For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നാളും തിയ്യതിയും നോക്കിയില്ല ഒഴിവുള്ള ദിവസം കല്യാണം വെച്ചു'; വിവാഹത്തെ കുറിച്ച് ശ്രിയ അയ്യർ!

  |

  മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയും മോഡലുമായ ശ്രിയ അയ്യർ ഞായറാഴ്ച വിവാഹിതയായി. മോഡലിങ് രംഗത്ത് നിന്നും ബോഡി ബിൽഡിങ്ങിലേക്ക് മാറിയ ശ്രിയ ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. മസിൽ കാണിച്ചുകൊണ്ടുള്ള ശ്രിയയുടെ വർക്കൗട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  ഇടയ്ക്ക് ബിഗ്‌ബോസ് താരം ബഷീർ ബഷിയുമായുള്ള ചില പ്രശ്‌നങ്ങളുടെ പേരിലും ശ്രിയ അയ്യർ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിവാഹത്തെ കുറിച്ച് സംസാരിക്കവെ താൻ പ്രണയത്തിലാണെന്ന് കുറച്ച് നാൾ മുമ്പ് ശ്രിയ വെളിപ്പെടുത്തിയിരുന്നു. എന്നാൽ വിവാഹം എന്നുണ്ടാകുമെന്നുള്ള വിവരങ്ങളൊന്നും താരം പങ്കുവെച്ചിരുന്നില്ല.

  Also Read: ശ്രിയ അയ്യര്‍ വിവാഹിതയായി; ബോഡി ബില്‍ഡിങ്ങിലൂടെ ശ്രദ്ധേയനായ ജെനു തോമസിനൊപ്പമുള്ള നടിയുടെ വിവാഹചിത്രം കാണാം

  പതിവായി സെലിബ്രിറ്റി വിവാഹങ്ങളിൽ കാണാറുള്ള ഒരുക്കങ്ങളൊന്നും തന്നെ ഇല്ലാതെയും അധികം ആരേയും ക്ഷണിക്കാതെയുമാണ് ശ്രിയ അയ്യർ തന്റെ വിവാഹ ചടങ്ങുകൾ നടത്തിയത്. ബോഡി ബിൽഡറായ ജെനൻ തോമസിനെയാണ് ശ്രിയ വിവാഹം ചെയ്തത്. ചുവന്ന ലഹങ്കയും ആഭരണങ്ങളുമായിരുന്നു ശ്രിയയുടെ വേഷം.

  വെള്ള നിറത്തിലുള്ള കുർത്തയണിഞ്ഞാണ് ജെനൻ തോമസ് എത്തിയത്. ശ്രിയയുടെ വിവാ​ഹ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ വൈറലാണ്. ‌വിവാഹത്തേയും പ്രണയത്തേയും കുറിച്ച് ചോദിച്ചപ്പോൾ താരം പറഞ്ഞത് ഇങ്ങനെയാണ്.

  Also Read: കൂടുതല്‍ സുന്ദരിയായ പെണ്ണിന് വേണ്ടി എന്നെ ഇട്ടിട്ട് പോയാല്‍...; ഷാരൂഖിനെക്കുറിച്ച് ഗൗരിയുടെ വാക്കുകള്‍!

  'ജനന്‍ തോമസിനെ കഴിഞ്ഞ ഒരു വര്‍ഷമായി പരിചയമുണ്ട്. ഡേറ്റിംഗിലായിരുന്നു. ഫാമിലിയിലൊക്കെ അറിയിച്ച് കുറേക്കഴിഞ്ഞ് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചത്. ജനന്റെ സഹോദരി വിദേശത്തേക്ക് തിരിച്ച് പോവുകയാണ്. അങ്ങനെയാണ് പെട്ടെന്ന് വിവാഹം തീരുമാനിച്ചത്.'

  'നാളും ഡേറ്റുമൊന്നും നോക്കിയില്ല. സുഹൃത്തുക്കളുടേയും മറ്റുള്ളവരുടേയും സമയവും സൗകര്യവും നോക്കി വീക്കെന്‍ഡില്‍ കല്യാണം കഴിക്കാമെന്ന് പറഞ്ഞു.'

  'രണ്ട് ദിവസം മുമ്പ് രാവിലെ എഴുന്നേറ്റപ്പോൾ തോന്നിയതാണ് വിവാഹം കഴിക്കാമെന്നത്. അത് ഉടൻ തന്നെ അമ്മയോട് പറഞ്ഞപ്പോള്‍ കുറച്ചൊക്കെ ബുദ്ധിമുട്ടുണ്ടായിരുന്നു. നല്ല ദിവസമായിരുന്നു ഇന്ന്.'

