'ശ്രീവിദ്യ ഡിസ്ചാർജായി ഫ്ലാറ്റിൽ വന്നപ്പോൾ ഭക്ഷണം വാരി കൊടുത്തു, ആ ഇഷ്ടം തിരിച്ച് വന്നു'; ശ്രീവിദ്യയുടെ പ്രണയം

ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളി മനസില്‍ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. കാമ്പസ് ഡയറി എന്ന ചിത്ത്രിലൂടെയാണ് ശ്രീവിദ്യ അഭിനയത്തിലേക്ക് എത്തുന്നത്. മമ്മൂട്ടി നായകനായ ഒരു കുട്ടനാടന്‍ ബ്ലോഗില്‍ അഭിനയിച്ചതോടെ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത നൈറ്റ് ഡ്രൈവ്, എസ്‌കേപ്പ്, സത്യം മാത്രമെ ബോധിപ്പിക്കൂ എന്നിവയാണ് ശ്രീവിദ്യ അഭിനയിച്ച് അടുത്ത കാലത്ത് റിലീസായ ചിത്രങ്ങള്‍. ഇപ്പോഴിതാ താരം വിവാഹിതയാകാന്‍ പോകുകയാണ്.

വിവാഹ നിശ്ചയത്തിന് മുന്നോടിയായി അത് അറിയിച്ചുകൊണ്ടുളള ഒരു വീഡിയോ തന്റെ ചാനലിലൂടെ ശ്രീവിദ്യ പങ്കുവെച്ചിട്ടുണ്ട്. പ്രണയ വിവാഹം ആണെന്നും താന്‍ തന്നെയാണ് അങ്ങോട്ട് ഇഷ്ടം പറഞ്ഞതെന്നും ശ്രീവിദ്യ വീഡിയോയില്‍ പറയുന്നുണ്ട്.

ഒപ്പം ആറ് വർഷമായി തന്റെ പ്രണയമായ വ്യക്തിയേയും ശ്രീവിദ്യ വീഡ‍ിയോയിൽ‌ പരിചയപ്പെടുത്തി. സംവിധായകനായ രാഹുലാണ് ശ്രീവിദ്യയുടെ വരൻ. ഇരുവരുടേയും വിവാഹ നിശ്ചയം ഈ വരുന്ന ജനുവരി 22ന് വളരെ ലളിതമായ ചടങ്ങുകളോടെ നടത്താൻ പോവുകയാണ്.

ശ്രീവിദ്യ ഡിസ്ചാർജായി ഫ്ലാറ്റിൽ എത്തിയപ്പോൾ ഭക്ഷണം വാരി കൊടുത്തു

അതിന് മുന്നോടിയായാണ് പുത്തൻ യുട്യൂബ് വീഡിയോയിലൂടെ താനും രാഹുലും എങ്ങനെയാണ് പ്രണയത്തിലായതെന്ന് ശ്രീവിദ്യ വെളിപ്പെടുത്തിയത്. ഒപ്പം ഒരു അടിയിലൂടെയാണ് പ്രണയം ആരംഭിച്ചതെന്നും രാഹുലും ശ്രീവിദ്യയും പറയുന്നുണ്ട്.

'വളരെ യാദൃശ്ചികമായിട്ടാണ് എന്റെ ജീവിതത്തിൽ പലതും സംഭവിച്ചത്. സിനിമയിലേക്ക് വന്നതും സ്റ്റാർ മാജിക്കിലേക്ക് വന്നതും എല്ലാം പ്രതീക്ഷിക്കാതെ കിട്ടിയതാണ്. പ്രതീക്ഷിച്ചതൊന്നും എനിക്ക് കിട്ടിയിട്ടും ഇല്ല. അങ്ങനെ പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് വന്ന ആളാണ് രാഹുൽ രാമചന്ദ്രനും.'

അങ്ങനെ ഇഷ്ടം തിരിച്ച് വന്നു

'2019ൽ പുറത്തിറങ്ങിയ ജീംബൂംബ എന്ന സിനിമയുടെ സംവിധായകനാണ് രാഹുൽ. ഇപ്പോൾ സുരേഷ് ഗോപിയുടെ എസ്ജി 251 എന്ന സിനിമ സംവിധാനം ചെയ്യുന്നതും രാഹുലാണ്. കൊച്ചി മാരിറ്റ് ഹോട്ടലിൽ വെച്ചാണ് ആറ് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയത്.'

'അതേ ഹോട്ടലിൽ വെച്ച് തന്നെ ഇപ്പോൾ എല്ലാം തുറന്ന് പറയണം എന്നത് എന്റെ ആ​ഗ്രഹമായിരുന്നു ശ്രീവിദ്യ പറഞ്ഞു. ആറ് വർഷമായി ഈ ബന്ധം ഇങ്ങനെ തന്നെ കൊണ്ടുപോകാൻ കഴിയുന്നതിന്റെ സന്തോഷവും അഭിമാനവുമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ശ്രീവിദ്യ തന്റെ പ്രണയ കഥ പറയാൻ തുടങ്ങിയത്.'

ശ്രീവിദ്യയുടെ പ്രണയം

'ആറ് വർഷങ്ങൾക്ക് മുമ്പ് ഇതേ ഹോട്ടലിലെ ലോബിയിൽ ഇരിക്കുകയായിരുന്നു ഞാൻ. അന്ന് എനിക്ക് പനിയായിരുന്നു. അപ്പോഴാണ് രാഹുലും അപർണ ബാലമുരളിയും അസ്കർ അലിയും എല്ലാം അങ്ങോട്ടേക്ക് വരുന്നത്. രാഹുൽ സ്വയം വിശേഷിപ്പിക്കുന്നത് താനൊരു കാട്ട് കോഴിയാണ് എന്നാണ്. ഏതൊരു നല്ല പെൺകുട്ടിയെ കണ്ടാലും ഒന്ന് നോക്കും. അത് ശീലമാണ്.'

