അവസാനമായി സുബിയെ കാണാന്‍ രാഹുലുമെത്തി; വിവാഹം ഉറപ്പിച്ചതിനെ കുറിച്ച് താരങ്ങള്‍ അന്ന് പറഞ്ഞതിങ്ങനെ

എല്ലാ കാലത്തും സോഷ്യല്‍ മീഡിയ ആഘോഷമാക്കിയൊരു കാര്യമാണ് സുബി സുരേഷിന്റെ വിവാഹം. ഇരുപത് വയസിനുള്ളില്‍ മിമിക്രി ലോകത്തേക്ക് എത്തിയ സുബി ഇത്രയും വര്‍ഷമായിട്ടും വിവാഹം കഴിച്ചിരുന്നില്ല. എന്നാല്‍ വൈകാതെ തന്റെ വിവാഹമുണ്ടായേക്കുമെന്ന വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അപ്രതീക്ഷിത വിയോഗമുണ്ടാവുന്നത്.

പ്രതിശ്രുത വരനായ രാഹുല്‍ തനിക്ക് വേണ്ടി ഏഴ് പവന്റെ മാലയുമായി കാത്തിരിക്കുകയാണെന്നാണ് ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുക്കവേ സുബി പറഞ്ഞത്. ഒടുവില്‍ സുബിയെ അവസാനമായി കാണാന്‍ രാഹുലും എത്തിയിരിക്കുകയാണ്. ആശുപത്രിയിലെത്തിയാണ് രാഹുല്‍ സുബിയെ കണ്ട് മടങ്ങിയത്.

കലാഭവന്‍ മണിയടക്കമുള്ളവര്‍ സുബിയൊരു വിവാഹം കഴിക്കണമെന്ന് പറഞ്ഞിരുന്നു

നാല്‍പ്പത്തിയൊന്ന് വയസുകാരിയായ സുബി സുരേഷിന്റെ വിയോഗം കുറച്ച് നേരത്തെയായി പോയെന്നാണ് എല്ലാവര്‍ക്കും പറയാനുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കലാഭവന്‍ മണിയടക്കമുള്ളവര്‍ സുബിയൊരു വിവാഹം കഴിക്കണമെന്ന് പറഞ്ഞിരുന്നു. സുബി വിവാഹം കഴിക്കുകയാണെങ്കില്‍ പത്ത് പവന്‍ സ്വര്‍ണം കൊടുക്കാമെന്ന് മണി പറയുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നെയാവട്ടെ എന്ന് പറഞ്ഞ് തള്ളി കളയുകയാണ് നടി ചെയ്തത്.

വര്‍ഷങ്ങളായി പരിചയമുള്ള രാഹുലുമായി സുബി അടുപ്പത്തിലായി

അമേരിക്കയില്‍ നിന്നടക്കടം പലയിടത്ത് നിന്നും ആലോചകള്‍ വന്നെങ്കിലും ഒന്നിലും മനസുറപ്പിക്കാന്‍ സുബിയ്ക്ക് സാധിച്ചിരുന്നില്ല. ഒടുവില്‍ കലാരംഗത്ത് നിന്നും വര്‍ഷങ്ങളായി പരിചയമുള്ള രാഹുലുമായി സുബി അടുപ്പത്തിലായി. സുബിയോട് വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചതിനെ തുടര്‍ന്ന് നടിയും അതിന് സമ്മതിക്കുകയായിരുന്നു. വീട്ടുകാര്‍ കൂടി അതിന് സമ്മതം മൂളിയതോടെ അധികം വൈകാതെ വിവാഹിതരായേക്കും എന്ന തീരുമാനത്തിലേക്ക് ഇരുവരുമെത്തി.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ സുബിയ്ക്ക് താങ്ങായ് രാഹുലും ഉണ്ടായിരുന്നു

ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ സുബിയ്ക്ക് താങ്ങായ് രാഹുലും ഉണ്ടായിരുന്നു. കാര്യങ്ങള്‍ അവസാനത്തിലേക്ക് എത്തിയെന്ന് താനടക്കമുള്ളവര്‍ മനസിലാക്കിയെന്ന് ടിനി ടോമും പറഞ്ഞിരുന്നു. ഒടുവില്‍ സുബിയെ കാണാന്‍ രാഹുലും എത്തിയിരിക്കുകയാണ്.

ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വച്ച ആള്‍ക്കൂട്ടത്തിനിടയിലാണ് പ്രണയിച്ച പെണ്ണിനെ അവസാനമായി ഒരു നോക്ക് കാണാന്‍ രാഹുലും നിന്നത്. വേദന കടിച്ചമര്‍ത്തി സുബിയുടെ മുഖത്തേക്ക് നോക്കിയതിന് ശേഷം രാഹുല്‍ തിരിഞ്ഞ് നടക്കുകയും ചെയ്തു.

ചാനല്‍ പരിപാടിയിലൂടെയാണ് രാഹുലിനെ കുറിച്ച് സുബി ആദ്യമായി വെളിപ്പെടുത്തിയത്

അടുത്തിടെ ഒരു ചാനല്‍ പരിപാടിയിലൂടെയാണ് രാഹുലിനെ കുറിച്ച് സുബി ആദ്യമായി വെളിപ്പെടുത്തുന്നത്. 'ഒരു സത്യം പറയാമെന്ന് പറഞ്ഞാണ് സുബി സംസാരിച്ച് തുടങ്ങുന്നത്. 'എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞൊരാള്‍ പുറകെ കൂടിയിട്ടുണ്ട്. ഏഴ് പവന്റെ താലിമാലയ്ക്ക് ഓര്‍ഡര്‍ കൊടുത്തിട്ട് നടക്കുകയാണ് പുള്ളി. ഫെബ്രുവരിയില്‍ കല്യാണം ആണെന്നാണ് പറയുന്നത്. പക്ഷെ ഞാന്‍ തല്‍പരകക്ഷി അല്ലാത്തതിനാല്‍ കൈ കൊടുത്തിട്ടില്ലെന്നും', സുബി പറയുന്നു.

 കാനഡ പ്രോഗ്രാമിന് പോയപ്പോഴാണ് എന്നോട് ഭയങ്കര ഇംപ്രഷന്‍ വന്നത്

ഇതിന് പിന്നാലെയാണ് അദ്ദേഹം ആരാണെന്ന് കാണിച്ചു തരാമെന്ന് പറഞ്ഞ് തനിക്കൊപ്പം വന്ന രാഹുലിനെ സുബി എല്ലാവര്‍ക്കും മുന്നില്‍ കാണിച്ച് തരികയാണ് സുബി ചെയ്തത്. എന്നാല്‍ ഞാന്‍ അങ്ങനത്തെ മണ്ടത്തരത്തിനൊന്നും നില്‍ക്കില്ലെന്നാണ് തമാശരൂപേണ രാഹുല്‍ പ്രതികരിച്ചത്.

രാഹുലിനെ കുറേ കാലമായിട്ട് അടുത്തറിയാം. കലാഭവന്റെ ഷോ ഡയറക്ടറാണ് രാഹുല്‍. അടുത്തിടെ ഞങ്ങളൊരു കാനഡ പ്രോഗ്രാമിന് പോയിരുന്നു. അപ്പോഴാണ് എന്നോട് ഭയങ്കര ഇംപ്രഷന്‍ വന്നത്. വീട്ടിലൊക്കെ വന്ന് സംസാരിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ കൈ കൊടുത്തിട്ടില്ലെന്നും താരം പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X