കഥ പറയും കണ്ണുകളുമായി സിനിമയിലെത്തിയ ശ്രീവിദ്യ.. തീരാനഷ്ടത്തിന് 11 വര്‍ഷങ്ങള്‍!
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശ്രീവിദ്യ. അര്‍ബുദത്തിന്റെ രൂപത്തിലെത്തിയ വില്ലന്‍ താരത്തെ തട്ടിയെടുത്തെങ്കിലും ശ്രീവിദ്യ ഇന്നും പ്രേക്ഷക മനസ്സില്‍ ജീവിച്ചിരിക്കുന്നുണ്ട്. നിരവധി നല്ല കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന ശ്രീവിദ്യ യാത്രയായിട്ട് ഇന്നേക്ക് 11 വര്‍ഷം. നായികയായും സഹതാരമായും അമ്മയായും സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന ശ്രീവിദ്യ കുടുംബത്തിലെ കഷ്ടപ്പാടുകള്‍ കാരണം സിനിമയിലേക്കെത്തിയതാണ്.
പ്രശസ്ത സംഗീതജ്ഞയായ എംഎല്‍ വസന്തകുമാരിയുടെയും ഹാസ്യ താരമായിരുന്ന ആര്‍ കൃഷ്ണമൂര്‍ത്തിയുടെയും മകളായാണ് ശ്രീവിദ്യ ജനിച്ചത്. കലാ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച താരം സിനിമയിലേക്ക് എത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ചെറുപ്പം മുതല്‍ക്കേ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തായിരുന്നു ശ്രീവിദ്യ.

കലാപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ചു
പ്രശസ്ത സംഗീതജ്ഞ എംഎല്‍ വസന്തകുമാരിയുടെയും ഹാസ്യ താരമായ ആര്‍ കൃഷ്ണമൂര്‍ത്തിയുടെയും മകളായാണ് ശ്രീവിദ്യ ജനിച്ചത്. കുട്ടിക്കാലം മുതല്‍ക്കേ സംഗീതത്തിന്റെയും നൃത്തത്തിന്‍രെയും ലോകത്തായിരുന്നു താരം.

മനോഹരമായ കണ്ണ്
തിരുവുള്‍ ചൊല്‍വര്‍ എന്ന തമിഴ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ശ്രീവിദ്യയുടെ പ്രായം പതിമൂന്ന് വയസ്സായിരുന്നു. മനോഹരമായ കണ്ണുകളുമായി സിനിമയിലേക്ക് കടന്നുവന്ന ഈ താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചട്ടമ്പിക്കവലയിലൂടെ നായികയായി
ചട്ടമ്പിക്കവല എന്ന ചിത്രത്തില്‍ സത്യന്റെ നായികയായാണ് ഈ താരം മുഖ്യാധാര ചിത്രങ്ങളില്‍ തുടക്കം കുറിച്ചത്. കുസൃതി നിറഞ്ഞ ചിരിയും നിഷ്‌കളങ്കമായ നോട്ടവുമുള്ള ആഈ താരത്തെ പ്രേക്ഷകര്‍ സ്വീകരിക്കുകയായിരുന്നു.

മലയാളത്തിന് പുറമെ തമിഴിലും
മലയാള സിനിമയിലാണ് കൂടുതല്‍ അഭിനയിച്ചതെങ്കിലും തമിഴകത്തും താരം കഴിവ് തെളിയിച്ചിരുന്നു. കന്നഡ, ഹിന്ദി തുടങ്ങിയ ചിത്രങ്ങളിലും ശ്രീവിദ്യ വേഷമിട്ടിരുന്നു.

പുരസ്‌കാരവും തേടിയെത്തി
1979 ല്‍ പുറത്തിറങ്ങിയ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ജീവിതം ഒരു ഗാനം, 1983 ല്‍ രചന, 1992 ല്‍ പുറത്തിറങ്ങിയ ദൈവത്തിന്റെ വികൃതികള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും താരത്തെ തേടിയെത്തിയിരുന്നു.

ഗാനം ആലപിച്ചിട്ടുണ്ട്
അയലത്തെ സുന്ദരി എന്ന ചിത്രത്തിലൂടെയാണ് ശ്രീവിദ്യ പിന്നണി ഗായികയായി തുടക്കമിട്ടത്. പിന്നീട് മറ്റ് ചിത്രങ്ങള്‍ക്ക് വേണ്ടിയും അവര്‍ ഗാനം ആലപിച്ചു. ആന കൊടുത്താലും കിളിയേ എന്ന പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സീരിയലിലും അഭിനയിച്ചു
ബിഗ് സ്‌ക്രീനില്‍ മാത്രമല്ല മിനി സ്‌ക്രീനിലും ശ്രീവിദ്യ താന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. 2004 ലെ അവിചാരിതം പരമ്പരയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡ് താരത്തിന് ലഭിച്ചിരുന്നു.

പ്രണയവും വിവാഹവും
തീക്കനല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ശ്രീവിദ്യ നിര്‍മ്മാതാവായിരുന്ന ജോര്‍ജ് തോമസുമായി പ്രണയത്തിലായത്. 1979 ല്‍ ഇരുവരും വിവാഹിതരായി.

വിവാഹ മോചനത്തിലേക്ക്
വിവാഹ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ വിവാഹ ശേഷം വീട്ടമ്മയായി ഒതുങ്ങി ജീവിക്കാനായിരുന്നു ശ്രീവിദ്യയ്ക്ക് താല്‍പ്പര്യം. എന്നാല്‍ ഭര്‍ത്താവ് നിര്‍ബന്ധിപ്പിച്ച് അഭിനയത്തിലേക്ക് തള്ളിവിട്ടു. ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം വഴക്കിലേക്ക് മാറി. ജോര്‍ജില്‍ നിന്നും വിവാഹ മോചനം നേടുകയും ചെയ്തു.

മരണത്തിന് കീഴടങ്ങി
ഒടുവില്‍ അര്‍ബുദത്തിന് കീഴടങ്ങി 2003 ലാണ് ശ്രീവിദ്യയ്ക്ക് അസുഖം സ്ഥിരീകരിക്കുന്നത്. ചികിത്സയ്ക്കിടയിലും താരം അഭിനയം തുടര്‍ന്നിരുന്നു. 2006 ഒക്ടോബര്‍ 19 ന് ശ്രീവിദ്യ മരണത്തിനു മുന്നില്‍ കീഴടങ്ങി.


Click it and Unblock the Notifications











