തിടുക്കപ്പെട്ട് കല്യാണം കഴിച്ചെന്ന് തോന്നി; തലേ ദിവസം പോലും ഇത് വേണോ എന്ന് ചോദിച്ച് കരഞ്ഞു; ശിവദ

നായികയായും സഹനടിയായും ശിവദ സിനിമാ രം​ഗത്ത് സാന്നിധ്യമറിയിക്കാറുണ്ട്. മലയാളത്തിലും തമിഴിലും ശിവദ ഒരുപിടി കഥാപാത്രങ്ങൾ ചെയ്തു. സു സു സുധീ നാത്മീകം എന്ന സിനിമയാണ് ഇതിൽ ഏറ്റവും കൂടുതൽ പ്രശംസ നേടിയത്. ശിക്കാരി ശംഭു, മേരി ആവാസ് സുനോ, ട്വൽത്ത് മാൻ, നെടുഞ്ചാലേ, നിഥം ഒരു വാനം, മാരാ തുടങ്ങിയ സിനിമകളിലും ശിവദ അഭിനയിച്ചു.

തമിഴ് ചിത്രം ​ഗരുഡനാണ് ശിവദയുടെ പുതിയ ചിത്രം. സിനിമയുടെ പ്രൊമോഷന്റെ തിരക്കുകളിലാണ് ശിവദ. തന്റെ വിവാഹത്തെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് ശിവദയിപ്പോൾ. നടൻ മുരളികൃഷ്ണനാണ് ശിവദയുടെ ഭർത്താവ്. വിവാഹം നേരത്തെ ആയിപ്പോയെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്ന് ശിവദ പറയുന്നു. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

Actress Sshivada

എന്തിനാണ് തിടുക്കപ്പെട്ട് കല്യാണം കഴിച്ചതെന്ന് തോന്നിയിട്ടുണ്ട്. അദ്ദേഹം എന്റെ ലൗ ഓഫ് മൈ ലൈഫ് ആണ്. പക്ഷെ ആ സമയത്ത് തമിഴിൽ നെടുഞ്ചാലേ എന്ന സിനിമയും മലയാളത്തിൽ സുസു എന്ന സിനിമ റിലീസായി. ആ സിനിമ ബ്ലോക്ബസ്റ്ററായി. കല്യാണം വീട്ടിൽ സംസാരിച്ച് ഉറപ്പിച്ച ശേഷമാണ് സിനിമ വന്നത്. കല്യാണത്തിന് ആരെ ക്ഷണിച്ചാലും കല്യാണം കഴിക്കുകയാണോ, അയ്യോ, ഇപ്പോഴല്ലേ പടം ഹിറ്റായതെന്ന് ചോദിച്ചു.

കല്യാണത്തിന് ഒരാഴ്ച മുമ്പ് മുരളിയോട് വിവാഹം വേണ്ടെന്ന് വെക്കണോയെന്ന് ചോദിച്ചു. അത് വേണ്ട, നിനക്ക് ഇഷ്ടമുള്ളത് ചെയ്യാം, ഞാനിടപെടില്ല അദ്ദേഹം പറഞ്ഞു. എനിക്ക് വലിയ ടെൻഷനായിരുന്നു. വിവാഹത്തിന് ഒരു ദിവസം മുമ്പും ഞാൻ ഇത് ചെയ്യണോ എന്ന് ചോദിച്ചു. അദ്ദേഹത്തെ വിളിച്ച് കരയും. എല്ലാവരും ഇങ്ങനെ പറഞ്ഞ് ഭയപ്പെടുത്തുന്നു എന്ന് പറയുമായിരുന്നെന്നും ശിവദ ഓർത്തു. അതേസമയം കല്യാണത്തിന് ശേഷമാണ് താൻ കൂടുതൽ സിനിമകൾ ചെയ്തതെന്നും ശിവദ പറയുന്നു.

Actress Sshivada

കല്യാണത്തിന് മുമ്പ് തമിഴിൽ നെടിഞ്ചാലേ, സീറോ എന്നീ സിനിമകൾ ചെയ്തു. മലയാളത്തിൽ സുസു സുധി വാത്മീവും ഫാസിൽ സാറുടെ സിനിമയും ചെയ്തു. കല്യാണത്തിന് ശേഷം കൂടുതൽ സിനിമകൾ ചെയ്യാൻ സാധിച്ചെന്നും ഭർത്താവാണ് തന്റെ ഭാ​ഗ്യമെന്നും ശിവദ വ്യക്തമാക്കി. റൊമാന്റിക് സീനുകൾ ചെയ്യാൻ മടിച്ച താൻ മുരളിയെ വിളിച്ച് കരഞ്ഞിട്ടുണ്ടെന്നും ശിവദ പറയുന്നു. നെടുഞ്ചാലേയിൽ ഇന്റിമേറ്റ് സീനുണ്ടായിരുന്നു. ഇത്തരം സീനുകളിൽ അഭിനയിക്കാൻ താൻ കംഫർട്ടബിൾ അല്ലെന്നും ശിവദ വ്യക്തമാക്കി.

ലിപ് ലോക്ക് സീനുള്ളതിനാൽ ഞാൻ വേണ്ടെന്ന് വെച്ച സിനിമകൾ ഹിറ്റായിട്ടുണ്ട്. അതിൽ കുറ്റബോധമില്ല. കാരണം എനിക്ക് കംഫർട്ടബിളല്ല. ആ സീനുകളിൽ എനിക്ക് ജസ്റ്റിസ് കൊടുക്കാൻ പറ്റില്ല. നെടിഞ്ചലേയിലെ ഇന്റിമേറ്റ് സീൻ ചെയ്യുമ്പോൾ അമ്മയോട് അവിടെ ഇരിക്കാൻ പറഞ്ഞു. അമ്മ ഇരിക്കുന്നുണ്ടല്ലോ എന്ന് ഡയരക്ഷൻ ടീം. അമ്മ ഇരുന്നാലേ എനിക്ക് കംഫർട്ടബിളാകൂയെന്ന് ഞാൻ പറഞ്ഞു. ഇത് പ്രൊഫഷണല്ലേ എന്നാണ്മുകളി പറയാറ്. പക്ഷെ മുരളി എന്റെ കാര്യത്തിൽ പൊസസീവാണ്. ഞാനും. എങ്കിൽ പോലും പ്രൊഫഷനെ ഭർത്താവ് മനസിലാക്കുന്നെന്നും ശിവദ വ്യക്തമാക്കി.

More from Filmibeat

Read more about: shivada
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X