'ഹോട്ടൽ ലോബിയിലേക്ക് കയറിയതും എന്നെ കണ്ട രാഹുൽ അസ്കറിനോട് പറഞ്ഞു. ദേ നോക്കെടാ നല്ല സുന്ദരിയായ ശാലീനതയുള്ള പെൺകുട്ടിയെന്ന്. നിനക്ക് ആരെ കണ്ടാലും സുന്ദരിയാണല്ലോ എന്ന് അസ്കറും പറഞ്ഞു. അല്ല എനിക്ക് ഈ പെൺകുട്ടിയെ എവിടെയോ കണ്ട പരിചയമുണ്ടെന്ന് രാഹുൽ പറഞ്ഞു.'

​രാഹുൽ സംവിധായകൻ

'ഞാൻ നോക്കുമ്പോൾ കാണുന്നത് ഒരാൾ എന്നെ എത്തി നോക്കി പോകുന്നതാണ്. ആദ്യത്തെ രണ്ട് തവണ എത്തി നോക്കിയപ്പോൾ അത്ര മൈന്റ് ചെയ്തില്ല. വീണ്ടും അത് ആവർത്തിച്ചപ്പോളഅ‍ ശല്യമായി തോന്നി ഞാൻ അവിടെ നിന്നും എഴുന്നേറ്റ് പോയി. അതായിരുന്നു തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ച.'

'സത്യത്തിൽ ഞാനും രാഹുലും ഫേസ്ബുക്ക് ഫ്രണ്ട്സാണ്. രാഹുൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചപ്പോള് സിനിമ സംവിധായകനാണെന്ന് കണ്ട് ആക്സപ്റ്റ് ചെയ്തതാണ്. പക്ഷെ പ്രൊഫൈല് പിക്ചറിൽ രാഹുലിന്റെ മുഖം ഇല്ല. പിന്നെ മെസേജ് അയച്ച് തുടങ്ങി വാട്സ് ആപ്പ് നമ്പർ കൊടുത്തു ഫോൺ വിളിക്കാൻ തുടങ്ങി.'

അയ്യോ പെട്ടല്ലോ എന്ന അവസ്ഥയായി

'ഞങ്ങൾ‌ അങ്ങനെ ഏറെ കുറേ ട്രാക്കിലായി എന്ന അവസ്ഥയിലെത്തി. ഹോട്ടലിൽ വെച്ച് മിന്നായം പോലെ കണ്ടതല്ലാതെ പിന്നീട് കണ്ടില്ലല്ലോ കൊച്ചിയിൽ വെച്ച് കാണാമെന്ന് അവസാനം തീരുമാനമായി. കൊച്ചിയിൽ വെച്ചുള്ള ആ കൂടിക്കാഴ്ചയിലാണ് എന്നെ കുറിച്ചുള്ള രാഹുലിന്റെ കാഴ്ചപാട് മൊത്തം മാറിയത്.'

'അയ്യോ പെട്ടല്ലോ എന്ന അവസ്ഥയായി രാഹുലിന്. രാഹുലിനോട് സംസാരിച്ചപ്പോൾ ഒട്ടും ക്ഷമ ഇല്ലാത്ത ആളാണെന്ന തോന്നൽ എനിക്കും ഉണ്ടായി. അതുകൊണ്ട് അന്നത്തെ കാഴ്ചയ്ക്ക് ശേഷം എനിക്ക് താത്പര്യം ഇല്ലെന്ന് പറഞ്ഞു. മനസിൽ ലഡ്ഡു പൊട്ടിയ സന്തോഷം ആയിരുന്നു രാഹുലിന്.'

ഔദ്യോഗികമായ പെണ്ണുകാണൽ ചടങ്ങ്

'അങ്ങനെയിരിക്കെ എനിക്ക് ഒരു ചെറിയ ആക്സിഡന്റ് ആയി. കൈ ഒടിഞ്ഞ് ഹോസ്പിറ്റലില് കിടപ്പിലായി. വിവരം അറിഞ്ഞിട്ട് പോകാതിരിക്കുന്നത് എങ്ങിനെയാണെന്ന് കരുതി രാഹുൽ വന്നു. കൈയ്ക്ക് വയ്യാത്തത് കാരണം ഭക്ഷണം വാരി തന്നിരുന്നു രാഹുൽ.'

'അതിനിടയിൽ എപ്പോഴോ ആ പഴയ ഇഷ്ടം തിരിച്ച് വന്നു. വീണ്ടും പഴയത് പോലെ ചാറ്റിങും കോളിങും തുടങ്ങി. അത് ഇപ്പോൾ വിവാഹം വരെ എത്തി. ഔദ്യോഗികമായ പെണ്ണുകാണൽ ചടങ്ങ് ഒക്കെയുണ്ടായിരുന്നു. ജനുവരി 22ന് വിവാഹ നിശ്ചയമാണ്. നിശ്ചയത്തിന് ആരെയും വിളിക്കുന്നില്ല. വളരെ ചുരിക്കത്തിലാണ് ചടങ്ങ് നടക്കുന്നത്' ശ്രീവിദ്യ പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X