ഒറ്റയ്ക്ക് പോയി ഹോട്ടലില്‍ താമസിക്കുമ്പോഴൊക്കെയാണ് ഭയം തോന്നിയിട്ടുളളത്,മീ ടൂവിനെക്കുറിച്ച് സുചിത്ര
സിനിമാ രംഗത്തുനിന്നുമുളള മീ ടൂ വെളിപ്പെടുത്തലുകള്‍ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്. ബോളിവുഡിലെ ചില തുറന്നുപറച്ചിലുകള്‍ക്ക് ശേഷമാണ് മീ ടൂ ക്യാംപെയ്ന്‍ തെന്നിന്ത്യയിലേക്കും എത്തിയിരുന്നത്. സ്ത്രീകള്‍ക്കെതിരെയുളള അതിക്രമ സംഭവങ്ങളാണ് ഇക്കാലയളവില്‍ കൂടുതലായി പുറത്തുവന്നത്. മലയാളത്തിലും മീടു വെളിപ്പെടുത്തലുമായി നടിമാര്‍ രംഗത്തെത്തിയിരുന്നു. പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെയുളള വെളിപ്പെടുത്തലുകള്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്.
അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മീടു വെളിപ്പെടുത്തലുകളെക്കുറിച്ച് നടി സുചിത്ര പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളായി ഏറെക്കാലം തിളങ്ങിനിന്ന നടിയാണ് സുചിത്ര. തനിക്ക് ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ലെന്നാണ് നടി പറഞ്ഞത്. കരിയറില്‍ മീ ടൂ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പറയുന്ന നടി സിനിമാ പ്രവര്‍ത്തകര്‍ കൂടെയുണ്ടെങ്കില്‍ നല്ല സുരക്ഷിതത്വ ബോധമായിരുന്നുവെന്നും നമ്മളെ സംരക്ഷിക്കാന്‍ അവര്‍ കൂടെ ഉണ്ടെന്ന വിശ്വാസമായിരുന്നു അതെന്നും പറയുന്നു,

യാത്രകളില്‍ പോലും സഹതാരങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ വല്ലാത്തൊരു ധൈര്യമാണെന്നും സുചിത്ര പറയുന്നു. ഉദ്ഘാടനത്തിനൊക്കെയായി പുറത്ത് ഒറ്റയ്ക്ക് പോയി ഹോട്ടലില്‍ താമസിക്കുമ്പോഴെക്കെയാണ് ഭയം തോന്നിയിട്ടുളളത്. സിനിമയില്‍ നിന്നോ സിനിമാ പ്രവര്‍ത്തകരില്‍ നിന്നോ ഇന്നുവരെ തിക്തമെന്ന് തോന്നത്തക്ക വിധത്തിലുളള അനുഭവങ്ങളൊന്നും നേരിട്ടിട്ടില്ലെന്നും ഇതു കേള്‍ക്കുമ്പോള്‍ പലര്‍ക്കും അതുഭതമാണെന്നും പക്ഷേ അതാണ് സത്യമെന്നും സുചിത്ര പറഞ്ഞു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലൂടെയാണ് സുചിത്ര മലയാളത്തിലേക്ക് എത്തിയിരുന്നത്. 1980-90 കാലത്ത് വിജയ ചിത്രങ്ങളിലൂടെ തിളങ്ങിയ നായിക കൂടിയായിരുന്നു സുചിത്ര. മിമിക്‌സ് പരേഡ്, കാവടിയാട്ടം, കാസര്‍കോട് കാദര്‍ഭായ് തുടങ്ങിയ ശ്രദ്ധേയ സിനിമകളിലെല്ലാം നായികയായി നടി എത്തിയിരുന്നു. വിവാഹ ശേഷം അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു നടി.

മുന്‍പ് ഒരഭിമുഖത്തില്‍ കേരളത്തില്‍ നിന്നും മാറിനില്‍ക്കുകയാണെങ്കിലും മലയാളവും മലയാള സിനിമയും ഇപ്പോഴും തന്റെ മനസിലുണ്ടെന്ന് നടി തുറന്നുപറഞ്ഞിരുന്നു. ചില കഥാപാത്രങ്ങള്‍ കാണുമ്പോള്‍ തോന്നും ഇത് ഞാന്‍ ചെയ്യേണ്ടിയിരുന്നതല്ലേ എന്ന്, എന്റെ സഹോദരന്‍ ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാനിരുന്നതാണ്, പക്ഷേ നടന്നില്ല.

മലയാള സിനിമയില്‍ ഇപ്പോള്‍ വലിയ മല്‍സരമാണ്. ഒരുപാട് കഴിവുളളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത്. അതുകൊണ്ട് ആലോചിച്ചേ റീ എന്‍ട്രി തെരഞ്ഞടൂക്കൂവെന്നും സുചിത്ര മുന്‍പ് വ്യക്തമാക്കിയിരുന്നു. 17 വര്‍ഷമായി കുടുംബത്തിനൊപ്പം അമേരിക്കയിലെ കന്‍സാസ് സിറ്റിയിലെ മിസോറിയില്‍ ആണ് സുചിത്ര താമസിക്കുന്നത്. മുരളിയാണ് ഭര്‍ത്താവ്,മകള്‍ നേഹ. സിനിമ വിട്ടെങ്കിലും അവിടെ സോഫ്റ്റ് വെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട് സുചിത്ര.


Click it and Unblock the Notifications