'ഞാൻ വലിയ സ്റ്റാറാണ് ഇങ്ങനെ സംസാരിക്കരുത്, കുറച്ച് ബഹുമാനം തരണമെന്ന് ചിരഞ്ജീവി പറഞ്ഞു, ആ സീൻ എന്റെ അനുഭവം'

‌മണിരത്നം സിനിമകളിൽ ക്ലാസിക്കെന്ന് നിസംശയം വിശേഷിപ്പിക്കാൻ കഴിയുന്ന ഒരു സിനിമയാണ് ഇരുവർ. ഈ സിനിമ ഒരു പാഠപുസ്തകമാണ്. ഒരു സംവിധായകനാവാൻ ആഗ്രഹിക്കുന്ന ഒരു ഛായാഗ്രഹകനാവാൻ ആഗ്രഹിക്കുന്ന ഇവ രണ്ടിലുമുപരി ഒരു നടനാവാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും കണ്ട് പഠിക്കാവുന്ന ഒരു പുസ്തകം. മണിരത്നം എന്ന സംവിധായകനേയും മോഹൻലാൽ എന്ന നടനേയും പ്രേക്ഷകർ ഏറ്റവും കൂടുതൽ അത്ഭുതത്തോടെ നോക്കിയിട്ടുള്ളതും ഇരുവർ സിനിമ കണ്ടശേഷമാണ്.

എത്ര കണ്ടാലും മതിവരാത്ത സിനിമ. 1997 ജനുവരിയിൽ പുറത്തിറങ്ങിയ അന്താരാഷ്ട്ര നിലവാരമുള്ള ഇരുവർ ബോക്‌സോഫീസിൽ വേണ്ടത്ര വിജയം നേടിയില്ലെങ്കിലും ഇരുപത്തിയെട്ട് വർഷങ്ങൾക്കിപ്പുറവും ഒരു ഇതിഹാസ സിനിമയായി നിലകൊള്ളുന്നു. ഒന്നിലധികം ഷെയ്ഡുകൾ ഉള്ള ആനന്ദൻ എന്ന കഥാപാത്രമായി അസാമാന്യമായ പ്രകടനമാണ് മോഹൻലാൽ പുറത്തെടുത്തത്.

Suhasini chiranjeevi
Photo Credit: instagram

ശരീരഭാഷയിലും സൂക്ഷ്മചലനങ്ങളിലും അന്നോളം കണ്ടിട്ടില്ലാത്ത ഒരു മോഹൻലാലിനെയാണ് ഇരുവറിൽ പ്രേക്ഷകർ കണ്ടത്. ചിത്രത്തിലെ ഏറ്റവും മികച്ച സീനുകളിൽ ഒന്നാണ് മോഹൻ‌ലാലിന്റെ ആനന്ദൻ എന്ന കഥാപാത്രത്തെ പ്രകാശ് രാജിന്റെ കഥാപാത്രം ടെറസിലേക്ക് കൂട്ടികൊണ്ടുവന്ന് ആൾക്കൂട്ടത്തെ അഭിവാദനം ചെയ്യുന്ന സീൻ. ആ സീൻ‌ യഥാർത്ഥത്തിൽ നടി സുഹാസിനിയുടെ ജീവിതത്തിൽ‌ ഉണ്ടായിട്ടുള്ള ഒരു അനുഭവത്തിൽ നിന്നും പ്രചോദമുൾക്കൊണ്ട് ചെയ്തതാണത്രെ.

സുഹാസിനി തന്നെയാണ് ഇക്കാര്യം ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഇരുവർ സിനിമയ്ക്ക് വേണ്ടി സംഭാഷണങ്ങൾ എഴുതിയത് സുഹാസിനിയാണ്. മണിരത്നത്തിന്റേതായിരുന്നു തിരക്കഥ. സുഹാസിനിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഇരുവറിൽ‌ പലരുടെയും കോൺട്രിബ്യൂഷനുണ്ട്.

