twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തന്നെ ഏറെ വിഷമിപ്പിച്ചിരുന്ന അസുഖത്തിന് മരുന്ന് തന്നത് മോൻസൺ ആയിരുന്നു, വെളിപ്പെടുത്തി ശ്രുതി ലക്ഷ്മി

    |

    സോഷ്യൽ മീഡിയയിലും വാർത്ത കോളങ്ങളിലും ചർച്ചയാവുന്നത് മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട് വാർത്തയാണ് . ഞെട്ടിപ്പിക്കുന് തട്ടിപ്പിന്റെ കഥകളാണ് ഇയാളുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. താരങ്ങളുമായി ഇയാൾ വളരെ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു. ഇപ്പോഴിത മോൻസൺ മാവുങ്കലുമായി തനിക്കൊരു ബന്ധവുമില്ലെന്ന് നടിയും നർത്തകിയുമായി ശ്രുതി ലക്ഷ്മി. കൂടാതെ താനുമായി അടുപ്പമുണ്ടെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും നടി പറയുന്നുണ്ട്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രവാസി മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട നൃത്തപരിപാടികളിൽ പങ്കെടുത്തതും മറ്റു മെഗാ ഷോകളിൽ പരിപാടി അവതരിപ്പിച്ചതുമാണ് മോൻസനുമായുള്ള ഏക ബന്ധമെന്നും ശ്രുതി ലക്ഷ്മി കൂട്ടിച്ചേർത്തു.

    മായാനദിക്ക് ശേഷം ആറ് മാസം അച്ഛനും അമ്മയും മിണ്ടിയില്ല, കാരണം, വെളിപ്പെടുത്തി ഐശ്വര്യ ലക്ഷ്മിമായാനദിക്ക് ശേഷം ആറ് മാസം അച്ഛനും അമ്മയും മിണ്ടിയില്ല, കാരണം, വെളിപ്പെടുത്തി ഐശ്വര്യ ലക്ഷ്മി

    തികച്ചും പ്രഫഷനലായ ബന്ധം മാത്രമേ അദ്ദേഹവുമായുള്ളൂവെന്നും നടി പറയുന്നു. കൂടാതെ ഒരു ഡോക്ടർ എന്ന നിലയിലും അദ്ദേഹത്തിൽ നിന്ന് സേവം ലഭിച്ചിട്ടുണ്ടെന്നും ശ്രുതി പറയുന്നു. തട്ടിപ്പുകാരനാണെ വാർത്തകൾ കേട്ട് ഞെട്ടിപ്പോയെന്നും ഇതുവരെ അതിൽ നിന്ന് മുക്തരായിട്ടില്ലെന്നും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രുതിലക്ഷ്മി പറയുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെ...

    മൂന്ന് വർഷം മുൻപ് പേളിഷ് ആരാധകർ ആഘോഷമാക്കി ദിനം, പേളിക്കൊപ്പമുള്ള ആ സെൽഫി പങ്കുവെച്ച് ശ്രീനിമൂന്ന് വർഷം മുൻപ് പേളിഷ് ആരാധകർ ആഘോഷമാക്കി ദിനം, പേളിക്കൊപ്പമുള്ള ആ സെൽഫി പങ്കുവെച്ച് ശ്രീനി

    ശ്രുതി ലക്ഷ്മി

    ''ചെന്നൈയിൽ നിന്ന് ഒരു തമിഴ് സീരിയലിന്റെ ഷൂട്ടിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് വാർത്തകൾ അറിയുന്നത്. അത് കേട്ട ഷോക്കിൽ നിന്നു ഇപ്പോഴും മുക്തയായിട്ടില്ല. മോൻസൻ മാവുങ്കലിനെ ഒരു പരിപാടിക്കിടെയാണ് പരിചയപ്പെട്ടതെന്നാണ് ശ്രിതി പറയുന്നത്. ആ പരിപാടിയിൽ എന്റെ അമ്മയും സഹോദരിയുമായിരുന്നു പോയത്. അതിനു ശേഷം പ്രവാസി മലയാളിയുടെ പരിപാടികളുടെ ഡാൻസ് പ്രോഗ്രാം എന്റെ ടീമിനെ ആണ് ഏൽപിച്ചിരുന്നത്. അങ്ങനെ കുറച്ച് നൃത്ത പരിപാടികൾ അദ്ദേഹത്തിനു വേണ്ടി ചെയ്തിട്ടുണ്ട്. ചേർത്തലയിൽ നടന്ന ഒരു മെഗാ ഇവന്റിൽ എം.ജി. ശ്രീകുമാറിന്റെയും റിമി ടോമിയുടെയും ഗാനമേളയും എന്റെ ടീമിന്റെ ഡാൻസ് പരിപാടിയും ഒക്കെ ഉണ്ടായിരുന്നു. അന്ന് അവിടെ ഒരുപാട് താരങ്ങൾ വന്നിരുന്നു. അതിനു ശേഷം അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷത്തിനും വിളിച്ചു. അത് കോവിഡ് സമയത്ത് ആയതിനാൽ അധികം ആർട്ടിസ്റ്റുകളൊന്നും ഇല്ലാതെ ഞാനും ചേച്ചിയും മറ്റു കുറച്ചുപേരുമാണ് നൃത്തം ചെയ്തത്. ആ വിഡിയോ ആണ് ഇപ്പോൾ വളരെ മോശമായി പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്നും നടി പറയുന്നു.

