twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!

    |

    ഫ്ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ സുപരിചിതയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. താരം വിവാഹിതയാകുന്നു എന്ന വാർത്തയാണ് അടുത്തിടെ സോഷ്യൽമീഡിയയിൽ നിറഞ്ഞത്. വിവാഹ നിശ്ചയ ചിത്രങ്ങൾ ശ്രീവിദ്യ പങ്കുവെച്ചിരുന്നു. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് വരൻ.

    തന്റെ പ്രിതമനെ കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിലൂടെ ശ്രീവിദ്യ പരിചയപ്പെടുത്തിയിരുന്നു. യൂട്യൂബ് ചാനലിലൂടെ പ്രണയകഥ പറയുന്നതിനൊപ്പം എങ്കേജ്‌മെന്റ് വീഡിയോയും നടി പങ്കുവെച്ചിരുന്നു.

    Sreevidya Mullachery, Sreevidya Mullachery news, Sreevidya Mullachery films, Sreevidya Mullachery photos, ശ്രീവിദ്യ മുല്ലച്ചേരി, ശ്രീവിദ്യ മുല്ലച്ചേരി വാർത്തകൾ, ശ്രീവിദ്യ മുല്ലച്ചേരി ചിത്രങ്ങൾ, ശ്രീവിദ്യ മുല്ലച്ചേരി ചിത്രങ്ങൾ

    ആറ് വർഷത്തെ പ്രണയമാണ് ഇപ്പോൾ വിവാഹത്തിൽ കൊണ്ടെത്തിച്ചതെന്നാണ് വീഡിയോയിൽ ശ്രീവിദ്യ പറഞ്ഞത്. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ പ്രിയതമൻ. 2019 ൽ റിലീസിനെത്തിയ ജീംബൂബയാണ് രാഹുലിന്റെ ആദ്യ സംവിധാന ചിത്രം.

    കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. തങ്ങളുടെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊക്കെ പ്രണയത്തിലാണെന്ന കാര്യം അറിയാമായിരുന്നെന്ന് ഇരുവരും പറയുന്നുണ്ട്.

    Also Read: പാവമാണെന്ന് കരുതി ഒന്ന് പേടിപ്പിക്കാൻ നോക്കി; പക്ഷെ അവൻ സ്മാർട്ട് ആയിരുന്നു; ഐശ്വര്യ റായ് പറഞ്ഞത്Also Read: പാവമാണെന്ന് കരുതി ഒന്ന് പേടിപ്പിക്കാൻ നോക്കി; പക്ഷെ അവൻ സ്മാർട്ട് ആയിരുന്നു; ഐശ്വര്യ റായ് പറഞ്ഞത്

    ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ സത്യം മാത്രമേ ബോധിപ്പിക്കൂ ശ്രീവിദ്യയുടെ പുതിയ ചിത്രം. സുരേഷ് ഗോപിയ്‌ക്കൊപ്പമുള്ള 251 ആണ് രാഹുൽ അടുത്ത സംവിധാനം ചിത്രം. ശ്രീവിദ്യയുടെ സ്വദേശമായ കാസർകോഡാണ് വിവാഹ നിശ്ചയ ചടങ്ങുകൾ‌ നടന്നത്.

    രാഹുൽ തിരുവനന്തപുരം സ്വദേശിയാണ്. വിവാ​ഹനിശ്ചയത്തിന് തലേദിവസം തന്നെ രാഹുലും ബന്ധുക്കളും സുഹൃത്തുക്കളും കാസർകോഡ് എത്തിയിരുന്നു. ഹോട്ടലിൽ മുറി എടുത്ത് താമസിക്കുകയാണ് രാഹുൽ ചെയ്തത്.

    ഇപ്പോഴിത വിവാഹ നിശ്ചയം നടക്കും മുമ്പ് രാഹുലും കൂട്ടുകാരും തന്റെ വീട്ടിലേക്ക് അപ്രതീക്ഷിതമായി വന്നതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശ്രീവി​ദ്യ. ആചാരങ്ങൾ പൊളിച്ചെഴുതി പെണ്ണിന്റെ വീട്ടിലേക്ക് നിശ്ചയത്തിന് മുമ്പ് വരൻ ചെന്നുവെന്നത് സദാചാരക്കാർ​ പ്രശ്നമാക്കുമോയെന്ന് ഭയമുണ്ടെന്ന് ശ്രീവിദ്യയുടെ വീട്ടിൽ എത്തിയിട്ടും ഇടയ്ക്കിടെ രാഹുൽ പറയുന്നുണ്ടായിരുന്നു.

    ഹോട്ടലിൽ നിന്നും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വേണ്ടിയാണ് രാഹുലും കൂട്ടുകാരും ശ്രീവിദ്യയുടെ വീട്ടിലേക്ക് പോയത്.

