For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിയപ്പെട്ട നിമിഷം, സന്തോഷവതിയായി സുഹാസിനി; ഫോട്ടോയിൽ ഒപ്പം ആരാണെന്ന് ആരാധകർ

  |

  തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നായിക നടിയാണ് സുഹാസിനി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലെ തിരക്കുള്ള നായിക ആയിരുന്നു സുഹാസിനി പിന്നീട് സംവിധാനത്തിലേക്കും കടന്നിരുന്നു. സംവിധായകൻ‌ മണിരത്നം ആണ് സുഹാസിനിയുടെ ഭർത്താവ്.

  90 കളിൽ നിറഞ്ഞ് നിന്ന പല നായികമാരും പിന്നീട് ലൈം ലൈറ്റിൽ നിന്ന് അപ്രത്യക്ഷമാവുകയും ഇവരെ പറ്റി പിന്നെ ഒരു വിവരവും ഇല്ലാതിരിക്കുന്നതും പതിവായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സുഹാസിനി‌ വ്യത്യസ്തയാണ്. സിനിമാ ലോകവുമായി അടുത്ത ബന്ധം സുഹാസിനിക്ക് ഉണ്ട്.

  Also Read: 'സീരിയലിനോട് പുച്ഛമായിരുന്നു; റാണിയമ്മയ്ക്ക് ഷൂട്ടില്ലേ എന്നാണ് ഇപ്പോൾ എല്ലാവരും ചോദിക്കുന്നത്': നിഷ മാത്യു

  ഇന്നത്തെ താരങ്ങളും അന്നത്തെ താരങ്ങളുമായെല്ലാം നല്ല സൗഹൃദമുള്ള സുഹാസിനി പഴയ കാല താരങ്ങളുടെ ഒത്തു ചേരലുകൾക്ക് നേതൃത്വം കൊടുക്കാറുണ്ട്. സോഷ്യൽ മീഡിയയിലും നടി സജീവമാണ്. 61ാം വയസിലും ഊർജസ്വലയായി ഓടി നടക്കുന്ന സുഹാസിനി തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നടി പങ്കുവെച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. ഒരാളെ കെട്ടിപ്പിടിച്ച് നിൽക്കുന്ന പുറം തിരിഞ്ഞുള്ള ഫോട്ടോ ആണ് സുഹാസിനി പങ്കുവെച്ചിരിക്കുന്നത്.

  Also Read: മമ്മൂട്ടിയെ കോമാളിയാക്കി, എൻ്റെ കൈ വെട്ടുമെന്ന് പറഞ്ഞു; മമ്മൂക്കയും പിണങ്ങി, ഞാനും വാശിയിൽ നിന്നെന്ന് ലാൽ ജോസ്

  ഏറെ പ്രിയപ്പെട്ട നിമിഷം എന്ന ക്യാപ്ഷനും നൽകിയിരിക്കുന്നു. ആരാണ് ഒപ്പമുള്ളയാൾ എന്നാണ് കമന്റ് ബോക്സിൽ വന്ന ചോദ്യങ്ങൾ. നടൻ റഹ്മാുൾപ്പെടെയുള്ള താരങ്ങൾ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. നടൻ കമൽഹാസനാണ് ചിത്രത്തിൽ സുഹാസിനിക്ക് ഒപ്പം ഉള്ളത്. നടിയുടെ ചെറിയച്ഛനാണ് കമൽ ഹാസൻ.

  കമൽ ഹാസൻ തന്റെ കരിയറിന് നൽകിയ പിന്തുണയെ പറ്റി സുഹാസിനി നേരത്തെയും സംസാരിച്ചിട്ടുണ്ട്. ഫിലിം സ്കൂളിൽ വിട്ട് സിനിമ പഠിക്കാൻ നിർബന്ധിച്ചതും ഫീസ് കൊടുത്തതുമെല്ലാം ചെറിയച്ഛനാണെന്നും അദ്ദേഹമില്ലെങ്കിൽ സിനിമ ഇൻ‍ഡസ്ട്രിയിൽ ഞാനില്ലെന്നും സുഹാസിനി പറഞ്ഞിട്ടുണ്ട്.

  സിനിമയിലെ ഒട്ടുമിക്ക മേഖലകളിലും സുഹാസിനി കൈ വെച്ചിട്ടുണ്ട്. ഇരുവർ, രാവണൻ, തിരുടാ തിരുടി തുടങ്ങിയ സിനിമകളിലെ ‌ സംഭാഷണങ്ങൾ എഴുതിയത് സുഹാസിനി ആണ്. ഉതിരിപ്പൂക്കൾ, ജോണി എന്നീ ചിത്രങ്ങളുടെ ക്യാമറ അസിസ്റ്റന്റ് ആയും സുഹാസിനി പ്രവർത്തിച്ചിട്ടുണ്ട്.

  ഇന്ദിര എന്ന സിനിമ സുഹാസിനി സംവിധാനം ചെയ്തതാണ്. ഇന്ത്യൻ സിനിമയിലെ പ്രശ്സ്തനായ സംവിധായകൻ മണിരത്നത്തിന്റെ ഭാര്യ ആണെങ്കിലും ഇദ്ദേഹത്തിന്റെ സിനിമകളിൽ സുഹാസനി ഇതുവരെ അഭിനയിച്ചിട്ടില്ല.

  ഇതേപറ്റി സുഹാസിനി തന്നെ മുമ്പൊരിക്കൽ സംസാരിച്ചിരുന്നു. വിവാഹത്തിന് മുമ്പ് മണിരത്നം സിനിമയിൽ നായിക ആവാൻ അവസരം ലഭിച്ചിരുന്നു. ഞാനാണ് വേണ്ടെന്ന് പറഞ്ഞത്. ഇനി നിന്നെ നായിക ആക്കില്ലെന്ന് അന്ന് പറഞ്ഞിരുന്നു. അതിപ്പോഴും അദ്ദേഹം പാലിക്കുന്നെന്നായിരുന്നു സുഹാസിനി പറഞ്ഞത്.

  തങ്ങളുടേത് അറേഞ്ച്‍ മാര്യേജ് ആയിരുന്നെന്നും സുഹാസിനി അന്ന് പറഞ്ഞിരുന്നു. അച്ഛന് അസുഖം കൂടുതലായപ്പോൾ വീട്ടുകാർ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നെന്നും സുഹാസിനി പറഞ്ഞു. പൊന്നിയിൻ സെൽവനാണ് മണിരത്നത്തിന്റെ ഏറ്റവും പുതിയ സിനിമ. ഐശ്വര്യ റായ്, വിക്രം, കാർത്തി, തൃഷ, ജയം രവി, ഐശ്വര്യ ലക്ഷ്മി, ജയറാം തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

  Read more about: suhasini
  English summary
  Actress Suhasini Shares Her Candid Photos; Fans Ask Who Is In The Viral Picture
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X