈര്യം ഒന്നും ഇല്ല. വിമല കോളേജില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ഋഷി തൊട്ടടുത്ത എഞ്ചിനീയറിംഗ് കോളേജില്‍ ആയിരുന്നു. സ്ഥിരം കാണുമായിരുന്നു. ഒരു ദിവസം വന്നിട്ട് ഇങ്ങനെ പറഞ്ഞു. അയ്യോ അതൊന്നും ശരിയാവില്ല എന്ന് പറഞ്ഞു. അന്നേരം പുള്ളി ഓക്കെ പറഞ്ഞിട്ട് തിരിച്ചു പോയെന്ന് ശ്രീധന്യ പറയുന്നു.

'സത്യത്തില്‍ ഞാന്‍ വിചാരിച്ചത് പുള്ളിയോട് ശരിയാവില്ല എന്ന് പറയുമ്പോള്‍ എന്നോട് അങ്ങനെ അല്ലെന്ന് പറഞ്ഞ് എന്നെ കണ്‍വീന്‍സ് ചെയ്യിക്കും എന്നാണ്. പുള്ളി പക്ഷെ അതിനൊന്നും നിന്നില്ല. അപ്പോള്‍ ശരി ഒക്കെ എന്ന് പറഞ്ഞ് പോയി. ഞാന്‍ വിചാരിച്ചത് അതോടെ തീര്‍ന്നു എന്നാണ്. പക്ഷെ വേറെ ഒരു ദിവസം വന്നിട്ട് സംസാരിച്ചു. അത് കഴിഞ്ഞ് ക്ലാസ് ഒക്കെ തീര്‍ന്ന് ഞാന്‍ വെക്കേറ്റ് ചെയ്ത് പോയി. ആ സമയത്തൊക്കെ എന്റെ വീട്ടില്‍ കല്യാണത്തിനുള്ള പ്രഷര്‍ തുടങ്ങിയിരുന്നു,' ശ്രീധന്യ പറയുന്നു.

ഹോസ്റ്റലിലെ സിസ്റ്റര്‍മാര്‍ വീട്ടില്‍ പറഞ്ഞു കൊടുത്തിരുന്നു അച്ഛന്റെ അടുത്ത് കുട്ടിക്ക് ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന്. പക്ഷെ അച്ഛന്‍ പറഞ്ഞു, ഇല്ല, കുട്ടി പറഞ്ഞിട്ടുണ്ട്, ഒരാളെ പരിചയപ്പെട്ടു എന്ന്. അതുകൊണ്ട് മാത്രം ഞാന്‍ രക്ഷപ്പെട്ടു. എല്ലാ കാര്യവും വീട്ടില്‍ പറയുന്നതുകൊണ്ട്. ഇത് അറിഞ്ഞതുകൊണ്ടാണ് വീട്ടില്‍ പ്രഷര്‍ തുടങ്ങിയത്.

അങ്ങനെ ഒരു ദിവസം ഋഷി വിളിച്ചപ്പോള്‍ ഞാന്‍ അമ്മയ്ക്ക് ഫോണ്‍ കൊടുത്തു. അത് പുള്ളിക്കും ഒരു ഷോക്ക് ആയിരുന്നു. അങ്ങനെ വീട്ടില്‍ വന്ന് സംസാരിക്കാന്‍ പറഞ്ഞു, പുള്ളി വന്ന് സംസാരിച്ചു. എല്ലാം പെട്ടെന്നായിരുന്നു. കാരണം പുള്ളിയും പഠിച്ചു കൊണ്ടിരിക്കുകയായിരുന്നല്ലോ. സെറ്റില്‍ ആവാതെ ഇതൊന്നും ആലോചിക്കാന്‍ പറ്റില്ലല്ലോ. അച്ഛന് സംസാരിച്ചു കഴിഞ്ഞപ്പോള്‍ ഇഷ്ടപ്പെട്ടുവെന്നും ശ്രീധന്യ പറയുന്നു.

ആനി അതിനിടയിലാണ് ധന്യ എന്ന 'വീട്ടമ്മ'യെക്കുറിച്ച് ചോദിച്ചത്. വീട്ടമ്മ ഞാന്‍ ഇതുവരെ ആയിട്ടില്ല എന്നാണ് ശ്രീധന്യ പറഞ്ഞത്. എന്നാല്‍ കെട്ടിച്ച് വിട്ടതും പോര, അത് ആവാന്‍ ഇനിയും സമയം എടുക്കുമോ എന്നാണ് ചോദിച്ചത്. എന്നാല്‍ അതെങ്ങനെയാ വീട്ടമ്മ ആകുന്നത് എന്ന് ശ്രീധന്യ തിരിച്ച് ചോദിക്കുന്നു. എനിക്ക് അതിന്റെ ഡെഫിനിഷന്‍ അറിയില്ല അതുകൊണ്ട് ചോദിക്കുകയാണെന്നാണ് ശ്രീധന്യ തിരിച്ച് ചോദിക്കുന്നത്.

annie

വീട്ടമ്മ എന്ന് പറഞ്ഞാല്‍ ഭര്‍ത്താവിന്റെ കാര്യങ്ങള്‍ നോക്കുക, വീട്ടുകാര്യങ്ങള്‍ നോക്കുക, കുട്ടികളുടെ കാര്യങ്ങള്‍ നോക്കുക, പിന്നെ നല്ല ആഹാരം ഉണ്ടാക്കി കൊടുക്കുക, സന്ധ്യ നേരത്ത് വിളക്ക് ഒക്കെ കത്തിക്കുക. കോലോത്ത് ഇങ്ങനെ ഒന്നും ഇല്ലേ ഇങ്ങനെ എന്നും ആനി ചോദിക്കുന്നു. ഞാനും ഇതൊക്കെ ചെയ്യും.

പക്ഷെ അത് അങ്ങനെ ഓര്‍ഡര്‍ ആയിട്ടൊന്നുമല്ല. ഋഷിക്ക് കേരള ഫുഡ് മാത്രമാണ് ഇഷ്ടം. നാടന്‍ ഭക്ഷണങ്ങള്‍ മാത്രമാണ് ഉണ്ടാക്കാറ്. ആദ്യകാലങ്ങളില്‍ തന്റെ ഭക്ഷണം ഭയങ്കര ദുരന്തമായിരുന്നു എന്നും ധന്യ പറയുന്നുണ്ട്.

Read more about: annie
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X