For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സിനിമ എന്ന് ഇറങ്ങുന്നുവോ അതിന്റെ അടുത്ത ആഴ്ച കല്യാണമുണ്ടാകും'; ശ്രീവിദ്യ മുല്ലശ്ശേരിയുടെ വിവാഹനിശ്ചയം കഴിഞ്ഞു

  |

  സ്റ്റാർ മാജിക്ക് എന്ന ഫ്ലവേഴ്സിലെ ഷോയിലൂടെയും നിരവധി മലയാള സിനിമകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി കാസർകോടുകാരിയായ ശ്രീവിദ്യ മുല്ലശ്ശേരി വിവാഹിതയാകുന്നു. വിവാഹ നിശ്ചയ ചിത്രങ്ങൾ ശ്രീവിദ്യ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് വരൻ.

  ആറ് വർഷത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നത്. വിവാഹ നിശ്ചയത്തിന് മുന്നോടിയായി രാഹുലിനൊപ്പമുള്ള തന്റെ പ്രണയകഥ ശ്രീവിദ്യ മുല്ലശ്ശേരി സ്വന്തം യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.

  Also Read: കുഞ്ഞായിരിക്കുമ്പോൾ മുതൽ മുടി കൊണ്ട് നെറ്റി മറച്ചു; ആ ഹെയർ സ്റ്റെെലിന് പിന്നിൽ പറയാൻ മടിക്കുന്ന സത്യമോ?

  2019 ൽ റിലീസിനെത്തിയ ജീംബൂബയാണ് രാഹുലിന്റെ ആദ്യ സംവിധാന ചിത്രം. കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. തങ്ങളുടെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊക്കെ പ്രണയത്തിലാണെന്ന കാര്യം അറിയാമായിരുന്നെന്ന് ഇരുവരും പറഞ്ഞിരുന്നു.

  ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന സത്യം മാത്രമെ ബോധിപ്പിക്കൂവാണ് ശ്രീവിദ്യയുടെ റിലീസായ ഏറ്റവും പുതിയ ചിത്രം. സുരേഷ് ഗോപിയ്‌ക്കൊപ്പമുള്ള 251 ആണ് രാഹുൽ അടുത്ത സംവിധാനം ചിത്രം.

  ബി​ഗ് ബജറ്റിൽ പ്ലാൻ ചെയ്തിരിക്കുന്ന സിനിമയാണത്. സുരേഷ് ​ഗോപി ചിത്രം എന്ന് റിലീസ് ചെയ്യുന്നുവോ അതിന്റെ അടുത്ത ആഴ്ച വിവാഹം ഉണ്ടാകുമെന്നാണ് വിവാഹ നിശ്ചയ ചടങ്ങിന് ശേഷം സംസാരിക്കവെ ശ്രീവിദ്യയുടെ ഭാവി വരൻ രാഹുൽ പറഞ്ഞത്.

  ശ്രീവിദ്യയുടെ നാടായ കാസർകോഡ് വെച്ചാണ് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. വെറും 250 ആളുകളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായാണ് വിവാഹ നിശ്ചയ ചടങ്ങുകൾ താര ജോഡികൾ നടത്തിയത്.

  വിവാ​ഹത്തിന് എല്ലാവരേയും ക്ഷണിക്കുമെന്നും ശ്രീവിദ്യ പറഞ്ഞു. 'വളരെ രഹസ്യമായി വെച്ചിരുന്ന വിവാഹ​ നിശ്ചയ ചടങ്ങായിരുന്നു. കൊച്ചിയിൽ വെച്ചാണ് കണ്ടത്. ആറ് വർഷമായി പ്രണയിക്കാൻ തുടങ്ങിയിട്ട്.'

  'അതുകൊണ്ട് തന്നെ വിവാഹം വരെ കാര്യങ്ങൾ എത്തിയതിൽ അതിയായ സന്തോഷമുണ്ട്. ഓരേ ഫീൽഡിൽ നിന്നും കല്യാണം കഴിക്കാൻ സാധിച്ചതിലും സന്തോഷമുണ്ട്. ഞങ്ങളുടെ പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ അവർക്കും ഓക്കെയായിരുന്നു. അവരും പ്രശ്നമുണ്ടാക്കിയില്ല. വീട്ടുകാരും കൂടെ നിന്നു.'

