'ശ്രീവിദ്യയുടെ ഡ്രൈവറായി എല്ലാ ഉദ്ഘാടനങ്ങൾക്കും ഞാൻ പോകാറുണ്ട്, വളരെ അഭിമാനത്തോടെയാണ് പോകുന്നത്'; രാഹുൽ‌!

മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവാൻ പോവുകയാണ്. അടുത്തിടെയായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്.

മിനിസ്ക്രീനില്‍ സ്റ്റാര്‍ മാജിക് പരിപാടിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ശ്രീവിദ്യയുടെ സിനിമാ അരങ്ങേറ്റം ക്യാമ്പസ് ഡയറി എന്ന ചിത്രത്തിലൂടെയായിരുന്നു. ഒരു കുട്ടനാടന് ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്. സത്യം മാത്രമെ ബോധിപ്പിക്കൂ തുടങ്ങിയവയാണ് അഭിനയിച്ച മറ്റ് ചിത്രങ്ങള്‍.

അതേസമയം ജീം ബൂം ബാ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് രാഹുല്‍ രാമചന്ദ്രന്‍. സുരേഷ് ഗോപിയെ നായകനാക്കിയാണ് രാഹുലിന്‍റെ അടുത്ത സിനിമ. ആറ് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷമാണ് ശ്രീവിദ്യയും രാഹുലും വിവാ​ഹിതരാകാൻ പോകുന്നത്.

യൂട്യൂബ് ചാനലിലൂടെ പ്രണയകഥ പറയുന്നതിനൊപ്പം വിവാഹനിശ്ചയ വീഡിയോയും നടി അടുത്തിടെ പങ്കുവെച്ചിരുന്നു. വരനെ പരിചയപ്പെടുത്തി പ്രണയ കഥ വെളിപ്പെടുത്തിയ ശ്രീവി​ദ്യയുടെ വീഡിയോ യുട്യൂബിൽ വൺ മില്യൺ വ്യൂസാണ് നേടിയത്.

ശ്രീവിദ്യയുടെ ഡ്രൈവറായി എല്ലാ ഉദ്ഘാടനങ്ങൾക്കും ഞാൻ പോകാറുണ്ട്

അതിന്റെ സന്തോഷം പങ്കുവെച്ചും ശ്രീവിദ്യ എത്തിയിരുന്നു. ഇപ്പോഴിത രാഹുൽ ശ്രീവിദ്യയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. 'എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് ശ്രീവിദ്യയ്ക്കൊപ്പം ഉദ്ഘാടനങ്ങൾക്ക് പോകുന്നത്.'

'വളരെ അഭിമാനത്തോടെയാണ് ഞാൻ അവൾക്കൊപ്പം പരിപാടികളിൽ പോകാറുള്ളത്. അവൾ അത്രയും വലിയൊരു ജനക്കൂട്ടത്തിന് മുമ്പിൽ നിന്ന് സംസാരിക്കുന്നതൊക്കെ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്.'

വളരെ അഭിമാനത്തോടെയാണ് പോകുന്നത്

'അപ്പോൾ എനിക്ക് അവളെ കുറിച്ച് തോന്നുന്ന അഭിമാനം എത്രത്തോളമാണെന്ന് ആളുകളോട് പറഞ്ഞാൽ അവർക്ക് മനസിലാകുമോയെന്ന് അറിയില്ല. എന്നോട് പല ഫ്രണ്ട്സും ചോദിച്ചിട്ടുണ്ട്. നാണമില്ലേ... എന്തിനാണ് ചുമ്മ അവളുടെ പുറകെ ഉദ്ഘാടനത്തിന് പോകുന്നതെന്ന്.'

'അവൾക്കൊപ്പം അത്തരം പരിപാടികളിൽ പങ്കെടുക്കാൻ ഞാൻ പോകുന്നതിന് കാരണം അവൾക്കൊപ്പം ഒരു യാത്ര കിട്ടും. ഒരുമിച്ച് ഒരുപാട് ദൂരം സ‍ഞ്ചരിക്കാൻ പറ്റും. പരിപാടി നടക്കുന്ന സ്ഥലത്ത് എത്തി കഴി‌യുമ്പോൾ റൂം തരും.'