    Sreevidya Mullachery, Sreevidya Mullachery news, Sreevidya Mullachery films, Sreevidya Mullachery photos, ശ്രീവിദ്യ മുല്ലച്ചേരി, ശ്രീവിദ്യ മുല്ലച്ചേരി വാർത്തകൾ, ശ്രീവിദ്യ മുല്ലച്ചേരി ചിത്രങ്ങൾ, ശ്രീവിദ്യ മുല്ലച്ചേരി ചിത്രങ്ങൾ

    വഴി അറിയാത്തതിനാൽ‌ ടൗണിൽ നിശ്ചയത്തിനിടാനുള്ള ഡ്രസ്സിന്റെ ട്രയൽ നോക്കാൻ വന്ന ശ്രീവിദ്യയേയും പിക്ക് ചെയ്തിരുന്നു രാഹുൽ‌.

    ശ്രീവിദ്യ ഏത് വസ്ത്രമാണ് നിശ്ചയത്തിന് ഇടാൻ പോകുന്നതെന്ന് തനിക്കോ തന്റെ വീട്ടുകാർക്കോ അറിയില്ലെന്നും അതേസമയം തനിക്ക് ഇടാനുള്ള വസ്ത്രം ശ്രീവിദ്യയാണ് സെലക്ട് ചെയ്ത് എടുത്തതെന്നും അതുകൊണ്ട് തന്നെ ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും എന്ന സ്ഥിതിയാണെന്നും രാ​ഹുൽ തമാശ രൂപേണ പറയുന്നുണ്ട്.

    ഭക്ഷണം കഴിച്ച ശേഷം തന്റെ നാടും പരിസരവും പരിപാടി നടക്കാൻ പോകുന്ന സ്ഥലവുമെല്ലാം രാഹുലിന് ശ്രീവിദ്യ കാണിച്ച് കൊടുത്തിരുന്നു. വരനെ പരിചയപ്പെടുത്തി പ്രണയകഥ വെളിപ്പെടുത്തിയ ശ്രീവി​ദ്യയുടെ വീഡിയോ യുട്യൂബിൽ വൺ മില്യൺ വ്യൂസാണ് നേടിയത്. അതിന്റെ സന്തോഷം പങ്കുവെച്ചും ശ്രീവിദ്യ എത്തിയിരുന്നു.

    'ഒടുവില്‍ അത് സംഭവിക്കുകയാണ്. കഴിഞ്ഞ 1825 ദിവസങ്ങളായി എനിക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി. അതിലെ ഉയര്‍ച്ചകളും താഴ്ചകളും തര്‍ക്ക വിതര്‍ക്കങ്ങളുമെല്ലാം എന്‍റെ ഹൃദയത്തില്‍ ഭദ്രമായിരിക്കും.'

    Also Read: ആന്റണിയ്ക്ക് മുന്‍പ് മോഹന്‍ലാലിന്റെ ഡ്രൈവറായിരുന്നു; ഇപ്പോള്‍ അറിയുമോന്ന് തന്നെ സംശയമാണെന്ന് പഴയ ഡ്രൈവര്‍Also Read: ആന്റണിയ്ക്ക് മുന്‍പ് മോഹന്‍ലാലിന്റെ ഡ്രൈവറായിരുന്നു; ഇപ്പോള്‍ അറിയുമോന്ന് തന്നെ സംശയമാണെന്ന് പഴയ ഡ്രൈവര്‍

    'പ്രിയ ശ്രീവിദ്യ മുന്നോട്ട് ഒരുമിച്ചുള്ള ജീവിതത്തിന് ഞാന്‍ കാത്തിരിക്കുകയാണ്. നമ്മള്‍ ഇതുവരെ കണ്ട എല്ലാ സ്ഥലങ്ങള്‍ക്കും ഇനി കാണാനിരിക്കുന്ന സ്ഥലങ്ങള്‍ക്കും അഭിവാദ്യം ചൊല്ലിക്കൊണ്ട് ഞാന്‍ പറയട്ടെ... ഞാന്‍ നിന്നെ സ്നേഹിക്കുന്നു.'

    'ഇനിയും ഇനിയും' എന്നാണ് അടുത്തിടെ ശ്രീവിദ്യയെ കുറിച്ച് രാ​ഹുൽ സോഷ്യൽമീഡിയയിൽ കുറിച്ചത്. ശ്രീവിദ്യയുടെ സിനിമാ അരങ്ങേറ്റം ക്യാംപസ് ഡയറി എന്ന ചിത്രത്തിലൂടെയായിരുന്നു. ഒരു കുട്ടനാടൻ ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമെ ബോധിപ്പിക്കൂ തുടങ്ങിയവയാണ് നടി അഭിനയിച്ച മറ്റ് ചിത്രങ്ങൾ.

    Read more about: actress
    English summary
    Actress Sreevidya Mullachery's Fiance Rahul Visited Her House, Latest Video Goes Viral-Read In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X