വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോൾ അദ്ദേഹം പറയുന്നത് ഇങ്ങനെ! അടൂർ ഭാസിയെ കുറിച്ച് ശ്രീലത നമ്പൂതിരി
ഒരു കാലത്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായിരുന്നു അടൂർ ഭാസി-ശ്രീതല നമ്പൂതിരിയും. മലയാളത്തിൽ നിരവധി ചിത്രങ്ങളിൾ ഇരുവരും ജോഡികളായി എത്തി അരങ്ങ് തകർത്തിരുന്നു. ഇരുവരുടേയും ഓൺ സ്ക്രീൻ കെമിസ്ട്രി മലയാളി പ്രേക്ഷകർ അംഗീകരിച്ചതുമായിരുന്നു. സിനിമയിൽ നിരവധി ചിത്രങ്ങളിൽ താരജോഡികളായി എത്തിയതു കൊണ്ട് തന്നെ ഇരുവരേയും ചേർത്ത് നിരവധി ഗോസിപ്പുകൾ ഉയർന്നിരുന്നു. ഇപ്പോഴിത അന്ന് ഉയർന്നു വന്ന ഗോസിപ്പുകളെ കുറിച്ച് ശ്രീലത നമ്പൂതിരി. ഒരു സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീലത നമ്പൂതിരി തന്റെ സിനിമാ അനുഭവങ്ങൾ പങ്കുവച്ചത്.

മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു ശ്രീലത നമ്പൂതിരി. നാലരപ്പതിറ്റാണ്ടുകളായി സിനിമയിൽ സജീവമായിരുന്നു താരം മുന്നൂറിലധികം ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഇപ്പോഴും സിനിമയിലും പരമ്പരയിലും സജീവമാണ്. മലയാളത്തിലെ എവർ ഗ്രീൻ താരജോഡികളായിരുന്നു ശ്രീലത നമ്പൂതിരി- അടൂർഭാസി.

ഒരുമിച്ച് നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടതു കൊണ്ട് തന്നെ ഇരുവരേയും ചേർത്ത് ഗോസിപ്പുകൾ പുറത്തു വന്നിരുന്നു . സിനിമയ്ക്ക് പുറത്തു മാത്രമായിരുന്നില്ല. അകത്തും ഇത്തരത്തിലുള്ള ചർച്ചകൾ ഉയർന്നിരുന്നു.അദ്ദേഹത്തെ കല്യാണം കഴിക്കുമോ എന്നുമൊക്കെയായിരുന്നു പലതും- ശ്രീലത പറഞ്ഞു.

നാട്ടിൽ ഔട്ട് ഡോർ ഷൂട്ടിനെത്തുമ്പോൾ തന്നെ കാണുമ്പോൾ നാട്ടുകാർ പറയുമായിരുന്നു ദേ അടൂർ ഭാസി പോകുന്നു എന്ന്. അദ്ദേഹത്തെ കാണുമ്പോൾ എന്റെ പേരിലും. പത്രക്കാർ ഗോസിപ്പിനെ കുറിച്ചു ചോദിച്ചാൽ പുളളി കളിയാക്കി കൊണ്ട് ചില അടയാളങ്ങളൊക്കെ കാണിക്കും. എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചാൽ ചുമ്മ ഇരിക്കട്ടെ ഒരു പ്രശസ്തിയല്ലേ ഇതൊക്കെ എന്നാകും മറുപടി.

സിനിമയലും സീരിയലിലും ഒരു പോലെ ഇപ്പോഴും സജീവമാണ്. സ്വഭാവ നടി, നെഗറ്റീവ് കഥാപാത്രം എന്നിങ്ങനെ എത് കഥാപാത്രവും താരത്തിന്റെ കൈകളിൽ ഭഭ്രമാണ്. ശക്തമായ സ്ത്രീ വേഷങ്ങളാകും കൂടുതലും ശ്രീലത നമ്പൂതിരിയെ തേടി എത്തുക. അത് സ്വഭാവ നടി ആയാലും നെഗറ്റീവ് കഥപാത്രമായാലും ഒരുപോലെ തന്നെയാണ്.


Click it and Unblock the Notifications











