ഇറക്കം കുറഞ്ഞ വസ്ത്രങ്ങളിൽ നായികമാരും അഭിനയിച്ചിട്ടുണ്ട്; പഴയ കാലത്തെ സിനിമകളെക്കുറിച്ച് ശ്രീലത

ആദ്യ കാല സിനിമകളിൽ നിറഞ്ഞ് നിന്ന നടിയാണ് ശ്രീലത നമ്പൂതിരി. 200 ലേറെ ചിത്രങ്ങളിൽ അഭിനയിച്ച നട നിരവധി സിനിമകളിൽ പാടുകയും ചെയ്തിട്ടുണ്ട്. ഒരുകാലത്ത് സിനിമകളിൽ നിന്നും പൂർണമായും വിട്ടു നിന്ന ശ്രീലത പിന്നീട് തിരിച്ചു വന്നു. ഇപ്പോൾ ടെലിവിഷൻ സീരിയലുകളിൽ സജീവമാണ് നടി. കഴിഞ്ഞ ദിവസം ഫ്ലവേഴ്സ് ടിവിയിലെ ഫ്ലവേഴ്സ് ഒരു കോടിയിലും ശ്രീലത നമ്പൂതിരി അതിഥി ആയെത്തിയിരുന്നു.

ഷോയിൽ തന്റെ പഴയ കാല സിനിമ അനുഭവങ്ങളെക്കുറിച്ച് ശ്രീലത സംസാരിച്ചു. ചെറുപ്പ കാലത്ത് താൻ സിനിമയിൽ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച് അഭിനയിച്ചിട്ടുണ്ടെന്നും അതൊരു പ്രശ്നമായി തോന്നിയിട്ടില്ലെന്നുമാണ് ശ്രീലത വ്യക്തമാക്കിയത്.

കൂടെ അഭിനയിക്കുന്നവർ ഇതിനേക്കാൾ ചെറിയ വേഷമാണ് ധരിച്ചത്

'ചില സിനിമകളിൽ വസ്ത്രം കുറച്ചും അഭിനയിച്ചിട്ടുണ്ട്. അക്കാലത്ത് നായികമാരും ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചിട്ടിട്ടുണ്ട്. എനിക്ക് ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല. എന്റെ കൂടെ അഭിനയിക്കുന്നവർ ഇതിനേക്കാൾ ചെറിയ വേഷമാണ് ധരിച്ചത്. ഉദയ സ്റ്റുഡിയോയിൽ ഞാൻ അഭിനയിക്കാൻ ചെന്നപ്പോൾ ഒരു ചെറിയ വസ്ത്രം തൂക്കി ഇട്ടിരിക്കുന്നു. മേക്കപ്പ് ഇട്ട് ഡ്രസ് ചെയ്യാൻ പറഞ്ഞു. ഇത് ശ്രീലത ചേച്ചിക്കുള്ള ഡ്രസ് ആണേ എന്ന് പറഞ്ഞു'

ഇക്കാലത്ത് പലർക്കും ഡ്രസ് തന്നെ ഇല്ല

ഇത്ര ചെറുതോ എന്ന് ഞാൻ ചോദിച്ചു. അതിനപ്പുറത്ത് ഒരു ഡ്രസ് ഉണ്ടായിരുന്നു. അത് ഇതിനേക്കാൾ നീളം കുറവാണ് ഞാൻ ചോദിച്ചു അതാർക്കാണെന്ന്. അത് നായിക വിജയശ്രീക്കായിരുന്നു. എന്നാൽ പിന്നെ കുഴപ്പമില്ലെന്ന് ഞാൻ കരുതി. ഇക്കാലത്ത് പലർക്കും ഡ്രസ് തന്നെ ഇല്ല. ഞങ്ങൾക്ക് കുറച്ചു കൂടെ ഉണ്ടായിരുന്നു, ശ്രീലത നമ്പൂതിരി പറഞ്ഞു. ഇത്തരം വസ്ത്രങ്ങൾ തരുന്നതിനെ എതിർക്കുമായിരുന്നോ എന്ന ചോദ്യത്തിന് ജീവിക്കണ്ടേ എന്നാണ് നടി നൽകിയ മറുപടി.

 2005 ലാണ് ശ്രീലതയുടെ ഭർത്താവ് മരിക്കുന്നത്

9ാം ക്ലാസിൽ പഠിക്കുമ്പോൾ തോപ്പിൽ ഭാസിയുടെ നാടകത്തിൽ അഭിനയിച്ചു കൊണ്ടാണ് അഭിനയ രം​ഗത്തെ നടിയുടെ ചുവട് വെപ്പ്. നാടകാഭിനയം തുടർന്നപ്പോൾ പഠനം മുടങ്ങി.

1979 ൽ എംകെ പരമേശ്വരൻ നമ്പൂതിരിയെ ശ്രീലത വിവാഹം കഴിച്ചു. പാപത്തിന് മരണമില്ല എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ആയുർവേദ വൈദികൻ കൂടിയായിരുന്നു ഇദ്ദേഹം. വിവാഹ ശേഷം ശ്രീലത ബ്രാഹ്മണ മതം സ്വീകരിക്കുകയും ചെയ്തു. 2005 ലാണ് ശ്രീലതയുടെ ഭർത്താവ് മരിക്കുന്നത്. പിന്നീട് സിനിമാ രം​ഗത്ത് ഇവർ വീണ്ടും സജീവമായി.

ഇരുവരുടെയും ഹാസ്യ രം​ഗങ്ങളും ജനപ്രിയമായിരുന്നു

വൈശാഖ്, ​ഗം​ഗ എന്നീ രണ്ട് മക്കളാണ് ശ്രീലതയ്ക്കുള്ളത്. അടൂർ ഭാസിയുടെ കൂടെ നിരവധി സിനിമകളിൽ ശ്രീലത നമ്പൂതിരി അഭിനയിച്ചിട്ടുണ്ട്. ഇരുവരുടെയും ഹാസ്യ രം​ഗങ്ങളും ജനപ്രിയമായിരുന്നു. സിനിമയിൽ ഇന്ന് പഴയത് പോലെ സജീവമല്ല ശ്രീലത. വിനോദ യാത്ര എന്ന സിനിമയിൽ ശ്രീലത ചെയ്ത മെക്കാനിക്കിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ സിനിമകളിൽ നിന്ന് മാറി സീരിയലുകളിലാണ് നടി കൂടുതലായും അഭിനയിക്കുന്നത്.

More from Filmibeat

Read more about: sreelatha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X