കാവ്യയെ ആദ്യമായി കണ്ടത് അവിടെ വെച്ചായിരുന്നു, അടുത്ത സുഹൃത്ത്, ആ സൗഹൃദത്തെ കുറിച്ച് സുജ കാർത്തിക

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സുജ കാർത്തിക. 2002 ൽ സിനിമയിൽ എത്തിയ നടി ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ജയറാം നായകനായ 2002 ൽ പുറത്തിറങ്ങിയ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിൽ എത്തിയത്. നായികയായിട്ടായിരുന്നു അരങ്ങേറ്റം. സൂപ്പർ താരങ്ങളുടെ സഹോദരിയായും തിളങ്ങാൻ താരത്തിനായി. സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം പഠനത്തിലേയ്ക്ക് തിരിയുകയായിരുന്നു. ഡോക്ടറേറ്റും താരം എടുത്തിരുന്നു.

നടിയുടെ സ്റ്റൈലൻ ഫോട്ടോഷൂട്ട്, കാണാം

സിനിമയിൽ നിന്ന് ഇടവേള എടുത്തുവെങ്കിലും പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് താരത്തിനുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സുജ കാർത്തികയുടെ ക്യു സെക്ഷനാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയുമായി താരം എത്തിയത്. ഇത് വൈറലായിട്ടുണ്ട്.

കാവ്യയുടെ അടുത്ത സുഹൃത്ത്

നടി കാവ്യ മാധവന്റെ ഏറ്റവും അടുത്ത സുഹൃത്താണ് സുജാ കാർത്തിക. ഇവരുടെ സൗഹൃദത്തെ കുറിച്ചാണ് ആരാധകർ അധികം ചോദ്യങ്ങൾ ചോദിച്ചത്. സിനിമയിൽ നിന്ന് മാറി നിൽക്കുന്നുവെങ്കിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധവൻ. നടിയുടേയും കുഞ്ഞിന്റേയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് അതിയായ താൽപര്യമാണ്.

 ആദ്യമായി കാണുന്നത്

കാവ്യ മാധവനുമായിട്ടുള്ള സൗഹൃദത്തെ കുറിച്ച് പല അഭിമുഖത്തിലും സുജ കാർത്തിക തുറന്ന് പറഞ്ഞിട്ടുണ്ട്. കാവ്യ മാധവനെ ആദ്യമായി കണ്ടതിനെ കുറിച്ച് സുജ കാർത്തികയോട് ചോദിച്ചിരുന്നു. 2001 ലെ അമ്മയുടെ യോഗത്തിനിടയില്‍ വെച്ചായിരുന്നു കാവ്യയെ ആദ്യമായി കണ്ടതെന്നായിരുന്നു നടിയുടെ മറുപടി.കാവ്യയുടേയും ദിലീപിന്റേയും മകളായ മഹാലക്ഷ്മിയെ കണ്ടിരുന്നോ എന്നും പ്രേക്ഷകർ ചോദിച്ചിരുന്നു. ഒന്നിച്ചുള്ള ചിത്രമായിരുന്നു മറുപടിയായി നൽകിയത്. കാവ്യ മാധവനാണ് സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്തെന്നും നടി പ്രേക്ഷകരോടുള്ള മറുപടിയായി പറഞ്ഞു.

 ഇഷ്ടപ്പെട്ട  താരം

കൂടെ അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടം മോഹൻലാലിനെയാണെന്നും താരം പറഞ്ഞു. പിഎച്ച്ഡി എടുത്തതിനെ കുറിച്ചും നടി പറഞ്ഞിരുന്നു. പിഎച്ച്ഡി എന്നത് വലിയൊരു ചാലഞ്ചായിരുന്നു എന്നാണ് നടി പറയുന്നത്. ഇപ്പോള്‍ കുടുംബസമേതം ഹോങ്കോംഗിലാണ് താമസം. അടുത്തിടെയാണ് ഇങ്ങോട്ടേക്ക് മാറിയതെന്നും താരം ആരാധകർ നൽകിയ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. 2007 ൽ പുറത്തിറങ്ങിയ നാദിയ കൊല്ലപ്പെട്ട രാത്രി എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ സുജാ കാർത്തിക അഭിനയിച്ചത്. തുളസിമണി എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്.

Recommended Video

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണിയാണ് കാവ്യയെ ഒരുക്കിയത് | FilmiBeat Malayalam
കുടുംബം

മലയാള സിനിമ അധികം ഉപയോഗിക്കാതെ പോയ ഒരു അഭിനേത്രിയായിരുന്നു സുജ കാർത്തിക. ഒരിക്കൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞിരുന്നു. താന്‍ അഭിനയിച്ച് കൊണ്ടിരുന്ന സമയത്ത് പലതരത്തിലുള്ള കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. അതില്‍ പലതും ശക്തമായ റോളുകള്‍ ഒന്നും അല്ലായിരുന്നു. ഒരു ഘട്ടത്തിലെത്തിയപ്പോള്‍ ഇത് മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റുന്ന ജോലി അല്ലെന്ന് മനസിലാക്കി. അവസരങ്ങള്‍ തേടി പോയിട്ടില്ല ഞാന്‍. എല്ലാം ഇങ്ങോട്ട് തേടി വന്നതാണ്, നടി പറഞ്ഞിരുന്നു.

More from Filmibeat

Read more about: suja karthika kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X