ശിവദയുടെ ഭാഗ്യമാണ് ഹരികൃഷ്ണന്‍! അമ്മ തിരക്കിലെങ്കില്‍ അച്ഛന്‍ അരുന്ധതിയെ നോക്കുമെന്ന് താരം!
വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് ശിവദ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധ നേടിയ താരം വിവാഹത്തോടെ സിനിമയില്‍ നിന്നും താരം മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്. കേരള കഫേയിലൂടെയായിരുന്നു താരം അഭിനയം തുടങ്ങിയത്. ഇടയ്ക്ക് അവതാരകയായും ശിവദ എത്തിയിരുന്നു. ലിവിങ് റ്റുഗദര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് പിന്നാലെയായാണ് താരത്തെ തേടി മികച്ച അവസരങ്ങളെത്തിയത്. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് വ്യക്തമാക്കി മുന്നേറുകയാണ് താരം.
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ മുരളീകൃഷ്ണനെയാണ് ശിവദ വിവാഹം ചെയ്തത്. വിവാഹത്തിന് പിന്നാലെയായാണ് ഇടവേളയെടുത്തുവെങ്കിലും ശിവദ വീണ്ടും അഭിനയിക്കാനായി എത്തിയിരുന്നു. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും സജീവമാണ് താരം. ഭാഷാഭേദമന്യേയായി മികച്ച അവസരങ്ങള്‍ താരത്തെ തേടിയെത്തുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറില്‍ സുപ്രധാന വേഷത്തില്‍ താരമെത്തിയിരുന്നു. കുറച്ച് നേരമേയുണ്ടായിരുന്നുള്ളൂവെങ്കിലും അഭിനയ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു താരത്തിന്റേത്. ഗോവര്‍ധന്‍രെ ഭാര്യയായാണ് ശിവദ എത്തിയത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ശിവദ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്. ഹരികൃഷ്ണനെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഭര്‍ത്താവെന്ന നിലയിലും അച്ഛനെന്ന നിലയിലും സുഹൃത്തെന്ന നിലയിലുമൊക്കെ മികച്ചതാണ് അദ്ദേഹമെന്ന് ശിവദ പറയുന്നു. അച്ഛനും മകളും ഒരുമിച്ചുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
Recommended Video

ഗാലറിയില്‍ നിന്നും കിട്ടിയ ചിത്രമാണ്. അരുന്ധതിക്ക് 3 മാസമുള്ളപ്പോള്‍ അവളേയും കൊണ്ട് പുറത്ത് പോയപ്പോള്‍ എടുത്ത ചിത്രമാണിത്. അമ്മ ഷോപ്പിംഗ് തിരക്കിലായപ്പോള്‍ അച്ഛനാണ് മകളെ നോക്കിയത്. എന്നത്തേയും പോലെ തന്നെയായിരുന്നു അന്നും. ഏത് റോളിലായാലും ഏറ്റവും മികച്ചതാണ് ഹരികൃഷ്ണനെന്നും താരം കുറിച്ചിട്ടുണ്ട്.
മുരളിയുടെ പിറന്നാളോ തങ്ങളുടെ വിവാഹ വാര്‍ഷികമോയൊന്നും അല്ല. കുടുംബത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്ന് പങ്കുവെക്കാനായി തോന്നി. അങ്ങനെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തതെന്നും ശിവദ പറയുന്നു. നിരവധി പേരാണ് ഈ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്.


Click it and Unblock the Notifications











