നടി ശ്രിന്ദയുടെ കൈയിലുള്ള കുഞ്ഞുവാവ ആരുടെതാണ്? താരപുത്രനെ ലാളിക്കുന്ന ചിത്രവുമായി ശ്രിന്ദ
മലയാള സിനിമയിലേക്ക് നിരവധി താരപുത്രനും പുത്രിമാരുമാണ് ഇക്കൊല്ലം ജനിച്ചത്. ഇപ്പോഴിതാ നടി ശ്രിന്ദയും ഒരു കുഞ്ഞുവാവയ്‌ക്കൊപ്പമുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ്. ആട്ട് തൊട്ടിലില്‍ ഇരുന്ന് കുഞ്ഞിനെ ലാളിക്കുന്ന നടിയുടെ വീഡിയോയും ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വന്നു. ചിത്രം കണ്ട ഉടനെ ചിലര്‍ ഇത് ശ്രിന്ദയുടെ കുട്ടിയാണോ എന്ന് വരെ കരുതി. പിന്നാലെ ഇതാരുടെ കുഞ്ഞാണെന്ന ചോദ്യവുമായി ആരാധകരെത്തി.

എന്നാല്‍ നടന്‍ സൗബിന്‍ ഷാഹിറിന്റെ മകന്‍ ഓര്‍ഹാന്‍ ആയിരുന്നു വീഡിയോയിലുണ്ടായിരുന്നത്. ചിത്രം പങ്കുവെച്ചിതനൊപ്പം ശ്രിന്ദ ഇക്കാര്യവും സൂചിപ്പിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം വൈറലായത് സൗബിന്റെ മകന്റെ ചിത്രമായിരുന്നു. കഴിഞ്ഞ ദിവസം സൗബിന്‍ നായകനാവുന്ന അമ്പിളി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ കുടുംബസമേതമായിരുന്നു താരമെത്തിയത്.
ചടങ്ങില്‍ ശ്രദ്ധേയനായത് താരപുത്രന്‍ ഓര്‍ഹാന്‍ ആയിരുന്നു. നടി നസ്രിയ നസീം, കുഞ്ചാക്കോ ബോബോന്‍ എന്നിവരെല്ലാം താരപുത്രനെ എടുത്ത് ലാളിക്കുന്ന ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നിരുന്നു. 2017 ലായിരുന്നു സൗബിനും കോഴിക്കോട് സ്വദേശിനി ജാമിയയുമായി വിവാഹിതരാവുന്നത്. ഈ അടുത്തിടെയാണ് ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറക്കുന്നത്. മകന്റെ വരവില്‍ അതീവ സന്തോഷത്തിലാണ് സൗബിന്‍.


Click it and Unblock the Notifications











