അന്ന് മമ്മൂട്ടിയുടെ പെങ്ങള്‍, ഇന്ന് ലേഡീ മമ്മൂട്ടിയോ? നടി ശ്രീജയയുടെ ഏറ്റവും പുതിയ വിശേഷളിങ്ങങ്ങനെ..

മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത നടിമാരില്‍ ഒരാളാണ് ശ്രീജയ നായര്‍. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങി മലയാളത്തിലെ പ്രമുഖരായ പല താരങ്ങള്‍ക്കുമൊപ്പം അഭിനയിച്ചിട്ടുള്ള നടിയാണ് ശ്രീജയ. നടിയായും സഹനടിയായും ഒട്ടനവധി സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള ശ്രീജയ നായര്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

വിനീത് ശ്രീനിവാസന്റെ അരവിന്ദന്റെ അതിഥികളില്‍ പ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ശ്രീജയ ഇപ്പോള്‍ മോഹന്‍ലാല്‍ ചിത്രം ഒടിയനിലും അഭിനയിച്ചിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം നടി സിനിമയില്‍ സജീവമാവുകയാണോ എന്നാണ് ആരാധകര്‍ ചോദിച്ചിരുന്നത്. ഇതോടെ ശ്രീജയുടെ സിനിമയ്ക്കപ്പുറത്തെ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്.

(ഫോട്ടോ: ഫേസ്ബുക്ക്)

 ശ്രീജയ നായര്‍

ശ്രീജയ നായര്‍

കമലദളമെന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ ശ്രീജയ നായരെ സിബി മലയില്‍ കലാമണ്ഡലത്തില്‍ നിന്നുമാണ് കണ്ടെത്തിയത്. മമ്മൂട്ടിയ്‌ക്കൊപ്പം പൊന്തന്‍മാട എന്ന ചിത്രത്തില്‍ അഭിനയിച്ച ശ്രീജയ ശ്രദ്ധിക്കപ്പെട്ടിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ സഹോദരി വേഷത്തില്‍, സമ്മര്‍ ഇന്‍ ബെത്‌ലഹേം, തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രീജയ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. ഇക്കാലയളവില്‍ ഒരുപാട് സിനിമകളില്‍ അഭിനയിക്കാനുള്ള ഭാഗ്യം ശ്രീജയയ്ക്കും ലഭിച്ചിരുന്നു.

  വിവാഹത്തോടെ എല്ലാം വിട്ടു

വിവാഹത്തോടെ എല്ലാം വിട്ടു

നൃത്തത്തിലൂടെയായിരുന്നു ശ്രീജയ കരിയര്‍ ആരംഭിച്ചത്. സിനിമയില്‍ തിളങ്ങി വരുന്നതിനുള്ളിലായിരുന്നു നടിയുടെ വിവാഹം. ബിസിനസുകാരനായ മദന്‍ നായരാണ് ശ്രീജയയുടെ ഭര്‍ത്താവ്. വിവാഹത്തോടെ കോതമംഗലത്ത് നിന്നും കോഴിക്കോട്ടേക്ക് പോയി. തികച്ചും പരമ്പരാഗതമായ ജീവിതശൈലിയായിരുന്നു പിന്തുടര്‍ന്ന് പോന്നിരുന്നത്. ബാംഗ്ലൂരിലേക്ക് കൂടുമാറിയതോടെയാണ് വീട്ടമ്മയായ ശ്രീജയ ഒരു നൃത്ത വിദ്യാലയം ആരംഭിക്കുന്നത്. നൃത്തത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കലാമണ്ഡലത്തിന്റെ മുദ്രയും കൈയിലുള്ള നടി ബാംഗ്ലൂരില്‍ ശ്രീജയാസ് സ്‌കൂള്‍ ഓഫ് ക്ലാസിക്കല്‍ ഡാന്‍സ് എന്ന സ്ഥാപനം ആരംഭിച്ചു.

 ശ്രീജയാസ് സ്‌കൂള്‍ ഓഫ് ക്ലാസിക്കല്‍ ഡാന്‍സ്

ശ്രീജയാസ് സ്‌കൂള്‍ ഓഫ് ക്ലാസിക്കല്‍ ഡാന്‍സ്

അഞ്ച് സ്‌കൂളുകളിലായി അഞ്ഞൂറിലധികം കുട്ടികളാണ് ശ്രീജയയുടെ കീഴില്‍ നൃത്തം പഠിക്കാന്‍ എത്തുന്നത്. അതില്‍ 5 മുതല്‍ 60 വയസുവരെ പ്രായമുള്ളവരുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി എന്നിവയാണ് ശ്രീജയ പഠിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികളെ പെട്ടെന്ന് അരങ്ങിലെത്തിക്കുന്ന വിദ്യയ്ക്ക് പകരം നാല് വര്‍ഷമെങ്കിലും പഠിക്കാതെ അരങ്ങ് മോഹിക്കരുതെന്നാണ് ശ്രീജയയുടെ നിലപാട്.

  സിനിമ വേണ്ടെന്നാണ് നിലപാട്

സിനിമ വേണ്ടെന്നാണ് നിലപാട്

വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്നെങ്കിലും ശ്രീജയയെ തേടി സിനിമയിലേക്കുള്ള അവസരങ്ങള്‍ ഒരുപാട് വന്നിരുന്നു. ഒടുവില്‍ വികെ പ്രകാശ് സംവിധാനം ചെയ്ത കെയര്‍ഫുള്‍ എന്ന സിനിമയിലൂടെ ശ്രീജയ തിരിച്ചെത്തിയിരുന്നു. എന്നാല്‍ സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ശ്രീനിവാസനും വിനീത് ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയിലെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. ഒരു നൃത്ത അധ്യാപകയുടെ വേഷത്തിലായിരുന്നു നടി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.

 ഒടിയനിലൂടെ

ഒടിയനിലൂടെ

അരവിന്ദന്റെ അതിഥികള്‍ക്ക് പിന്നാലെ തന്നെ മോഹന്‍ലാല്‍ ചിത്രം ഒടിയനിലും ശ്രീജയ അഭിനയിച്ചിരുന്നു. ചെറിയൊരു വേഷമാണെങ്കിലും മനോഹരമായൊരു കഥാപാത്രമായിരുന്നു ഒടിയനില്‍ നടിയ്ക്ക് ലഭിച്ചത്. ഗംഗ നദിയില്‍ വീണ് പോവുന്ന ശ്രീജയുടെ കഥാപാത്രത്തെ അതിസാഹസികമായി ഒടിയന്‍ മാണിക്യന്‍ രക്ഷിക്കുന്നതാണ് രംഗം. ഇതാണ് ഒടിയന്റെ തുടക്കവും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീജയ തിരിച്ചെത്തിയതെങ്കിലും പണ്ടത്തെ പോലെ തന്നെ ഇപ്പോഴും സുന്ദരിയാണ് നടി. നൃത്ത ലോകത്ത് സജീവമായിരിക്കുന്നതിനാലാണ് ഈ സൗന്ദര്യമെന്നും ലേഡീ മമ്മൂട്ടിയാണോ എന്നും ആരാധകര്‍ ചോദിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X