  'ഒരുമിച്ചപ്പോൾ ഞങ്ങൾ ഏറെ സന്തോഷത്തിലാണ്' ശ്രിയ അയ്യർ പറഞ്ഞു. യഥാസ്ഥിതിക അയ്യർ കുടുംബത്തിൽ ജനിച്ച് വളർന്ന ശ്രിയ സ്‌കൂളിൽ പഠിക്കുമ്പോഴാണ് മോഡലിങ് രംഗത്തേക്ക് എത്തുന്നത്. വളരെ ചെറിയ പ്രായത്തിൽ അന്യമതസ്ഥനുമായി പ്രണയത്തിലായതോടെയാണ് ശ്രിയയുടെ ജീവിതം മാറി മറിയുന്നത്.

  പ്രണയിച്ച ആൾക്കൊപ്പം ജീവിക്കാൻ പോയപ്പോൾ മാനസികവും ശാരീരികവുമായി നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പിന്നീട് ശ്രിയ അയ്യർ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

  ആ വ്യക്തി കാരണം ആത്മഹത്യ ചെയ്യാൻ പലതവണ ശ്രമിച്ചിരുന്നതായും കെട്ടിതൂങ്ങിയും കൈയ്യിലെ ഞരമ്പ് മുറിച്ചും പല കുറി മരണത്തെ വരിക്കാൻ താൻ ശ്രമിച്ചിരുന്നുവെന്നും ചില സുഹൃത്തുക്കളുടെ ഇടപെടലുകളാണ് തന്നെ രക്ഷിച്ചതെന്നും ശ്രിയ തുറന്ന് പറഞ്ഞിരുന്നു.

  മിസ് കേരള ഫിസിക് 2018 ഉൾപ്പെടെ നിരവധി കിരീടങ്ങൾ ശ്രിയയെ തേടിയെത്തിയിട്ടുണ്ട്. 'സ്വന്തമായൊരു ജിം ഇടാന്‍ ആഗ്രഹമുണ്ട്. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വര്‍ക്കൗട്ട് ചെയ്യാനാവുന്ന തരത്തിലുള്ള ജിം സെറ്റ് ചെയ്യാനാണ് ആഗ്രഹം. ആദ്യമൊക്കെ ജിമ്മില്‍ പോവുമ്പോള്‍ കമന്റടിയും തുറിച്ചുനോട്ടവുമൊക്കെയുണ്ടായിരുന്നു.'

  'പിന്നീട് അതുമാറി. ഫിറ്റ്‌നസും വര്‍ക്കൗട്ടും ജീവിതത്തില്‍ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ആളുകള്‍ക്ക് മനസിലായതോടെ കാര്യങ്ങള്‍ എളുപ്പമായി. നേരത്തെയൊക്കെ കിളിനാദം പോലെയുള്ള ശബ്ദമായിരുന്നു.'

  'ബോഡി ബില്‍ഡിങില്‍ നന്നായി വെയ്റ്റ് എടുത്ത് തുടങ്ങിയതോടെയാണ് ശബ്ദത്തിലും മാറ്റങ്ങള്‍ പ്രകടമായത്. ഗാംഭീര്യമുള്ള ഈ ശബ്ദമാണ് എനിക്കിഷ്ടം. ഡിപ്രഷനിലായിരുന്ന സമയത്തായിരുന്നു ജിമ്മിലേക്ക് പോയത്.'

  'ബോഡി ബില്‍ഡറായതോടെ കൂടുതല്‍ പ്രശസ്തി ലഭിച്ചു. പെട്ടെന്ന് തന്നെ എല്ലാവരേയും വിശ്വസിക്കുന്ന സ്വഭാവമുണ്ട്. പ്രണയത്തിലും അങ്ങനെയായിരുന്നു. കൊച്ചിയില്‍ താമസിച്ചിരുന്ന സമയത്തായിരുന്നു റിലേഷന്‍ഷിപ്പ് തുടങ്ങിയത്. അന്യമതത്തിലുള്ള ആളെയായിരുന്നു പ്രണയിച്ചത്.'

  'ഒരു റിയാലിറ്റി ഷോയില്‍ ഒന്നിച്ച് മത്സരിച്ചിരുന്നു. പ്രണയം വീട്ടിലറിഞ്ഞപ്പോള്‍ എതിര്‍പ്പുകളായിരുന്നു. പക്വതയോടെ അന്ന് തീരുമാനമെടുക്കാനായിരുന്നില്ല. ശാരീരികമായും ഉപദ്രവങ്ങള്‍ തുടങ്ങിയതോടെയായിരുന്നു ഇറങ്ങിപ്പോന്നത്' എന്നാണ് കഴിഞ്ഞുപോയ ദുരിത ജീവിതത്തെ അനുസ്മരിച്ച് ശ്രിയ മുമ്പൊരിക്കൽ പറഞ്ഞത്.

  Read more about: actress
  English summary
  actress sreeya iyer open up about her love story and sudden marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X