'ചിങ്ങത്തിലെ ഏറ്റവും നല്ല ദിവസത്തിലാണ് എന്റെ വിവാഹം... മാതാവിന്റെ ദിവസമായതുകൊണ്ട് ആ അനു​ഗ്രഹവും ലഭിക്കട്ടെ'

നടി എന്നതിലുപരിയായി ശ്രീവിദ്യ മുല്ലച്ചേരിയെ മലയാളികൾ സ്നേഹിച്ച് തുടങ്ങിയത് താരം സ്റ്റാർ മാജിക്ക് ഷോയുടെ ഭാ​ഗമായശേഷമാണ്. ശ്രീവിദ്യ-ബിനു അടിമാലി കോമ്പോയ്ക്ക് നിരവധി ആരാധകരുണ്ടായിരുന്നു. കാസര്‍ഗോഡ് സ്വദേശിയായ ശ്രീവിദ്യ ഇതിനോടകം തന്നെ പത്തോളം ചിത്രങ്ങളില്‍ അഭിനയിച്ച് കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രീവിദ്യ പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ അതിവേഗം വൈറലാകാറുണ്ട്. തന്റെ വിശേഷങ്ങൾ പങ്കിടാനായി ഒരു യുട്യൂബ് ചാനലും ശ്രീവിദ്യയ്ക്കുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹത്തിന് മുന്നോടിയായി മനോഹരമായ ക്ഷണക്കത്ത് ഒരുക്കിയതിന്റെ വീഡിയോയാണ് ശ്രീവിദ്യ പങ്കിട്ടിരിക്കുന്നത്.

പതിവിൽ നിന്നും വ്യത്യസ്തമായി രണ്ട് ഡിസൈനിലാണ് കത്തുകൾ പ്രിന്റ് ചെയ്തിരിക്കുന്നത്. ഒന്ന് തനിക്ക് ഇഷ്ടപ്പെട്ട ഡിസൈനും മറ്റൊന്ന് കുടുംബത്തിന് ഇഷ്ടപ്പെട്ട ഡിസൈനുമാണെന്നാണ് ശ്രീവിദ്യ പറഞ്ഞത്. ക്ഷണകത്ത് കയ്യിൽ കിട്ടിയപ്പോൾ സന്തോഷം കൊണ്ട് സങ്കടം വരുന്നുവെന്നും പറഞ്ഞാണ് കത്തുകൾ ആരാധകർക്ക് താരം പരിചയപ്പെടുത്തിയത്.

Actress Sreevidya Mullachery

കുട്ടിക്കാലത്ത് വിവാഹ​ ക്ഷണക്കത്തുകൾ ശേഖരിക്കുന്ന ശീലം തനിക്കുണ്ടായിരുന്നുവെന്നും അന്നത്തെ കാലത്തെ ഓർമകളും പുതിയ വീഡിയോയിൽ താരം പങ്കിടുന്നുണ്ട്. എന്റെ വെഡ്ഡിങ് ജേർണിയിൽ നിങ്ങൾ എന്നോടൊപ്പം ഉണ്ടാകണം. അത് എന്റെ വലിയ ആ​ഗ്രഹമാണ്. അതുകൊണ്ടാണ് വിവാഹ​വുമായി ബന്ധപ്പെട്ട ഏത് വിശേഷവും ആദ്യം യുട്യൂബിലൂടെ പറയുന്നത്.

ക്ഷണകത്തിന് ഒരായിരം ഡിസൈൻസുണ്ടാകും. കൂടാതെ എല്ലാവർക്കും പല അഭിപ്രായവുമുണ്ടാകും. ആകെ കൺഫ്യൂഷനാകും ഏത് തിരഞ്ഞെടുക്കണമെന്നതുമായി ബന്ധപ്പെട്ട്. കല്യാണകത്ത് കാണുമ്പോൾ സന്തോഷം കൊണ്ട് വിഷമം വരുന്നു. ഒന്നിച്ച് ഒരുപാട് നാൾ നടത്തിയ യാത്രയാണ് വിവാഹത്തിൽ എത്തിയത്. പ്രേമിക്കാൻ എളുപ്പമാണ്. എല്ലാ റിലേഷൻഷിപ്പും വർക്കാവണമെന്നില്ല.

