For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ വീട് വിറ്റു, സ്വപ്നം തിരിച്ചു പിടിച്ചതിനെ കുറിച്ച് സുബി സുരേഷ്

  |

  മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് സുബി സുരേഷ് .കോമ‍ഡി ഷോകളിലൂടെയാണ് സുബി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് . ജയറാം ചിത്രമായ കനക സിംഹാസനത്തിലൂടെയാണ് സുബി വെള്ളിത്തിരയിൽ എത്തുന്നത്. ചിത്രത്തിൽ അൽപം നെഗറ്റീവ് ടച്ചുള്ള സുന്ദരി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. സുന്ദരി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് മലയാള സിനിമയുടെ ഭാഗമായി നടി മാറുകയായിരുന്നു. സിനിമയ്ക്കൊപ്പം തന്നെ മിനിസ്ക്രീനിലും സുബി സജീവമാണ്. സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന 'കുട്ടിപ്പട്ടാളം' എന്ന ഷോയിലൂടെ കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ കയ്യിലെടുക്കാൻ നടിക്ക് കഴിഞ്ഞിരുന്നു.

  subi suresh

  മോഹൻലാലും മമ്മൂട്ടിയും വിദേശത്ത്, മഞ്ജു 'മുംബൈ'യിൽ, താരങ്ങളുടെ, താരങ്ങളുടെ ഓണം...

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സുബിയുടെ ഒരു അഭിമുഖമാണ്. തന്റെ ജീവിതത്തിൽ നേടിയ ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ചാണ് നടി പറയുന്നത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വന്തമായി വീടുവെച്ചതിനെ കുറിച്ചാണ് സുബി സുരേഷ് പറയുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ...

  ബാലയുടെ ഭാര്യയെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തി ശ്രീശാന്ത്, ആശംസകളുമായി ആരാധകർ

  ''ആദ്യ കാലങ്ങളിൽ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് തൃപ്പൂണിത്തുറയിൽ തന്നെ അത്യവശ്യം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു വീട് അച്ഛൻ പണി കഴിപ്പിക്കുന്നത്. പൂന്തോട്ടവും, പച്ചക്കറി കൃഷിയും ഒക്കെ ചെയ്യാൻ പറ്റുന്ന ഒരു കൊച്ചു വീടും സ്ഥലവും ആയിരുന്നു അത്. സമാധനത്തോടെ കഴിഞ്ഞ നാളുകൾ ആയിരുന്നു ആ വീട്ടിലേത് എങ്കിലും ആ സന്തോഷം ഏറെക്കാലം നീണ്ടില്ല. ബിസിനസിൽ അച്ഛന് ചെറിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ വീട് വിൽക്കേണ്ടി വന്നു. അതിനു ശേഷം ആശ്രയം വാടക വീടുകൾ തന്നെ ആയിരുന്നുവെന്നും സുബി പറയുന്നു.

  ഐശ്വര്യ കരിയറിൽ സജീവമല്ലാത്തതിന് കാരണം മകൾ ആരാധ്യയാണ്, കാരണം തുറന്ന് പറഞ്ഞ് അഭിഷേക് ബച്ചൻ

  അന്ന് മുതൽ ഞങ്ങൾ എല്ലാവരുടെയും ഏറ്റവും വലിയ സ്വപ്നം ആയിരുന്നു സ്വന്തമായൊരു വീട് വയ്ക്കുക എന്നത്. സ്വന്തമായി ഒരു വീട് അന്നുമുതൽ ഞങ്ങളുടെ തീവ്രമായ ആഗ്രഹമായി മാറി. അതിനുവേണ്ടി അധ്വാനിക്കാൻ തുടങ്ങി. ആ സ്വപ്നത്തിലേക്ക് താനും കുടുംബവും എത്തിയത് അഞ്ചു വർഷം മുമ്പാണെന്ന് അഭിമുഖത്തിൽ പറയുന്നു. വീടെന്ന സ്വപ്നം കുടുംബം പൂർത്തിയാക്കുന്നതോടൊപ്പം തന്നെ സ്വന്തമായി കീടനാശിനി രഹിതമായ പച്ചക്കറി തോട്ടവും ഇവർക്കുണ്ട്.

  വീടിന്റെ ടെറസിലാണ് സുബിയും കുടുംബവും കൃഷി ചെയ്യുന്നത്. താൻ വീട്ടിൽ ഉള്ളപ്പോൾ മനസ്സിന് സന്തോഷം നൽകുന്ന ഒരു ഹോബി കൂടിയാണ് കൃഷിയെന്നും സുബി പറയുന്നു''. സോഷ്യൽ മീഡിയയിൽ സജീവമാണ് സുബി. കൃഷി ചെയ്യുന്നതിന്റെ ചിത്രവും മറ്റും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. സുബി പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  Actress subi suresh trolls feminists

  ഓണം ആഘോഷിക്കാനായി ശ്രീനിലയിൽ വേദിക, സഞ്ജനയ്ക്കും ശീതളിനും സംഭവിച്ചത്, ടെൻഷനടിച്ച് പ്രതീഷ്...

  അഭിനയരംഗത്ത് എത്തിയതിനെ കുറിച്ചും സുബി പറയുന്നുണ്ട്. ''കലയോട് സ്നേഹമുള്ള അമ്മ തന്നെയാണ് തന്നെ കൈ പിടിച്ചുകൊണ്ട് കലയുടെ ലോകത്തേക്ക് എത്തിക്കുന്നlത്. ബ്രേക്ക് ഡാൻസിലൂടെയാണ് തന്റെ വേദികളിലേക്കുള്ള അരങ്ങേറ്റം. പിന്നെ മിനി സ്ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു, ശേഷം സിനിമയിൽ ചെറിയ വേഷങ്ങൾ, സ്റ്റേജ് ഷോകൾ അങ്ങനെയാണ് താൻ അഭിനയജീവിതം തുടങ്ങിയതെന്നും'' സുബി പറയുന്നു

  വീടുകളുടെ വാടക കൊണ്ടാണ് ചേട്ടത്തിയും മോളും ജീവിക്കുന്നത്, കലാഭവൻ മണിയുടെ സഹോദരന്റെ പഴയ അഭിമുഖം...

  Read more about: subi suresh
  English summary
  Actress Subi Suresh Opens Up She Lost Her Own House Due To Father's Debt
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X