  Also Read: ഇതിപ്പോ അങ്ങ് കഴിയും! വീട്ടില്‍ പോകാം; അച്ഛന്റെ അവസാന വാക്കുകള്‍ ഓര്‍ത്ത് വിതുമ്പി കിഷോര്‍

  'സുരേഷ് ​ഗോപി ചേട്ടനെ വെച്ച് ചെയ്യുന്ന പടം കഴിഞ്ഞായിരിക്കും വിവാഹം. സിനിമയുടെ ഷൂട്ടിങ് ഏപ്രിലിൽ തുടങ്ങും. വലിയ കാൻവാസിലുള്ള പടമാണ്. സിനിമ എന്ന് ഇറങ്ങുന്നുവോ അതിന്റെ അടുത്ത ആഴ്ച കല്യാണമുണ്ടാകും.'

  'സക്സസ് സെലിബ്രേഷനും മാരേജും ഒരുമിച്ചായിരിക്കും. സുരേഷേട്ടനെ കല്യണം വിളിച്ചിരുന്നു. അദ്ദേഹത്തിന് വരാൻ പറ്റിയില്ല. പക്ഷെ വീ‍ഡിയോ കോൾ ചെയ്തിരുന്നു. സുരേഷ്​ ​ഗോപി സാർ തരുന്ന സപ്പോർട്ട് ചെറുതൊന്നുമല്ല. ഞങ്ങൾ പോയി കാണാറുണ്ട്. സാർ വിളിച്ചതിൽ‌ സന്തോഷമായി.'

  '250 പേരുടെ ഫങ്ഷനാണ് വിവാഹനിശ്ചയം അതിൽ 200 പേർ എന്റേയും 50 പേർ നന്ദുവിന്റേയും ഫാമിലിയാണ്. വളരെ ക്ലോസായിട്ടുള്ള കുറച്ച് പേരെ മാത്രമാണ് വിളിച്ചത്. അല്ലാതെ സ്നേഹമില്ലാഞ്ഞിട്ടല്ല ചെറിയ ഫങ്ഷനാണ് ചടങ്ങനെന്ന് സ്റ്റാർ മാജിക്കിലെ എല്ലാവരോടും പറഞ്ഞിരുന്നു.'

  'അവർ അടുത്തിടെ എന്റെ ചേട്ടന്റെ വിവാഹ​ത്തിന് വന്നിരുന്നു. എല്ലാവരുടേയും പ്രാർഥനയും അനു​ഗ്രഹവും വാങ്ങിയിരുന്നു. കല്യാണത്തിന് എല്ലാവരേയും തീർച്ചയായും വിളിക്കും' ശ്രീവിദ്യയും രാഹുലും പറഞ്ഞു.

  'ഒടുവില്‍ അത് സംഭവിക്കുകയാണ്. കഴിഞ്ഞ 1825 ദിവസങ്ങളായി എനിക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി. ആ ദിവസങ്ങളിലെ ഉയര്‍ച്ചകളും താഴ്ച്ചകളും തര്‍ക്കങ്ങളും അടിപിടിയുമെല്ലാം എന്റെ ഹൃദയത്തില്‍ ഭദ്രമായിരിക്കും. പ്രിയ ശീവിദ്യ.... ഒരുമിച്ചുള്ള ജീവിതത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്.'

  'നമ്മള്‍ ഇതുവരെ കണ്ട എല്ല സ്ഥലങ്ങളും ഇനി കാണാനുള്ള സ്ഥലങ്ങളും സാക്ഷിയാക്കി ഞാന്‍ പറയട്ടെ.... ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഒരുപാട് ഒരുപാട്...' രാഹുല്‍ അടുത്തിടെ ശ്രീവിദ്യയോടുള്ള പ്രണയം അറിയിച്ച് എഴുതിയത് ഇങ്ങനെയാണ്.

  Read more about: actress
  English summary
  Actress Sreevidya Mullachery Got Engaged, Videos And Pictures Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X