എന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടി പല്ലിറുമ്മി; ആ സംവിധായകന്‍ ആദ്യമായി ദേഷ്യപ്പെടുന്നത് കണ്ടു: ശ്രീദേവി

ഒരു കാലത്തെ തെലുഗുവിലെ ഹിറ്റ് ജോഡികള്‍ ആയിരുന്നു എന്‍.ടി.ആര്‍ ശ്രീദേവി ജോഡികള്‍. എന്‍.ടി.ആറിന്റെ ചെറുമകളായി വരെ അഭിനയിച്ച ശ്രീദേവി പിന്നീട് അദ്ദേഹത്തിന്റെ നായികയായും അഭിനയിച്ചു. ഇരുവരും ഒരുമിച്ച് അഭിനയിച്ച വേടഗഡു എന്ന സിനിമ വലിയ ഹിറ്റായിരുന്നു. ഇതിന് പിന്നാലെ ഇരുവരും ഒരുമിച്ച് നിരവധി സിനിമകള്‍ അഭിനയിച്ചു.

മുമ്പ് വേതഗഡു എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ നടന്ന സംഭവത്തെക്കുറിച്ച് ശ്രീദേവി ഒരു അഭിമുഖത്തില്‍ മനസുതുറന്നിരുന്നു. രാഘവേന്ദ്രയെക്കുറിച്ചുള്ള ശ്രീദേവിയുടെ വാക്കുകള്‍ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. സംവിധായകന്‍ രാഘവേന്ദ്ര റാവു എന്‍ടി ആര്‍ കാരണം തന്നോട് ദേഷ്യപ്പെട്ട സംഭവമാണ് ശ്രീദേവി പങ്കുവെച്ചത്.

sridevi

വേതഗഡു എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുകയായിരുന്നു. എന്‍ടിആറിനൊപ്പമുള്ള ഗാനമായിരുന്നു. ചിത്രീകരിക്കാനുള്ളത്. ജാബിലിതോ ചെപ്പാന എന്ന ഗാനത്തിന്റെ ഷൂട്ടിംഗായിരുന്നു. ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ വെച്ചായിരുന്നു ഷൂട്ട്. കൃത്യം രാവിലെ ഏഴ് മണിക്ക് തന്നെ എത്താന്‍ രാഘവേന്ദ്ര റാവു പറഞ്ഞു. അദ്ദേഹം കൃത്യം ഏഴ് മണിക്ക് തന്നെ അദ്ദേഹം സെറ്റില്‍ എത്തി കാത്തിരുന്നു.

എന്നാല്‍ ശ്രീദേവി എത്തിയില്ല. ശ്രീദേവി താമസ സ്ഥലത്ത് നിന്ന് ഇറങ്ങാന്‍ വൈകി. അവര്‍ താമസിച്ച സ്ഥലത്ത് എന്തോ പ്രശ്‌നമുണ്ടായിരുന്നു. എന്താണ് ശ്രീദേവിയെ കാണാനില്ലാത്തത് എന്ന് പറഞ്ഞ് രാഘവേന്ദ്ര റാവുതന്നെ ദേഷ്യപ്പെട്ട്് വെള്ള അംബാസിഡര്‍ കാറില്‍ രാഘവേന്ദ്ര റാവു ഷൂട്ടിംഗ് സെറ്റില്‍ നിന്ന് ഇറങ്ങി.

അങ്ങനെ റോഡില്‍ വെച്ച് ഇരുവരുടെയും കാറുകള്‍ തമ്മില്‍ പരസ്പരം കടന്നുപോയി. ഈ സമയം ഇവര്‍ ഇരുവരും കാറിലിരുന്ന് പരസ്പരം കണ്ടു. ശ്രീദേവി ആദ്യമായാണ് രാഘവേന്ദ്ര റാവുവിനെ ഇത്ര ദേഷ്യത്തില്‍ കാണുന്നത്. അദ്ദേഹം ശ്രീദേവിയെ കണ്ടപാടെ ദേഷ്യത്തില്‍ കൈ ചൂണ്ടി പല്ലിറുമ്മി. താന്‍ ആദ്യമായാണ് സംവിധായകനെ അത്ര ദേഷ്യത്തില്‍ കാണുന്നതെന്നും ശ്രീദേവി പറഞ്ഞു.

എന്തായാലും അങ്ങനെ അദ്ദേഹത്തിന്റെ ദേഷ്യം കുറഞ്ഞു. പിന്നീട് അദ്ദേഹം ഒന്നും പറഞ്ഞില്ല. പിന്നീട് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. രാഘവേന്ദ്ര റാവു എപ്പോഴും ചിരിച്ചിരിക്കുന്ന വ്യക്തിയാണ്. തനിക്ക് വേതഗാഡു എന്ന ചിത്രത്തില്‍ നായികയായി തെരഞ്ഞെടുത്ത് തനിക്ക് ബ്രേക്ക് തന്നതും അദ്ദേഹമാണെന്നും ശ്രീദേവി പറഞ്ഞു.

ഈ ചിത്രത്തില്‍ നായികയായി എത്തുന്നതിന് മുമ്പ് ശ്രദേവി എന്‍ടിആറിനൊപ്പം ബാലതാരമായാണ് വര്‍ക്ക് ചെയ്തത്. എന്‍ ടി ആറിന്റെ കൊച്ചുമോളായും ഒരു ചിത്രത്തില്‍ അഭിനയിച്ച ശേഷമാണ് ശ്രീദേവി എന്‍ടിആറിന്റെ നായികയായി എത്തിയത്. അദ്ദേഹത്തിന്റെ നായികയായി 14 വയസുള്ള പെണ്‍കുട്ടിയെ നിശ്ചയിച്ചതില്‍ പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. പക്ഷെ ആ ജോഡി വലിയ ഹിറ്റായി മാറുകയായിരുന്നു.

sridevi

തമിഴിലും തെലുങ്കിലും മലയാളത്തിലും തുടര്‍ന്ന് ബോളിവുഡിലും ഒരുപോലെ അഭിനയിച്ച ശ്രീദേവി ഇന്ത്യയില്‍ നിറയെ ആരാധകരുള്ള നടിയായിരുന്നു. ഒരുകാലത്ത് എന്‍ ടി ആറിനെ പോലെ തന്നെ ആഘോഷിക്കപ്പെട്ടിരുന്നു കമല്‍ഹാസനുമായുള്ള ജോഡി. മലയാളത്തിലും തമിഴിലും കമല്‍ഹാസനുമായുള്ള താര ജോഡികള്‍ ഹിറ്റ് ആവര്‍ത്തിച്ചിരുന്നു.

എന്നാല്‍ 2018ല്‍ ബന്ധുവിന്റെ വിവാഹ ആഘോഷത്തിനായി റാസല്‍ ഖൈമയിലേക്ക് പോയ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു ശ്രീദേവിയുടെ മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

More from Filmibeat

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X