ശിവദ വീണ്ടും സിനിമയിൽ സജീവമാവുന്നു, കുഞ്ഞിനൊപ്പം നടിയുടെ വര്‍ക്കൗട്ട് വീഡിയോ!
മലയാളി സൗന്ദര്യമെന്നും നാടന്‍ പെണ്‍കുട്ടിയെന്നുമൊക്കെ വിളിക്കാന്‍ പറ്റിയ താരസുന്ദരിയാണ് ശിവദ നായര്‍. സിനിമയിലും ആല്‍ബങ്ങളിലൂടെയാണ് ശിവദ കേരളത്തില്‍ തരംഗമുണ്ടാക്കുന്നത്. പിന്നീട് നായികയായി മാറി. ജയസൂര്യ നായകനായിട്ടെത്തിയ സു സു സുധി വാത്മീകം എന്ന സിനിമയിലൂടെയാണ് ശിവദ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇക്കൊല്ലത്തെ ഓണത്തിന് ആരാധകര്‍ക്ക് സര്‍പ്രൈസ് ആയിട്ടാണ് താനൊരു അമ്മയായ കാര്യം ശിവദ പറയുന്നത്. നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു ശിവദയ്ക്കാരു കുഞ്ഞ് പിറക്കുന്നത്. പ്രസവത്തിന് വേണ്ടി സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്ത നടി വീണ്ടും സജീവമാവുകയാണ്. വീണ്ടും സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി പ്രസവശേഷം നഷ്ടപ്പെട്ട സൗന്ദര്യം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ശിവദയിപ്പോള്‍.
ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിന് വേണ്ടി കഠിനമായ വ്യായമങ്ങളാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. വര്‍ക്കൗട്ട് ചെയ്യുന്ന ഏറ്റവും പുതിയ വീഡിയോ സോഷ്യല്‍ മീഡിയ പേജിലൂടെ ശിവദ പങ്കുവെച്ചിരുന്നു. രസകരമായ കാര്യം ഇത്തവണ ജിമ്മില്‍ ശിവദയുടെ കുഞ്ഞും ഉണ്ടെന്നുള്ളതായിരുന്നു. ജിമ്മിലെ ട്രെയിനര്‍ ആണ് കുഞ്ഞിനെ കൈയില്‍ പിടിച്ചിരിക്കുന്നത്. ട്രെയിനര്‍ അടുത്ത സുഹൃത്ത് ആയാല്‍ ഇതാണ് ഗുണമെന്ന് പറഞ്ഞാണ് ശിവദ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.


Click it and Unblock the Notifications