ലോക് ഡൗണ്‍ ദിനങ്ങള്‍ ആഘോഷമാക്കി ദിലീപിന്റെ നായിക! ശ്രുതി ലക്ഷ്മിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍

സിനിമയിലും സീരിയലിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ശ്രുതി ലക്ഷ്മി. അമ്മയ്ക്കും ചേച്ചിക്കും പിന്നാലെയായാണ് ശ്രുതിയും അഭിനയരംഗത്തേക്ക് എത്തിയത്. ടെലിവിഷന്‍ വിഭാഗത്തില്‍ നിന്നും മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ഈ താരം സ്വന്തമാക്കിയിരുന്നു. നിഴലുകളായിരുന്നു ഈ താരത്തിന്റെ ആദ്യത്തെ സീരിയല്‍. ബാലതാരമായാണ് ശ്രുതി അഭിനയം തുടങ്ങുന്നത്. ദിലീപ് ചിത്രമായ റോമിയോയില്‍ നായികമാരിലൊരാളായി ശ്രുതിയും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

2016ലായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം. വിവാഹ ശേഷവും താരം അഭിനയരംഗത്ത് സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പെസഹ വ്യാഴത്തില്‍ കുടുംബത്തിനൊപ്പമുള്ള ചിത്രമായിരുന്നു താരം പങ്കുവെച്ചത്. കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ സമയം ലഭിച്ചതിന്റെ സന്തോഷമായിരുന്നു താരം പങ്കുവെച്ചത്. ലോക് ഡൗണായതിനാല്‍ സീരിയല്‍ ഷൂട്ടിംഗും മുടങ്ങിയിരിക്കുകയാണ്. ഇതോടെയാണ് താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം വീടുകളിലേക്ക് മടങ്ങിയത്.

Sruthi Lakshmi

ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയും ശ്രുതി എത്തിയിരുന്നു. ക്രിസ്ത്യനാണോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. അതെയെന്ന മറുപടിയായിരുന്നു താരം നല്‍കിയത്. പുതിയ സീരിയലായ കഥയറിയാതെയിലെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. പരമ്പരയിലെ കുഞ്ഞിനെ മാറോട് ചേര്‍ത്തുള്ള ചിത്രവും ശ്രുതി പോസ്റ്റ് ചെയ്തിരുന്നു. ഇത് ശ്രുതിയുടെ കുഞ്ഞാണോയെന്നുള്ള സംശയമായിരുന്നു ആരാധകര്‍ ചോദിച്ചത്.

മികച്ച പരമ്പരയാണ് ഇതെന്നും ചേച്ചിയുടെ അഭിനയം പൊളിയാണെന്നുമുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്. അഭിനയം മാത്രമല്ല മികച്ചൊരു നര്‍ത്തകി കൂടിയാണ് താനെന്നും താരം ഇതിനകം തെളിയിച്ചിട്ടുണ്ട്. ഡാന്‍സ് പരിപാടികളുമായി സജീവമാണ് താരം. നൃത്തം രക്തത്തില്‍ കലര്‍ന്നയാളാണെന്നും താരം നേരത്തെ പറഞ്ഞിരുന്നു.

ശ്രുതിയുടെ കാലജീവിതത്തിന് ശക്തമായ പിന്തുണയാണ് ഭര്‍ത്താവായ ഡോക്ടര്‍ അവിന്‍ നല്‍കുന്നത്. പ്രിയതമനൊപ്പമുള്ള ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിര്‍ത്തിവെച്ച സീരിയല്‍ ചിത്രീകരണം എന്നാണ് പുനരാരംഭിക്കുകയെന്നുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X