ആരും തന്റെ ചിത്രമായ മയൂരിയെ കുറിച്ച് പറയാറില്ല, വല്ലാതെ വേദനിപ്പിക്കുന്നുണ്ട്; സുധാ ചന്ദ്രന്‍

ബയോപിക്കുകൾക്ക് എന്നും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ബയോപിക് ഗണത്തിൽ വരുന്ന മിക്ക ചിത്രങ്ങളും വൻ വിജയം നേടാറുണ്ട്. ഇപ്പോഴിത തന്നെ കുറിച്ചുള്ള ചിത്രം വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ലെന്ന നടിയും അവതാരകയും നർത്തകിയുമായ സുധാ ചന്ദ്രൻ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അത് വളരെ വേദനിപ്പിക്കുന്നതാണെന്നും നടി പറയുന്നു.

ബയോപിക്കുകളെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്നവര്‍ തന്റെ ചിത്രത്തെ അവഗണിക്കുന്നതാണ് കാണുന്നത്. ഇന്ത്യന്‍ സിനിമയിലെ ആദ്യ ബയോപിക് തന്നെ കുറിച്ചുള്ള മയൂരി എന്ന ചിത്രമായിട്ടും ആരും അതിനെക്കുറിച്ച് സംസാരിക്കാരിക്കറില്ല. അത് തന്നെ വേദനിപ്പിക്കുന്നുണ്ട്.. ബയോപികുകളെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്നവര്‍ തന്റെ ചിത്രത്തെ അവഗണിക്കുന്നതാണ് കാണുന്നതെന്നും സുധാ ചന്ദ്രൻ വ്യക്തമാക്കി.

sudha Chandran

നടിയുട വാക്കുകൾ ഇങ്ങനെ;

തുടക്കത്തില്‍ എനിക്ക് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാന്‍ ഒരു പ്രയാസവുമുണ്ടായിരുന്നില്ല. കാരണം ഞാന്‍ അഭിനയിച്ച ആദ്യ ചിത്രം, എന്റെ തന്നെ ബയോപിക്കായ മയൂരി ആയിരുന്നു. ഇപ്പോള്‍ മാധ്യമങ്ങളും പ്രേക്ഷകരുമെല്ലാം ബയോപിക്കുകളെ കുറിച്ച് ഒരുപാട് സംസാരിക്കുന്നുണ്ട്. പക്ഷെ ഇന്ത്യന്‍ സിനിമയിലെ ആദ്യ ബയോപിക്കായ മയൂരിയെ കുറിച്ച് ആരും സംസാരിക്കുന്നില്ല. അത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. മാത്രമല്ല, എത്രയോ ബയോപിക്കുകള്‍ വന്നെങ്കിലും ആരും താനായി തന്നെ ഈ ചിത്രങ്ങളിലൊന്നും അഭിനയച്ചിട്ടില്ല. ഇതേ കുറിച്ചൊന്നും ആരും സംസാരിക്കാത്തത് വലിയ വിഷമമാണ്. ബയോപിക് എന്ന ട്രെന്റ് ആരംഭിച്ചത് തന്നെ എന്റെ ആ സിനിമയുടെ പ്രൊഡ്യൂസറായിരുന്നു.

സിനിമയ്ക്ക് ശേഷം പിന്നീട് ഞാന്‍ അഭിനയിച്ച പല ചിത്രങ്ങളും പരാജയപ്പെട്ടു. ഇതോടെയാണ് ശരിക്കും കഷ്ടപ്പാട് ആരംഭിച്ചത്. ഞാന്‍ സിനിമാമേഖലയ്ക്ക് പറ്റിയ ആളല്ലെന്ന് കുറേ പേര്‍ പറഞ്ഞു. എന്നെ കുറിച്ച് സിനിമ വന്നതുകൊണ്ട് ഞാന്‍ സിനിമയ്ക്ക് പറ്റിയ ആളാകണമെന്നില്ലെന്ന് മറ്റു ചിലര്‍ പറഞ്ഞു. ബുദ്ധിയുള്ളയാളല്ലേ, സിനിമ ഉപേക്ഷിച്ച് ഐ.എ.എസിനോ ഐ.എഫ്.എസിനോ പോകാന്‍ പറഞ്ഞു.

Recommended Video

Mammookka Funny Reply, ഇക്കയുടെ ചുട്ട മറുപടി | FilmiBeat Malayalam

പക്ഷെ ആരു പറഞ്ഞാലും കേള്‍ക്കില്ല എന്ന ദൈവാനുഗ്രഹം ഉള്ളതുകൊണ്ട് ഞാന്‍ ഇതിനൊന്നും ചെവി കൊടുത്തില്ല. എനിക്ക് എന്തെങ്കിലും പ്രശ്‌നം വന്നാല്‍ മാതാപിതാക്കളോടും ഭര്‍ത്താവിനോടും മാത്രമേ ചര്‍ച്ച ചെയ്യാറുള്ളു. അവരെടുക്കുന്ന തീരുമാനങ്ങള്‍ ഒരിക്കലും തെറ്റിപ്പോകില്ലെന്ന് എനിക്കുറപ്പുണ്ട്,' സുധ ചന്ദ്രന്‍ പറയുന്നു.

More from Filmibeat

Read more about: sudha chandran movie
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X