'കല്യാണം കഴിച്ചാൽ ജീവിതത്തിൽ ഉയർച്ചയും ഭാഗ്യവും വരുമെന്ന് ജോത്സ്യൻ പറഞ്ഞു'; ശ്രീവിദ്യയുടെ വീഡിയോ!
സ്റ്റാര്‍മാജിക്ക് എന്ന ഷോയിലൂടെ പ്രേക്ഷക പ്രിയം നേടിയ നടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. ബിനു അടിമാലിയ്‌ക്കൊപ്പം കൗണ്ടറടിച്ച് മുന്നേറിയ താരം ഇപ്പോള്‍ സിനിമകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുകയാണ്. സ്വതസിദ്ധമായ തമാശയാണ് ശ്രീവിദ്യയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കുന്നത്. യുട്യൂബില്‍ താരം പങ്കുവെയ്ക്കുന്ന വീഡിയോകളിലും ഈ തമാശയും സത്യസന്ധതയും കാരണം ശ്രദ്ധ നേടാറുണ്ട്. കാസർഗോഡ് സ്വദേശിനിയായ ശ്രീവിദ്യയുടെ വിവാഹനിശ്ചയം ഒരു വർഷം മുമ്പ് ജന്മനാട്ടിൽ ആഘോഷപൂർവം നടന്നിരുന്നു.
സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് വരൻ.ഏഴ് വർഷത്തോളം പ്രണയിച്ചശേഷമാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നത്. ഇരുവരുടെയും വിവാഹനിശ്ചയത്തിൽ വെർച്വലായി സുരേഷ് ഗോപി വരെ പങ്കെടുത്തിരുന്നു. വളരെ ലളിതവും ചുരുങ്ങിയ ആളുകളെ വിളിച്ചുമാണ് ശ്രീവിദ്യയും രാഹുലും വിവാഹനിശ്ചയം നടത്തിയത്. ഒരു വർഷം കഴിഞ്ഞിട്ടും ഇരുവരും വിവാഹിതരാകാത്തതിനാൽ ആരാധകർ അടക്കം എല്ലാവരും വിവാഹം വൈകുന്നതിനെ കുറിച്ച് ചോദിച്ചിരുന്നു.

തുടക്കത്തിൽ തന്റെ സിനിമയുടെ റിലീസിനുശേഷം വിവാഹം ഉണ്ടാകുമെന്നാണ് രാഹുൽ പറഞ്ഞത്. എന്നാൽ ആ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ അനിശ്ചിതത്വത്തിലായതിനാലാണ് എന്നാൽ പിന്നെ വിവാഹം കഴിച്ചേക്കാമെന്ന് ഇരുവരും തീരുമാനിച്ചത്. ഇപ്പോഴിതാ യുട്യൂബിൽ പങ്കുവെച്ച പുതിയ വീഡിയോയിലൂടെ ശ്രീവിദ്യയും രാഹുലും വിവാഹതിയ്യതി വെളിപ്പെടുത്തി.
ആദ്യം രാഹുലാണ് സംസാരിച്ചത്... എന്നെ എവിടെ വെച്ച് കണ്ടാലും ആളുകൾ ചോദിക്കുന്ന രണ്ട് ചോദ്യങ്ങളാണുള്ളത്. അതിൽ ഒന്ന് സിനിമ എന്തായി എന്നുള്ളതാണ്. പക്ഷെ അതിന് തൽക്കാലം എനിക്ക് ഉത്തരമില്ല. രണ്ടാമത്തെ ചോദ്യം കല്യാണം എന്നാണെന്നുള്ളതാണ്. അപ്പോഴൊക്കെ ഞാൻ പറയുമായിരുന്നു സിനിമ കഴിഞ്ഞിട്ടേ കല്യാണമുള്ളൂവെന്ന്. പക്ഷെ എന്റെ അമ്മ ജോത്സ്യനെ കണ്ടപ്പോൾ പറഞ്ഞു കല്യാണം കഴിച്ച് കഴിഞ്ഞാൽ എന്റെ ജീവിതം നന്നാകും ഭാഗ്യം വരുമെന്ന്.
ജീവിതത്തിലെ അടുത്ത സ്റ്റെപ്പ് എന്ന രീതിയിലാണ് ഞാൻ വിവാഹത്തെ കാണുന്നത് എന്നാണ് രാഹുൽ പറഞ്ഞത്. രാഹുൽ പറയുന്നത് കേട്ടശേഷം നിനക്ക് ജീവിതത്തിൽ ഉയർച്ചയുണ്ടാകാൻ വേണ്ടി മാത്രമാണോ എന്നെ കല്യാണം കഴിക്കുന്നതെന്ന് ശ്രീവിദ്യ ചോദിക്കുന്നതും വീഡിയോയിൽ കാണാം. ജാതകത്തിൽ വിശ്വസിക്കുന്നയാളാണ് ഞാൻ. കല്യാണം എല്ലാവരേയും അറിയിച്ചിട്ടേ നടത്തൂ. കാരണം എല്ലാവരും വിവാഹത്തെ കുറിച്ച് ചോദിക്കാറുണ്ടായിരുന്നു.
ഈ വരുന്ന സെപ്റ്റംബർ എട്ടിന് വിവാഹം നടക്കും. എറണാകുളത്ത് വെച്ചാണ് വിവാഹം. കൂടാതെ ഹൽദി, സംഗീത് തുടങ്ങിയവയും സെപ്തംബർ പത്തിന് രാഹുലിന്റെ നാട്ടിൽ റിസപ്ഷനുമുണ്ടാകും. ജൂണും ജൂലൈയും ഞങ്ങളുടെ ബെർത്ത് ഡെ മന്താണ്. അതുകൊണ്ട് ആ മാസങ്ങളിൽ വിവാഹം കഴിക്കുന്നത് ശരിയല്ലെന്ന വിശ്വാസം ഞങ്ങളുടെ കുടുംബത്തിനുണ്ട്.

അതുകൊണ്ടാണ് വിവാഹം സെപ്റ്റംബറിലേക്ക് നീണ്ടത് എന്നാണ് ശ്രീവിദ്യ പറഞ്ഞത്. താരങ്ങൾ വിവാഹത്തിയ്യതി പുറത്ത് വിട്ടതോടെ സെലിബ്രിറ്റികൾ അടക്കം ആശംസകളുമായി എത്തി. 2019 ൽ റിലീസിനെത്തിയ ജീംബൂബയാണ് രാഹുലിന്റെ ആദ്യ സംവിധാന ചിത്രം. കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്.
തങ്ങളുടെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊക്കെ പ്രണയത്തിലാണെന്ന കാര്യം അറിയാമായിരുന്നെന്ന് ഇരുവരും പറഞ്ഞിരുന്നു. സുരേഷ് ഗോപിയ്‌ക്കൊപ്പമുള്ള 251 ആണ് രാഹുലിന്റെ അടുത്ത സംവിധാനം ചിത്രം.


Click it and Unblock the Notifications