For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രസവം കഴിഞ്ഞ് ഒരുവര്‍ഷം! അരുന്ധതിക്ക് പിറന്നാളാശംസയുമായി ശിവദ! എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ!

  |

  വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ അഭിനേത്രികളിലൊരാളാണ് ശിവദ. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. എല്ലാതരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്നും താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും സജീവമാണ് താരം.

  കണ്‍മണിക്കായി മുക്തയുടെ സര്‍പ്രൈസ്! റിമി ടോമിയുടെ വക സ്‌പെഷല്‍ സമ്മാനം! ആശംസയുമായി ഭാമയും!

  കാത്തിരിപ്പിനൊടുവിലായി തങ്ങളുടെ ജീവിതത്തിലേക്കെത്തിയ കുഞ്ഞതിഥിക്ക് ഒരു വയസ്സ് തികഞ്ഞതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. അരുന്ധതിയെന്നായിരുന്നു മകള്‍ക്ക് ശിവദയും മുരളീകൃഷ്ണനും പേര് നല്‍കിയത്. ഇന്നലെയാണ് മകള്‍ ജനിച്ചതെന്നാണ് തോന്നുന്നത്. ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട് ആ നിമിഷമെന്ന് താരം പറയുന്നു.

  ഉപ്പും മുളകും വന്‍ശോകം! പൂജയുടെ അഭിനയം അത്ര പോര! പാറുക്കുട്ടി തിരികെ വരട്ടെ! പ്രതീക്ഷയോടെ ആരാധകര്‍!

  ആദ്യമായി മകളെ എടുത്ത നിമിഷം ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട്. എത്ര പെട്ടെന്നാണ് ഒരു വര്‍ഷം കടന്നുപോയത്. ഞങ്ങളുടെ ജീവിതത്തില്‍ സ്‌നേഹവും സന്തോഷവും കൊണ്ടാണ് നീ വന്നത്. ഹാപ്പി ബര്‍ത്ത് ഡേ അരുന്ധതി, എന്നും സന്തോഷത്തോടെ ഇരിക്കട്ടെ, കുഞ്ഞുരാജകുമാരിയുടെ വിവിധ പ്രായത്തിലുള്ള ചിത്രങ്ങള്‍ ചേര്‍ത്തുള്ള വീഡിയോയും ശിവദ പോസ്റ്റ് ചെയ്തിട്ടുണ്ട്.

  Sshivada
  Dev Mohan Exclusive Interview | Sufiyum Sujatayum | Filmibeat Malayalam

  ആരാധകരും താരങ്ങളുമുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. ഐശ്വര്യ ലക്ഷ്മിയായിരുന്നു ആദ്യം കമന്റുമായെത്തിയത്. ഒരു വര്‍ഷമായോ, ഹാപ്പി ബര്‍ത്ത് ഡേ അരുന്ധതി, അവള്‍ എന്നും ആരോഗ്യവതിയായിരിക്കാന്‍ താനും പ്രാര്‍ത്ഥിക്കുന്നുവെന്നുമായിരുന്നു താരം കുറിച്ചത്. അഭിനേത്രിയായ ശൃന്ദയും അരുന്ധതിക്ക് ആശംസ നേര്‍ന്ന് എത്തിയിട്ടുണ്ട്. കുഞ്ഞുരാജകുമാരിയെ കാണാനായതിന്റെ സന്തോഷം പങ്കുവെച്ച് ആരാധകരും എത്തിയിട്ടുണ്ട്.

  കുഞ്ചാക്കോ ബോബന്‍ ക്ലാസ്മേറ്റ്സ് നിരസിച്ചതോടെ പകരക്കാരനായി നരേനെത്തി! നോ പറയാന്‍ കാരണം ഇതായിരുന്നു

  പ്രസവ സമയത്ത് നേരിട്ട വിഷാദത്തെക്കുറിച്ചും ആ അവസ്ഥയെ അതിജീവിച്ചതിനെക്കുറിച്ചും പറഞ്ഞായിരുന്നു നേരത്തെ ശിവദയെത്തിയത്. മകള്‍ കരയുമ്പോള്‍ കൂടെക്കരയുന്ന അവസ്ഥയായിരുന്നു. ആ സമയത്ത് അമ്മയും മുരളിയും ശക്തമായ പിന്തുണയാണ് നല്‍കിയതെന്നും ശിവദ പറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ സഹോദരന്‍രെ വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

  മേഘ്‌ന രാജ് ആരോഗ്യവതിയാണ്! ഭയപ്പെടാനില്ലെന്ന് ധ്രുവ സര്‍ജ! താനും ഭാര്യയും വീട്ടിലെത്തിയെന്ന് താരം!

  Read more about: ശിവദ
  English summary
  Actress Sshivada's birthday wishes to her daughter Arundathi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X