ഏഴ് വർഷമായിട്ട് അവർക്കില്ലാത്ത എടുത്ത് ചാട്ടം ഞങ്ങൾക്ക് ഒരു വർഷം കൊണ്ട്; അമ്മയായതിനെക്കുറിച്ച് ശ്രീലയ
ശ്രീലയയും ശ്രുതി ലക്ഷ്മിയും സീരിയൽ രംഗത്താണ് പ്രശംസകൾ ഏറ്റുവാങ്ങിയത്. തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ശ്രീലയ
ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരരാണ് സഹോദരിമായ നടി ശ്രുതി ലക്ഷ്മിയും ശ്രീലയയും. ബാല താരമായെത്തി പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ശ്രുതി ലക്ഷ്മി.
മൂന്നുമണി എന്ന സീരിയലിലൂടെ സീരിയൽ രംഗത്ത് പ്രശംസ പിടിച്ചു പറ്റാൻ ശ്രീലയക്കും കഴിഞ്ഞു. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് മാറി നിൽക്കുകയാണ് ശ്രീലയ.
ബഹ്റിനിൽ സ്ഥിര താമസക്കാരനായ റോബിൻ ചെറിയാനാണ് ശ്രീലയയെ വിവാഹം കഴിച്ചത്. ഇരുവർക്കും ഒരു മകളുമുണ്ട്. 2016 ലാണ് ശ്രുതി ലക്ഷ്മി വിവാഹം കഴിക്കുന്നത്.
ഡോക്ടറായ എവിനാണ് ശ്രുതിയെ വിവാഹം കഴിച്ചത്. ശ്രുതി ലക്ഷ്മിയും ശ്രീലയയും ഒരുമിച്ച് പങ്കെടുത്ത ടെലിവിഷൻ ഷോയാണിപ്പോൾ ശ്രദ്ധ നേടുന്നത്. സീ കേരളം ചാനൽ പ്രോഗ്രാമിനെത്തിയതായിരുന്നു ശ്രുതിയും ശ്രീലയയും കുടുംബ സമേതം.
വിവാഹ ജീവിതത്തെക്കുറിച്ചും അമ്മയായതിനെക്കുറിച്ചും ശ്രീലയ സംസാരിച്ചു. മകളെന്ന ലോകത്തിലേക്ക് ലോകത്തിലേക്ക് വല്ലാതെ ചുരുങ്ങിയിട്ടുണ്ടെന്ന് ശ്രീലയ പറയുന്നു.

ചുരുങ്ങിയേ മതിയാവുള്ളൂ. എത്രയൊക്കെയാണെങ്കിലും ഒരു കുഞ്ഞ് വരുമ്പോൾ ഭയങ്കര മാറ്റം തന്നെയാണ്. അതുവരെ നമുക്ക് വേണ്ടിയാണ് നമ്മൾ ജീവിക്കുന്നത്. കുഞ്ഞ് വന്നാൽ കുഞ്ഞിന് വേണ്ടിയാണ് നമ്മൾ ജീവിക്കുന്നത്. പ്രത്യേകിച്ച് അമ്മമാർ അങ്ങനെ ആയിത്തീരും.
എന്റെ പ്രെഗ്നൻസി സമയത്ത് പ്രൊഗ്നൻസി പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ചിലർക്ക് പോസ്റ്റ് പാർട്ടം ഡിപ്രഷൻ വരും. എനിക്കങ്ങനെയൊന്നും വന്നില്ല. സംഭവം അടിപൊളിയാണ്.
ഞാൻ ഫീൽഡിൽ വന്നത് എല്ലാവരെയും പോലെ സിനിമാ നടിയാവണമെന്ന ആഗ്രഹത്തിലാണ്. പക്ഷെ അതിന് വേണ്ടി അധ്വാനിക്കുകയൊന്നും ചെയ്തിട്ടില്ല. അങ്ങനെ ഒരു തലവര എനിക്കുണ്ടായിരുന്നു.
അതിൽ കുറച്ച് നാൾ നിന്നു എന്നാണ് ഞാൻ വിചാരിക്കുന്നത്. പെൺകുട്ടികൾക്ക് അങ്ങനെയൊരു പരിമിതികളുണ്ട്. സിനിമയിലൊക്കെയുണ്ടായിരുന്ന കുറേ ആർട്ടിസ്റ്റുകൾ കല്യാണം കഴിഞ്ഞ് കുടുംബമായി സെറ്റിൽഡ് ആണ്.
ഇപ്പോഴും തന്നെ എവിടെ കണ്ടാലും മൂന്ന് മണി പരമ്പരയിലെ കുട്ടിമണിയെന്നാണ് പലരും വിളിക്കുന്നതെന്ന് ശ്രീലയ പറയുന്നു, ഈ കഥാപാത്രം എടുത്താൽ കോമാളിത്തരമായിപ്പോവുമെന്ന് ചിന്തിച്ചിരുന്നു. അന്ന് അമ്മ എന്റെ കൂടെയുണ്ടായിരുന്നു. ഓരോ രീതിയിൽ ചെയ്ത് നോക്കി. സംഭവം ക്ലിക്കായി.

ഞാനിപ്പോൾ ഏറ്റവും കൂടുതൽ നേരിട്ട് കൊണ്ടിരിക്കുന്ന ചോദ്യം തിരിച്ചു വരവിനെക്കുറിച്ചാണ്. കാണാൻ കൊതിയായി എന്നൊക്കെ പറയും. ചേച്ചി ഞാനിപ്പോൾ ബഹ്റിനിൽ സെറ്റിൽഡാണെന്ന് പറയുമ്പോൾ അഭിനയിക്കാതിരിക്കല്ലേ ഭയങ്കര ഇഷ്ടമാണെന്ന് പറയുമെന്നും ശ്രീലയ പറഞ്ഞു.
ശ്രീലയ അഭിനയിക്കുന്നതിനോട് തനിക്ക് എതിർപ്പില്ലെന്ന് ഭർത്താവും പറഞ്ഞു. ലയക്ക് അറിയാവുന്ന ജോലി ചെയ്യാം. ഞാനതിനോട് നോ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസാരങ്ങൾക്കിടെ ഷോയിൽ രസകരമായ സംഭവങ്ങളും നടന്നു. ശ്രീലയ അഭിനയത്തോട് വിട പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ ശ്രുതി ലക്ഷ്മി ഒരു കമന്റിട്ടു.
ശ്രീലയുടെ ഭർത്താവിന് കുറച്ച് എടുത്ത് ചാട്ടം കൂടിപ്പോയെന്നായിരുന്നു ശ്രുതി ലക്ഷ്മിയുടെ കമന്റ്. ശ്രീലയ വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾക്കുള്ളിൽ അമ്മയായി. ഇതാണ് ശ്രുതി ലക്ഷ്മി ചൂണ്ടിക്കാട്ടിയത്.
ഇതിനുടനെ ശ്രീലയ മറുപടിയും നൽകി. ഏഴ് വർഷം കൊണ്ട് അവൾക്കില്ലാത്ത എടുത്ത് ചാട്ടം ഞങ്ങൾക്കൊരു വർഷം കൊണ്ടുണ്ടായി എന്നാണ് ശ്രീലയ നൽകിയ മറുപടി.
നിങ്ങളൊന്ത് കൊണ്ട് ഏഴ് വർഷം കൊണ്ട് എടുത്ത് ചാടിയില്ലെന്നും ശ്രീലയ തമാശയോടെ ചോദിച്ചു. ശ്രീലയയുടെയും ശ്രുതി ലക്ഷ്മിയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.


Click it and Unblock the Notifications