അതുകൊണ്ട് തന്നെ പ്രണയം വിവാഹത്തിൽ എത്തിയാൽ അത് ദൈവത്തിന്റെ ഒരു അനു​ഗ്രഹം തന്നെയാണ്. ദൈവങ്ങളുടെ ചിത്രമുള്ള കാർഡ് വേണമെന്ന് വീട്ടുകാർക്ക് നിർബന്ധമായിരുന്നു. ​ഗണപതിയും കൃഷ്ണനും അടക്കം എല്ലാവരുമുണ്ട്. ആർക്കും ഒരു കുറവ് വരുത്തിയിട്ടില്ല. ആശംസകളിൽ ഏട്ടന്റെയും ഏട്ടത്തിയമ്മയുടെയും പേരാണുള്ളത്. കസിൻസിന്റെ പേരാണെങ്കിൽ ഒരു ലെറ്റർ മതിയാവില്ല. കുഞ്ഞുനാളിൽ വീട്ടിൽ വന്നിരുന്ന എല്ലാ ക്ഷണക്കത്തും ഞാൻ സൂക്ഷിക്കുമായിരുന്നു.

ഒരു ക്യൂരിയോസിറ്റികൊണ്ടാണ് അങ്ങനെ ചെയ്തത്. അങ്ങനെ മുന്നൂറിന് അടുത്ത് കാർഡ്സ് എന്റെ കൈവശം ഉണ്ടായിരുന്നു. ഏട്ടന്റെ കല്യാണമായപ്പോൾ എന്റെ കയ്യിലെ കാർഡ്സെല്ലാം ഞാൻ കൊണ്ട് കാണിച്ച് കൊടുത്തു. അതിൽ നിന്നും നല്ല ഡിസൈൻ‌ നോക്കി സെലക്ട് ചെയ്യാമല്ലോ. പക്ഷെ അപ്പോഴേക്കും എല്ലാം പഴയ ഫാഷനായി.

Actress Sreevidya Mullachery

എന്റെ വിവാഹത്തിന് രണ്ട് ഡിസൈനിൽ ക്ഷണകത്ത് അടിച്ചിട്ടുണ്ട്. ഒന്ന് ഇം​ഗ്ലീഷിലും മറ്റൊന്ന് മലയാളത്തിലും. സെപ്തംബർ എട്ടിനാണ് വിവാഹം. ക്യുആർ കോഡും കത്തിലുണ്ട്. വിവാഹം നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരാനുള്ള ​ഗൂ​ഗിൾ മാപ്പ് ക്യൂആർ കോഡിലൂടെ ലഭിക്കും. സെപ്തംബർ എട്ടിന് ഒരുപാട് വിവാ​ഹങ്ങൾ നടക്കുന്നുണ്ട്. ചിങ്ങത്തിലെ ഏറ്റവും നല്ല ദിവസമാണ്.

ക്രിസ്ത്യാനികൾക്ക് മാതാവിന്റെ ദിവസമാണ്. അന്ന് വിവാഹിതരാകുന്ന എല്ലാവരുടെയും വിവാഹം നന്നായി നടക്കാൻ ഞാനും പ്രാർത്ഥിക്കും എന്നാണ് ക്ഷണക്കത്തിന്റെ വിശേഷങ്ങൾ പങ്കിട്ട വീഡിയോയിൽ ശ്രീവിദ്യ പറഞ്ഞത്. സംവിധായകനായ രാഹുല്‍ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ ഭാവി വരന്‍. കഴിഞ്ഞ വർഷം ജനുവരി 22നായിരുന്നു ഇരുവരുടെയും വിവാഹ​നിശ്ചയം നടന്നത്. തിരുവനന്തപുരം സ്വദേശിയാണ് രാഹുൽ‌.

ഒരു കുട്ടനാടന് ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയവയാണ് ശ്രീവിദ്യ അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ട സിനിമകൾ. ജീം ബൂം ബാ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് രാഹുല്‍ രാമചന്ദ്രന്‍. അടുത്ത സിനിമയിൽ സുരേഷ് ഗോപിയാണ് നായകൻ.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X