ജയന്‍ മരിച്ചത് അങ്ങനെയാണ്! ഹെലികോപ്റ്ററില്‍ നിന്നും വീണ ശേഷം എഴുന്നേറ്റ് നടന്നു! ശ്രീലത പറയുന്നു

മലയാളത്തിന്റെ എക്കാലത്തെയും അഭിനയ കുലപതിയായിരുന്ന ജയന്റെ മരണം കേരളക്കരയെ ഞെട്ടിച്ചിരുന്നു. കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഹെലികോപ്റ്ററില്‍ നിന്നും വീണിട്ടായിരുന്നു ജയന്‍ മരിക്കുന്നത്. ജയന്റെ മരണവുമായി ബന്ധപ്പെട്ട് അക്കാലത്ത് പല അഭ്യൂഹങ്ങളും പരന്നിരുന്നു. ജയന്‍ മരിച്ചിട്ട് നാല്‍പത് വര്‍ഷങ്ങളായിട്ടും ഇന്നും മരണത്തിലെ ദൂരുഹത ഉഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ നടി ശ്രീലത അതിലൊരു വിശദീകരണവുമായി എത്തിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി മനസ് തുറന്നത്.

ഞാന്‍ അഭിനയം നിര്‍ത്തിയ സിനിമയായിരുന്നു കോളിളക്കം. ആ സമയത്ത് എല്ലാവരും ചവിട്ടി താഴ്ത്തി. കൈക്കൂലി കൊടുത്ത് ചെയ്തു എന്നൊക്കെ. അതൊന്നുമല്ല സംഭവം. ജയന്‍ എന്ത് റിസ്‌ക് എടുത്തും ഇങ്ങനെയുള്ള സീനുകള്‍ ചെയ്യുന്ന ഒരാളാണ്. ആദ്യം ആ ഷോട്ട് എടുത്തത് ഓക്കെ ആണെന്ന് സംവിധായകന്‍ പറഞ്ഞു. ജയന് അത് തൃപ്തിയാകാത്തതിനാല്‍ ഒന്നുകൂടി എടുക്കണമെന്ന് പറഞ്ഞു. പുള്ളി ഒന്നൂടി പിടിച്ചപ്പോള്‍ വെയിറ്റ് ഒരു സൈഡിലായി.

sreelatha-namboothiri

താഴെ തട്ടാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ പൈലറ്റ് ഹെലികോട്പര്‍ മുകളിലേക്ക് പൊക്കി. ആ സമയം ജയന്‍ കൈവിട്ട് താഴെ വീണ് തലയിടിക്കുകയായിരുന്നു. ജയന്‍ ജീവിച്ചിരുന്നിട്ടും കാര്യമുണ്ടായിരുന്നില്ല. കാരണം വെജിറ്റിബില്‍ പോലെ കിടന്നേനെ. അപകടത്തിന് ശേഷം ആരോഗ്യത്തിന്റെയോ മനസിന്റെയോ ബലം കാരണം പുള്ളി നടന്ന് കാറില്‍ കയറി എന്നാണ് അവിടെ ഉള്ളവര്‍ പറഞ്ഞതെന്നും ശ്രീലത പറയുന്നു.

ഹരിഹരന്‍ തിരക്കഥ ഒരുക്കി പിഎന്‍ സുന്ദരം സംവിധാനം ചെയ്ത സിനിമയായിരുന്നു കോളിളക്കം. 1981 ല്‍ റിലീസിനെത്തിയ ചിത്രത്തില്‍ ജയന്‍, മധു, സുകുമാരന്‍, എംജി സോമന്‍, ബാലന്‍ കെ നായര്‍, സുമലത എന്നിവരെല്ലമായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ കേരളത്തില്‍ ഒരു കോളിളക്കം സൃഷ്ടിച്ചാണ് ജയന്‍ വിട വാങ്ങിയതും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X