ഒരാൾ എഴുതിയതല്ല അത്. പല ആളുകളും അതിൽ പങ്കുവഹിച്ചിട്ടുണ്ട്. ആർട്ടിസ്റ്റിന്റെ വൈരമുത്തുവിന്റെ എആർ റഹ്മാന്റെ മണിസാറിന്റെ എന്റെ തുടങ്ങി ഒരുപാട് പേരുടെ കോൺട്രിബ്യൂഷനാണ് അത്. അതിലെ നിഴൽകൾ രവിയുടെ കഥാപാത്രത്തെപ്പോലെയുള്ളവരെ എനിക്ക് അറിയാം. ഞാൻ കണ്ടിട്ടുണ്ട്. ഈ അഭിനേതാക്കളുടെ കൂടെയൊക്കെ വരുന്നവരെ. ഒറ്റ നോട്ടത്തിൽ അവരെ നമുക്ക് സംരക്ഷകരായി തോന്നും എന്നാൽ അവരായിരിക്കും വേട്ടക്കാർ. അതൊക്കെ ഞാൻ കണ്ടിട്ടുണ്ട്.

അതെല്ലാം എന്റെ എക്സ്പീരിയൻസാണ്. മോഹൻലാൽ എനിക്ക് പൊളിറ്റിക്സ് വേണ്ടെന്ന് പറയുമ്പോൾ പ്രകാശ് രാജ് അദ്ദേഹത്തെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി അവിടെ എല്ലാവരും അയാളെ കാത്ത് നിൽക്കുന്നത് കാണിക്കുന്നൊരു സീനുണ്ട്. അത് ഞാൻ എന്റെ യഥാർത്ഥ ജീവിതത്തിൽ കണ്ട സന്ദർഭമാണ്.

Suhasini chiranjeevi
Photo Credit: instagram

എനിക്കും ചിരഞ്ജീവിക്കും യഥാർത്ഥ ജീവിതത്തിൽ നടന്ന ഒരു കാര്യമാണ്. ഞാൻ എന്തോ സംസാരിക്കുമ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു... ഞാൻ വലിയ ഒരു സ്റ്റാറാണ് ഇങ്ങനെ സംസാരിക്കരുത് കുറച്ച് ബഹുമാനം തരണം എനിക്കെന്ന്. നിങ്ങൾ സ്റ്റാറാല്ല... എന്റെ സഹതാരം മാത്രമാണെന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ അദ്ദേഹം എന്നെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി. തിരുപ്പതിയിൽ അന്ന് 100 ദിവസത്തെ ഫം​ഗ്ഷൻ നടക്കുകയാണ്.

ആ ദേശത്തെ എല്ലാവരും അന്ന് അദ്ദേഹത്തെ കാണാൻ വേണ്ടി ടെറസിലുണ്ടായിരുന്നു. അപ്പോഴാണ് ഞാൻ ഈ സ്റ്റാർ പവർ എന്താണെന്ന് കാണുന്നത്. തീർച്ചയായിട്ടും ഇതൊരു സിനിമയിൽ കൊണ്ടുവരണമെന്ന് ഞാൻ ആ​ഗ്രഹിച്ചു. കൃത്യമായി ഇരുവർ എന്ന ചിത്രം സംഭവിച്ചപ്പോൾ മണി സാറിനോട് ഞാൻ ഈ കാര്യത്തെക്കുറിച്ച് പറഞ്ഞു. അത് വേണമെന്ന് പറഞ്ഞു.

അങ്ങനെയാണ് അദ്ദേഹം അതൊരു സീനായി ആ സിനിമയിൽ ചേർക്കുന്നത് എന്നാണ് സുഹാസിനി പറഞ്ഞത്. ഇരുവറിൽ മോഹൻലാലിന്റെ നായിക വേഷം ചെയ്തത് ഐശ്വര്യ റായിയായിരുന്നു. രേവതി, തബു, ​ഗൗതമി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.

More from Filmibeat

Read more about: suhasini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X