ഭർത്താവിന് വേണ്ട ഗുണങ്ങൾ വെളിപ്പെടുത്തി സുചിത്ര നായർ, ചിരിയടക്കാനാവാതെ റിമി ടോമി
മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സുചിത്ര നായർ സ്വന്തം പേരിനേക്കാലും വാനമ്പാടിയിലെ പത്മിനി എന്ന പേരിലൂടെയാകും താരം പ്രേക്ഷകർക്കിടയിൽ ഏറെ സുപരിചിത. പുരാണ പരമ്പരയിലൂടെ ശ്രദ്ധനേടിയ താരം വാനമ്പടി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. നെഗറ്റീവ് കഥാപാത്രമാണെങ്കിൽ പോലും മികച്ച ആരാധകരെ സൃഷ്ടിക്കാൻ സുചിത്രയ്ക്ക് കഴിഞ്ഞിരുന്നു.

ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത് സുചിത്രയുടെ വിവാഹസങ്കൽപ്പത്തെ കുറിച്ചാണ്. മഴവിൽ മനോരമയിലെ സൂപ്പർഹിറ്റ് ടോക്ക് ഷോയായ ഒന്നും ഒന്നും മൂന്നിന്റെ നാലാം സീസണിലെ 14-ാം എപ്പിസോഡിൽ അതിഥിയായി എത്തിയപ്പോഴാണ് തന്റെ പുരുഷ സങ്കൽപ്പത്തെ കുറിച്ച് താരം പറഞ്ഞത്. ചറചറ പറപറ റൗണ്ടിലായിരുന്നു വരന് ചേരുന്ന പുരുഷ സങ്കൽപത്തെ കുറിച്ച് റിമി ടോമി ചോദിച്ചത്. ഉടനെ തന്നെ തന്റെ ബാവി വരന് വേണ്ടിയുളള ഗുണങ്ങൾ താരം പറയുകയായിരുന്നു. എന്നാൽ ഈ ചോദ്യം സദസ്സിൽ ഏറെ ചിരി പടർത്തിയിരുന്നു.
.'നല്ല സ്വഭാവം വേണം, നല്ല ഉയരം വേണം, മൃഗങ്ങളെയും എല്ലാവരേയും സ്നേഹിക്കണം' എന്നായിരുന്നു സുചിത്രയുടെ മറുപടി. മൃഗങ്ങളെ സ്നേഹിക്കണമെന്ന സുചിത്രയുടെ മറുപടി കേട്ട് റിമിയ്ക്ക് ചിരിയടക്കാനായില്ല. താൻ വിവാഹം കഴിക്കുന്ന ആള്‍ക്കും അവയെ സ്നേഹിക്കാൻ സാധിക്കണമെന്നാണ് സുചിത്ര ഇതിലൂടെ ഉദ്ദേശിച്ചത്. നിരവധി നർമ്മ മൂഹൂർത്തങ്ങളും ഷോയിൽ അരങ്ങേറിയിരുന്നു.
താനൊരു മൃഗ സ്നേഹിയാണെന്ന് മുൻപ് പല അഭിമുഖങ്ങളിലും മൃഗസ്നേഹത്തെ കുറിച്ച് താരം പറഞ്ഞിരുന്നു. അഭിനയത്തിരക്കുകൾക്കിടയിലും മൃഗങ്ങളെ സംരക്ഷിക്കാൻ താരം സമയം കണ്ടെത്താറുണ്ട്. ഒരു നടി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് സുചിത്ര നായർ.
ആറാം വയസില്‍ ആണ് സുചിത്ര അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കൃഷ്ണ കൃപാ സാഗരത്തിലെ ദുര്‍ഗ്ഗയാകുന്നത്. ശേഷം സ്‌ക്രീനില്‍ സജീവമാകുകയായിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായ താരം ചിത്രങ്ങളും വിശേഷങ്ങളും പ്രേക്ഷകരുമായി പഹ്കുവെയ്ക്കാറുണ്ട്. ഇതിനും മുൻപും റിമി ടോമിയുടെ ഒന്നും ഒന്നും മൂന്നും റിയാലിറ്റി ഷോയിൽ താരം പങ്കെടുത്തിട്ടുണ്ട്. ധന്യ മേരി വർഗീസിനോടൊപ്പമാണ് സുചിത്ര ഷോയിൽ എത്തിയത്.


Click it and Unblock the Notifications