     നല്ല പെരുമാറ്റം

    നമ്മളെ ഒരു സിനിമയ്ക്കോ പരിപാടിക്കോ വിളിക്കുമ്പോൾ അവരുടെ ബാക്ക്ഗ്രൗണ്ട് ചികയേണ്ട ആവശ്യമില്ലല്ലോ എന്നും ശ്രുതി ചോദിക്കുന്നു.. എല്ലാവരോടും വളരെ നന്നായിട്ടാണ് പെരുമാറിയത്. പരിപാടികൾക്ക് പേയ്മെന്റ് കൃത്യമായി തരും. ആർട്ടിസ്റ്റുകൾ അതു മാത്രമല്ലേ നോക്കാറുള്ളൂ. ഞാൻ ഒരു പരിപാടിക്ക് പോകുമ്പോൾ പ്രതിഫലത്തേക്കാൾ കൂടുതൽ സുരക്ഷിതമായി തിരികെ വീട്ടിൽ എത്തുക എന്നുള്ളതിനാണ് മുൻഗണന കൊടുക്കുന്നത്. ആ സുരക്ഷിതത്വം അവിടേയും കിട്ടിയിരുന്നു. അദ്ദേഹത്തിൽനിന്ന് ഇതുവരെ ഒരു മോശം പെരുമാറ്റവും ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് പിന്നീടും അദ്ദേഹം വിളിച്ചപ്പോൾ പരിപാടികൾക്കു പോയത്. അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടാകും. ഞങ്ങളും കുടുംബമായിട്ടാണ് പോകുന്നത്. അദ്ദേഹത്തിന്റെ മകളൊക്കെ നല്ല പെരുമാറ്റം ആയിരുന്നതായും ശ്രുതി ലക്ഷ്മി പറയുന്നു.

    ചികിത്സിച്ചു

    കൂടാതെ മോൻസൻ മാവുങ്കിൽ നിന്ന് ഡോക്ടറുടെ സേവനം ലഭിച്ചിട്ടുണ്ടെന്നും നടി പറയുന്നു. തന്നെ വളരെ നാളായി വിഷമിപ്പിച്ചിരുന്ന അസുഖമാണ് മുടി കൊഴിച്ചിൽ. അത് സാധാരണ മുടി കൊഴിച്ചിൽ അല്ല, അലോപ്പേഷ്യ എന്ന അസുഖമാണ്. ഒരുപാട് ആശുപത്രികളിൽ ചികിൽസിച്ചിട്ടു മാറാത്ത അസുഖമായിരുന്നു അത്. എന്നാൽ അദ്ദേഹം മരുന്നു തന്നപ്പോൾ മാറി. അത് എനിക്ക് വളരെ ആശ്വാസം തന്ന കാര്യമായിരുന്നു. ഡോക്ടർ എന്തു മരുന്ന് തന്നാലും അത് നല്ല ഇഫക്ടീവ് ആയിരുന്നു. പക്ഷേ അദ്ദേഹം ഡോക്ടറല്ല എന്ന വാർത്ത എന്നെ ഞെട്ടിച്ചിരിക്കുകയാണെന്നും ശ്രുതി പറയുന്നു.

    Recommended Video

    Actress Lakshmi Priya against Monson Mavunkal | FilmiBeat Malayalam
    പ്രചരിക്കുന്നത്

    തന്നെപ്പറ്റി ഇപ്പോൾ പ്രചരിക്കുന്ന കഥകൾ വാസ്തവ വിരുദ്ധമാണെന്നും താരം പറയുന്നുണ്ട്. ഒരു ആർട്ടിസ്റ്റ് എന്ന നിലയിലുള്ള ബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നത്. ചില ഓൺലൈൻ മീഡിയ പ്രചരിപ്പിക്കുന്ന കഥകൾ കേട്ടിട്ട് നല്ല വിഷമമുണ്ട്. ഒരു ആർട്ടിസ്റ്റ് ആയതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ചാണ് ഞാൻ ജീവിക്കുന്നത്. എന്റെ ഭർത്താവിനും കുടുംബത്തിനും ഞാൻ എന്താണ് എന്നറിയാം. നല്ല വാർത്ത കേട്ടാൽ പ്രചരിപ്പിക്കാൻ ആളുണ്ടാകില്ല. 2016-ൽ എനിക്ക് ഒരു സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ വിളിച്ച് അന്വേഷിക്കാൻ ആരുമുണ്ടായിരുന്നില്ല. ഇപ്പോൾ എന്റെ ഫോണിന് വിശ്രമമില്ലാത്ത രീതിയിൽ ആണ് ഫോൺ കോളുകൾ വരുന്നത്. മറ്റൊരാളുടെ ജീവിതം തകർക്കുന്ന രീതിയിൽ വാർത്തകൾ സൃഷ്ടിക്കുന്നവരോട് പ്രതികരിച്ചിട്ടു കാര്യമില്ല, സത്യം എന്തെന്ന് അന്വേഷിക്കാനുള്ള മനസ്സ് കൂടി ഉണ്ടാകണം എന്നും'' - ശ്രുതി ലക്ഷ്മി പറഞ്ഞു

    Read more about: sruthi lakshmi
    English summary
    Actress Sruthi Lakshmi About monson mavunkal treatment
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X