നടിയായ ഭാര്യയ്ക്ക് നല്‍കിയ പിറന്നാള്‍ സമ്മാനം! ഒടുവില്‍ സിനിമയാക്കി നടന്‍ ജയസൂര്യയും, ആ കഥയിങ്ങനെ...

മലയാള പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതയായ നടിയാണ് ശ്രുതി രാമചന്ദ്രന്‍. സണ്‍ഡേ ഹോളിഡേ യിലെ സിത്താര എന്ന കഥാപാത്രത്തിലൂടെയാണ് ശ്രുതി കേരളത്തിലൊന്നടങ്കം ശ്രദ്ധിക്കപ്പെടുന്നത്. ആസിഫ് അലിയെ തേച്ചിട്ട് പോവുന്ന ഉണ്ടക്കണ്ണിയായ നടിയെ അവതരപ്പിച്ചത് ശ്രുതി രാമചന്ദ്രനായിരുന്നു. പിന്നീട് വേറെ സിനിമകളിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രുതി എത്തിയിരുന്നു.

ശ്രുതിയെ കുറിച്ചുള്ള രസകരമായൊരു കാര്യം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. അടുത്തിടെ ജയസൂര്യ നായകനാവുന്നൊരു സിനിമ പ്രഖ്യാപിച്ചിരുന്നു. ഈ സിനിമയ്ക്ക് ആസ്പദമാവുന്നത് ശ്രുതിയ്ക്ക് ലഭിച്ചൊരു പിറന്നാള്‍ സമ്മാനമാണ്. ശ്രുതി രാമചന്ദ്രന്റെ ഭര്‍ത്താവും എഴുത്തുകാരനുമായ ഫ്രാന്‍സിസ് ഭാര്യയുടെ പിറന്നാളിന് എഴുതി നല്‍കിയത് ഒരു കഥയായിരുന്നു. പിന്നീട് ഇത് സിനിമയാക്കാന്‍ വേണ്ടി ജയസൂര്യ വരികയായിരുന്നു.

ശ്രുതിയ്ക്ക് നല്‍കിയ പിറന്നാള്‍ സമ്മാനം

മലയാള സിനിമയില്‍ ഇതുവരെ സംഭവിക്കാത്ത രസകരമായ കാര്യമാണ് ശ്രുതി രാമചന്ദ്രനും ഭര്‍ത്താവ് ഫ്രാന്‍സിസും ചേര്‍ന്ന് ഒരുക്കി കൊണ്ടിരിക്കുന്നത്. ഭാര്യയ്ക്ക് ജന്മദിന സമ്മാനമായി ഒരുക്കിയ കഥ സിനിമയാവുമ്പോള്‍ ആ ചിത്രത്തില്‍ നായികയാവുന്നതും ഭാര്യാണെന്നുള്ളതാണ് ശ്രദ്ധേയം. ജയസൂര്യ നായകനായിട്ടെത്തുന്ന ചിത്രത്തിന് അന്വേഷണം എന്നാണ് പേരിട്ടിരിക്കുന്നത്. അടുത്തിടെയാണ് ഈ സിനിമ പ്രഖ്യാപിക്കപ്പെട്ടത്. പിന്നാലെ സിനിമയുടെ പിന്നിലെ വിശേഷങ്ങള്‍ മനോരമ പുറത്ത് വിട്ടിരിക്കുകയാണ്.

ശ്രുതിയ്ക്ക് നല്‍കിയ പിറന്നാള്‍ സമ്മാനം

ശ്രുതിയുടെ കഴിഞ്ഞ ജന്മദിനത്തിന് അവള്‍ക്കായി ഞാനൊരു സ്‌ക്രീപ്റ്റ് എഴുതി നല്‍കിയിരുന്നു. അതിന് ശേഷം ചില മാജിക്കല്‍ മനുഷ്യന്മാര്‍ ഒരുമിച്ചെത്തി. പേപ്പറിലെ വാക്കുകളെ സിനിമയാക്കുകയാണ്. എന്റെ മുറിഞ്ഞതും മോശം രീതിയില്‍ പറഞ്ഞതുമായ കഥ ശ്രദ്ധിച്ച് ഈ പ്രോജക്ടിന് ജീവന്‍ കൊടുത്തതിന് ജയസൂര്യയ്ക്ക് നന്ദി. ഈ സിനിമ നിര്‍മ്മിക്കാനേറ്റ സി വി സാരഥിയ്ക്ക് നന്ദി. സംവിധാനമേറ്റ പ്രശോഭ് വിജയനും നന്ദി.

ശ്രുതിയ്ക്ക് നല്‍കിയ പിറന്നാള്‍ സമ്മാനം

പത്ത് മാസം മുന്‍പാണ് ജയസൂര്യയോട് ഫ്രാന്‍സിസ് ഈ കഥ പറഞ്ഞതെന്നും അങ്ങനെ ഞങ്ങള്‍ക്കൊരു സിനിമ ഉണ്ടായെന്നും ശ്രുതി പറയുന്നു. ഫ്രാന്‍സിസിനെ ഓര്‍ത്ത് താന്‍ അഭിമാനിക്കുന്നു. എന്നെ അതിലൊരു കഥാപാത്രത്തിന് ജീവന്‍ നല്‍കാനായി തിരഞ്ഞെടുത്തതില്‍ ഒത്തിരി സന്തോഷം. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും സിനിമാ ലോകത്തിലേക്ക് വഴിതെളിച്ച ജയേട്ടനോട് എപ്പോഴും നന്ദിയുള്ളവരായിരിക്കും. പ്രശോഭ് നിങ്ങളാണ് ബോസ്. ഇത്രയും നല്ലൊരു ടീമിനൊപ്പം പ്രവര്‍ത്തിക്കാനായത് നല്ലൊരു അനുഭവമായിരുന്നു. സി വി സാരഥിയ്ക്കും സുജിത്തേട്ടനും നന്ദി എന്നുമാണ് ശ്രുതി സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചത്.

ശ്രുതിയ്ക്ക് നല്‍കിയ പിറന്നാള്‍ സമ്മാനം

ഫ്രാന്‍സിസ് തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് രഞ്ജിത്ത് കമലയും സലില്‍ വി യും ചേര്‍ന്ന് അഡീഷനല്‍ സ്‌ക്രീന്‍ പ്ലേയും സംഭാഷണങ്ങളും എഴുതി ചേര്‍ത്തിരിക്കുന്നത്. പ്രശോഭ് വിജയനാണ് സംവിധാനം ചെയ്യുന്നത്. സത്യം എപ്പോഴും വിചിത്രമായിരിക്കും എന്ന ടാഗ് ലൈനോട് കൂടി വരുന്ന സിനിമ ഇ 4 എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മിക്കുന്നത്. സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമ ഒരു ഫാമിലി ത്രില്ലറായിരിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X