മടുക്കാത്തത് അതൊരു കാര്യം മാത്രം, എനിക്ക് മാത്രമാണോ ഇങ്ങനെ...ശ്രിന്ദയുടെ കുറിപ്പ്
കൊറോണ വൈറസിന്റെ വ്യാപനത്തിനെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 ദിവസമായി ഇന്ത്യൻ ജനത വീടികളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. വീടുകളിൽ ഇരിക്കുമ്പേഴും നിരവധി ചോദ്യങ്ങളും സംശയങ്ങളുമാണ് ജനങ്ങളുടെ മനസ്സുകളിൽ. ഇപ്പോഴിത ലോക്ക് ഡൗൺ അനുഭവത്തെ കുറിച്ച് തുറന്ന് എഴുതി നടി ശ്രിന്ദ. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ഒത്തിരി പ്രതീക്ഷയും പ്രത്യാശയും പങ്കുവെയ്ക്കുന്നതായിരുന്നു താരത്തിൻറെ കുറിപ്പ്.

ലോക്ക് ഡൗൺ റോളർ കോസ്റ്റാണോ എന്നാണ് താരം ചോദിക്കുന്നത്.. വലിയ പ്രതീക്ഷയോടെയാണ് ഓരോ ദിവസും ആരംഭിക്കുന്നത്. എന്നാൽ ചില ദിവസങ്ങളില്‍ എന്നേക്കാള്‍ വലിയ മടിച്ചി വേറെയുണ്ടാകില്ല. എന്നാൽ എപ്പോഴും എന്റെ മാറാത്ത താത്പര്യം സിനിമകളും സീരിസും കാണുന്നതാണ് ശ്രിന്ദ ഇൻസ്റ്റഗാമിൽ കുറിച്ചു. ശ്രിന്ദയിടെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണ്ണ രൂപമിങ്ങനെ..
ഇത് എനിക്ക് മാത്രമാണോ ഇങ്ങനെ അതോ ഈ ലോക്ക് ഡൗൺ അത്ര വലിയ ഒരു റോൾ കോസ്റ്ററാണോ? ഓരോ ദിവസം തന്റെ വ്യത്യസ്ത പതിപ്പുകളാണ് ഞാൻ കാണുന്നത്. വലിയ പ്രതീക്ഷയോടെയാണ് ഓരോ ദിവസവും ആരംഭിക്കുന്നത്.ചില ദിവസങ്ങളില്‍ എന്നേക്കാള്‍ വലിയ മടിച്ചി വേറെയുണ്ടാകില്ല. ഇൻസ്റ്റഗ്രാമിലും മറ്റും ഫോട്ടോ നോക്കുന്നതാണ് ആകെയുള്ള പണി. പിന്നെ തല വേദനക്കും വരെ സിനിമയും സീരീസുമൊക്കെ കാണും. അതാണ് മടുക്കാത്ത ഒരു കാര്യം ആശങ്കയുടെ തലയ്ക്കല്‍ എത്തുമ്പോള്‍ ഞാന്‍ ഇരുന്ന് ചിന്തിക്കും. ഈ മഹാമാരിയുടെ അടുത്ത ഘട്ടം എന്താവും, ഈ സമയം എന്ന് അവസാനിക്കും.
എന്നാൽ ഇതെല്ലാം കഴിയുമ്പോൾ എന്റെ ഉള്ളില ആ ചെറിയ ശബ്ദം എന്നോട് പറയും ലോകം ഇതില്‍ നിന്നും സുഖപ്പെടും, ഈ കാലവും കടന്നുപോകും,കൂടുതല്‍ ശക്തരും, അറിവുള്ളവരും അനുകമ്പയുള്ളവരുമായി നമ്മള്‍ എല്ലാവരും ഇതില്‍ നിന്നും തിരിച്ചു വരും-ശ്രിന്ദ്ര കുറിച്ചു. വീട്ടിൽ നിൽക്കുന്ന ചിത്രവും ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് താരത്തിന്റെ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. പലരും ഇതിനോട് യോജിക്കുന്നുണ്ടെന്ന് കമന്റ് ചെയ്തിട്ടുണ്ട്.'ഈ ദിവസങ്ങളില്‍ ഞാനും ഇതുപോലെയൊക്കെയാണ്' എന്ന് നടിയും ഗായികയുമായ രഞ്ജിനി ജോസും കമ്മന്റ് ചെയ്തിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഭർത്താവിനോപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പഹ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഭർത്താവിന് പിറന്നാൾ ആശംസ നേർന്ന് താരം രംഗത്തെത്തിയിരുന്നു. ശ്രിന്ദയേയും തോളിൽ എടുത്ത് നടക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.


Click it and Unblock the Notifications











