'മകൾ പിറന്നു...'; ശ്രീലക്ഷ്മി ശ്രീകുമാറിന് വീണ്ടും കുഞ്ഞ് പിറന്നു, മകളുടെ ചിത്രങ്ങളും പേരും പുറത്തുവിട്ട് നടി!
ജഗതി ശ്രീകുമാറിന്റെ മകളും നടിയും നർത്തകിയും അവതാരകയുമെല്ലാമായ ശ്രീലക്ഷ്മി ശ്രീകുമാർ മലയാളികൾക്ക് സുപരിചിതയാണ്. വിവാഹത്തോടെ ദുബായിൽ സെറ്റിൽഡായ താരത്തിന്റെ വിശേഷങ്ങൾ ആരാധകർ അറിയുന്നത് സോഷ്യൽമീഡിയ വഴിയാണ്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷത്തെ കുറിച്ച് പങ്കിട്ട് എത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി. ഒരു മകൾ കൂടി തനിക്ക് പിറന്ന സന്തോഷമാണ് സോഷ്യൽമീഡിയ വഴി ശ്രീലക്ഷ്മി പങ്കിട്ടിരിക്കുന്നത്. കുഞ്ഞിനും കുടുംബത്തിനും തന്നെ ശുശ്രൂഷിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കുമൊപ്പമുള്ള ചിത്രവും ശ്രീലക്ഷ്മി പങ്കുവെച്ചു.
ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് പിറന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ഇഷ ജിജിൻ ജഹാംഗീർ എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നതെന്നുമാണ് സോഷ്യൽമീഡിയയിൽ ശ്രീലക്ഷ്മി കുറിച്ചത്. നിരവധി പേരാണ് ശ്രീലക്ഷ്മിക്കും കുടുംബത്തിനും ആശംസകൾ നേർന്ന് എത്തിയത്. ശ്രീലക്ഷ്മിക്ക് അർഹാം എന്നൊരു മകൻ കൂടിയുണ്ട്.

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് മകനും ഭർത്താവിനും ഒപ്പം നിറവയറിൽ ഇരിക്കുന്ന ചിത്രം പങ്കിട്ട് താൻ വീണ്ടും അമ്മയാകാൻ പോവുകയാണെന്ന വിവരം ശ്രീലക്ഷ്മി അറിയിച്ചത്. അടുത്തിടെയാണ് ശ്രീലക്ഷ്മിയുടെ മൂത്ത മകൻ അർഹാമിന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചത്. എന്റെ ഏറ്റവും വലിയ അനുഗ്രഹം അവന്റെ ആദ്യ ജന്മദിനം ആഘോഷിക്കുന്നതാണ്.
ഈ കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷവും സ്‌നേഹവും നിറഞ്ഞ വര്‍ഷമായിരുന്നു. നിരവധി പ്രത്യേക നിമിഷങ്ങള്‍ നിറഞ്ഞതാണ്. അതിന് ഞങ്ങള്‍ നിന്നോട് നന്ദി പറയണം. ഞങ്ങളുടെ പൊന്നോമന.
അര്‍ഹാമിന് നിങ്ങളുടെ എല്ലാം പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും ആവശ്യമാണ്എന്ന കുറിപ്പോട് കൂടിയാണ് മകന്റെ പിറന്നാൾ വീഡിയോ പങ്കുവെച്ച് ശ്രീലക്ഷ്മി കുറിച്ചത്. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി യുഎഇയിലാണ് മലയാളത്തിന്റെ പ്രിയ നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി.
അവിടെ ആര്‍.ജെയായി ജോലി ചെയ്യുന്ന താരം ലൂമിനസ് ബൈ ശ്രീ എന്ന ഇന്‍സ്റ്റഗ്രാം പേജ് വഴി ജ്വല്ലറി വര്‍ക്കുകള്‍ ആളുകളിലേക്ക് എത്തിക്കുന്ന ചെറിയ ബിസിനസ് സംരംഭവും നടത്തുന്നുണ്ട്. മുന്‍ കലാതിലകം കൂടിയായ ശ്രീലക്ഷ്മി 2019ലാണ് പൈലറ്റായ ജിജിനെ വിവാഹം ചെയ്തത്. ആദ്യം മുസ്ലീം മത ആചാരപ്രകാരവും പിന്നീട് ഹിന്ദു ആചാര പ്രകാരവുമായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം.

ഇരുവര്‍ക്കും കൂട്ടായി കഴിഞ്ഞ വര്‍ഷമാണ് അര്‍ഹാമെത്തിയത്. ഇപ്പോൾ മകൾ കൂടി പിറന്നതോടെ കുടുംബം ഒന്നുകൂടി വലുതായ സന്തോഷത്തിലാണ് താരം. റേഡിയോ കേരളത്തിലെ ആർജെയാണ് ശ്രീലക്ഷ്മി. അവതാരകയായിട്ടാണ് ശ്രീലക്ഷ്മി കരിയര്‍ ആരംഭിച്ചത്. ജഗതിയുടെ മകള്‍ എന്ന ലേബലില്‍ ശ്രദ്ധിയ്ക്കപ്പെട്ട താരം പിന്നീട് ചില സിനിമകളിലും അഭിനയിച്ചു.
ബിഗ് ബോസ് സീസണ്‍ 3 യിലെ മത്സരാര്‍ത്ഥിയുമായിരുന്നു ശ്രീലക്ഷ്മി. അവസാനം ചെയ്ത ഷോയും ബിഗ് ബോസാണ്. ഇക്കഴിഞ്ഞ ഓണത്തിന് നിറവയറുമായുള്ള ഒരു ചിത്രം ശ്രീലക്ഷ്മി പങ്കിട്ടിരുന്നു. കേരളാ സാരി ചുറ്റിയുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തത്. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് ശ്രീലക്ഷ്മിയും ജിജിനും വിവാഹിതരായത്.
കലയെന്നാണ് ശ്രീലക്ഷ്മിയുടെ അമ്മയുടെ പേര്. ജഗതി ശ്രീകുമാറിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം. ശ്രീലക്ഷ്മിയുടെ വിവാഹം ഗംഭീരമായിരിക്കുമെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നുവെന്ന് ശ്രീലക്ഷ്മിയുടെ അമ്മ താരത്തിന്റെ വിവാഹം ദിവസം സംസാരിക്കവെ പറഞ്ഞിരുന്നു. 'ശ്രീലക്ഷ്മി തെറ്റൊന്നും ചെയ്തിട്ടില്ല.'
'മറ്റുള്ളവർ അത് മനസിലാക്കിയിരുന്നെങ്കിൽ അവൾ ഇത്ര കഷ്ടപ്പെടുമായിരുന്നില്ല. അവളുടെ കല്യാണത്തിന് പപ്പ ഇല്ലാഞ്ഞതിൽ അവൾക്ക് സങ്കടമുണ്ട്. മകളുടെ വിവാഹത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതെ എങ്കിൽ അദ്ദേഹം തീർച്ചയായും അവളെ പൂർണ്ണഹൃദയത്തോടെ അനുഗ്രഹിക്കും. സന്തോഷകരമായ ജീവിതം നയിക്കാൻ അവൾക്ക് വേണ്ടത് അവളുടെ പപ്പയുടെ അനുഗ്രഹമാണ്', എന്നാണ് ശ്രീലക്ഷ്മിയുടെ വിവാഹ ദിവസം അമ്മ കല പറഞ്ഞത്.


Click it and Unblock the Notifications