എനിക്ക് നാണക്കേട് തോന്നിയിട്ടില്ല

'സംഘാടകരോട് കൂടെ ഒരാളുണ്ടെന്ന് ശ്രീവിദ്യ പറയും. ഞാൻ സ്വയം ശ്രീവിദ്യയുടെ ഡ്രൈവർ എന്നാണ് പരിപാടിക്ക് പോകുമ്പോൾ അവിടെയുള്ളവരോട് പരിചയപ്പെടുത്താറുള്ളത്. അതിൽ എനിക്ക് നാണക്കേട് തോന്നിയിട്ടില്ല.'

'ആരെങ്കിലും ചോദിച്ചാൽ ഡ്രൈവറാണെന്ന് പറഞ്ഞാൽ മതിയെന്ന് ശ്രീവിദ്യയോടും ഞാൻ പറഞ്ഞിട്ടുണ്ട്. അപ്പോൾ രണ്ട് റൂം കിട്ടും. എന്റെ റൂം ലോഡ്ജിലായിരിക്കും. അവൾക്ക് 5 സ്റ്റാർ ഹോട്ടലിലായിരിക്കും സ്റ്റെ. അതിലൊന്നും എനിക്ക് പ്രോബ്ലം ഇല്ല.'

ദുരെ നിന്ന് ആൾക്കൂട്ടം വരെ എണ്ണിയിട്ടുണ്ട് ഞാൻ

'ഞാൻ എല്ലാം എഞ്ചോയ് ചെയ്യും. ശ്രീവിദ്യയ്ക്കൊപ്പം എന്റെ സുഹൃത്ത് അമലും ഇടയ്ക്ക് പോകാറുണ്ട്. വളരെ കാഷ്യൽ വസ്ത്രം ധരിച്ച് പരിപാടി നടക്കുന്ന പരിസരത്ത് ശ്രീവിദ്യയ്ക്ക് കാണാൻ പറ്റുന്ന അകലത്തിൽ നിൽക്കും.'

'അതുപോലെ തന്നെ ശ്രീവിദ്യയെ ആരെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കിലും എനിക്ക് വിഷമമാണ്. അവൾ എല്ലാവർക്കും ഇടയിൽ‌ അറിയപ്പെട്ട് കാണാനാണ് എനിക്ക് ഇഷ്ടം. അവളുടെ വളർച്ച ഒപ്പം നിന്ന് കണ്ടിട്ടുള്ള ആൾ കൂടിയാണ് ഞാൻ. ദുരെ നിന്ന് ആൾക്കൂട്ടം വരെ എണ്ണിയിട്ടുണ്ട് ഞാൻ.'

രണ്ടുപേർക്കും പരസ്പരം ഭാഷ അറിയില്ല

'അവൾ‌ക്കൊപ്പം പോകുന്നത് എനിക്ക് സന്തോഷമാണ്. എപ്പോൾ വിളിച്ചാലും ഞാൻ അവൾക്കൊപ്പം പോകാൻ റെഡിയാണ്. അതാണ് എന്റെ സന്തോഷം. ഞങ്ങളുടെ ഫാമിലീസ് തമ്മിൽ പ്രശ്നമുണ്ടാകില്ല. കാരണം രണ്ടുപേർക്കും പരസ്പരം ഭാഷ അറിയില്ല.'

'അതുകൊണ്ട് സംസാരിക്കുമ്പോൾ പകുതിയും രണ്ട് പേർക്കും മനസിലാവില്ല. ശ്രീവിദ്യയുടെ ചേട്ടനുമായും ഞാൻ നല്ല കമ്പനിയാണ്. ഞങ്ങൾ തമ്മിൽ രണ്ട് വയസ് മാത്രമെ വ്യത്യാസമേയുള്ളു' രാഹുൽ പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X