കല്യാണത്തിന് ശേഷം വീട്ടില്‍ ഇരിക്കുന്ന കാര്യം ചിന്തിക്കാനേ പറ്റില്ലായിരുന്നു; പഠനത്തെ കുറിച്ച് സുജ കാര്‍ത്തിക

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സുജ കാര്‍ത്തിക. അടുത്തിടെ അമ്പലങ്ങളോടുള്ള ഇഷ്ടത്തെ കുറിച്ച് സൂചിപ്പിച്ച് കൊണ്ട് സുജ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. 2013 ല്‍ മെര്‍ച്ചന്റ് നേവി ടെക്‌നിക്കല്‍ സൂപ്രണ്ട് രാകേഷ് കൃഷ്ണനുമായി നടി വിവാഹിതയായി. ഇപ്പോള്‍ രണ്ട് മക്കള്‍ക്കൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ്.

സുജ കാര്‍ത്തിക ഇനി സിനിമയിലേക്ക് വരുമോ എന്നുള്ള ചോദ്യത്തിന് ഇല്ലെന്നാണ് നടി പറയുന്നത്. അതിനുള്ള കാരണവും നടി വ്യക്തമാക്കിയിട്ടുണ്ട്. പതിമൂന്ന് വര്‍ഷത്തിന് മുകളിലായി അഭിനയ ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ്. ഇന്ന് വരെ അതില്‍ വിഷമം തോന്നുന്നില്ലെന്നും പഠനത്തോടുള്ള താല്‍പര്യമാണ് എല്ലാം മാറ്റി മറിച്ചതെന്നും മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സുജ പറയുന്നു.

 വിശേഷങ്ങളുമായി സുജ കാര്‍ത്തിക

ഞാന്‍ അഭിനയിച്ച് കൊണ്ടിരുന്ന സമയത്ത് പലതരത്തിലുള്ള കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. അതില്‍ പലതും ശക്തമായ റോളുകള്‍ ഒന്നും അല്ലായിരുന്നു. ഒരു ഘട്ടത്തിലെത്തിയപ്പോള്‍ ഇത് മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റുന്ന ജോലി അല്ലെന്ന് മനസിലാക്കി. അവസരങ്ങള്‍ തേടി പോയിട്ടില്ല ഞാന്‍. എല്ലാം ഇങ്ങോട്ട് തേടി വന്നതാണ്. പിന്നെ കല്യാണം കഴിഞ്ഞതിന് ശേഷം തിരികെ സിനിമയിലേക്ക് എത്തുന്ന നടിമാര്‍ക്ക് ഇന്നത്തെ പോലെയുള്ള സ്വീകാര്യത അന്ന് ഇല്ലായിരുന്നു. 2006 ലെ കാര്യമായിരുന്നു സുജ കാര്‍ത്തിക പറഞ്ഞത്.

 വിശേഷങ്ങളുമായി സുജ കാര്‍ത്തിക

ഇന്ന് കാര്യങ്ങള്‍ക്കെല്ലാം മാറ്റം സംഭവിച്ചിട്ടുണ്ട്. പതിനഞ്ചാമത്തെ വയസിലാണ് ഞാന്‍ അഭിനയ ജീവിതം തുടങ്ങിയത്. അതുകൊണ്ട് തന്നെ കല്യാണം കഴിഞ്ഞതിന് ശേഷം വീട്ടില്‍ ഇരിക്കുന്ന കാര്യം ചിന്തിക്കാനേ പറ്റില്ലായിരുന്നു. 2009 ല്‍ പിജിഡിഎം കോഴ്‌സ് ഒന്നാം റാങ്കോടെ വിജയിച്ചു. അതോടെ പഠിക്കാനുള്ള ആവേശം കേറി. മറ്റൊരു പ്രൊഫഷനിലേക്ക് പോവാന്‍ പഠിത്തം ഒരു തടസമാകരുത് എന്ന ആഗ്രഹമുണ്ടായിരുന്നു. പഠിക്കാന്‍ ഇഷ്ടമുള്ളത് കൊണ്ടും പിജിയ്ക്ക് റാങ്ക് കിട്ടിയതുമായപ്പോള്‍ ആത്മവിശ്വാസം കൂടി. അങ്ങനെയാണ് പഠനം മുന്നോട്ട് കൊണ്ട് പോവാനും വേറെ ജേലിയില്‍ പ്രവേശിക്കാനും സാധിച്ചത്. ഞാന്‍ അഭിനയം എന്ന കരിയര്‍ വിട്ടിട്ട് പതിമൂന്ന് വര്‍ഷത്തിലേറെയായി.

 വിശേഷങ്ങളുമായി സുജ കാര്‍ത്തിക

ഇപ്പോഴത്തെ സാഹചര്യത്തില്‍ സിനിമ വളരെ ആളുകള്‍ നിറഞ്ഞതാണ്. ഉള്ളവരെല്ലാം തന്നെ നന്നായി അഭിനയിക്കുന്നുമുണ്ട്. എനിക്ക് പ്രോഗ്രാംസ് ഒക്കെ അവതരിപ്പിക്കാനാണ് ഇഷ്ടം. അക്കാഡമിക് കരിയറിന് കോട്ടം തട്ടാത്ത രീതിയിലുള്ള പ്രോഗ്രാംസ് അവതരിപ്പിക്കാന്‍ അവസരം കിട്ടിയാല്‍ അതും സന്തോഷത്തോടെ സ്വീകരിക്കും. അടുത്തിടെ മകള്‍ക്കൊപ്പം രണ്ട് മൂന്ന് പരസ്യം ചെയ്ത സന്തോഷവും സുജ പങ്കുവെച്ചു. മകള്‍ക്കായിരുന്നു മെയിന്‍ റോള്‍. എനിക്ക് ഡൈസ് റോളാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മേക്കപ്പൊക്കെ ഇട്ട് ഫോട്ടോ എടുത്തപ്പോള്‍ വളരെ സന്തോഷം തോന്നി.

Recommended Video

നടി റോഷ്‌നയുടെയും കിച്ചുവിന്റെയും തകർപ്പൻ വിഹാഹ വീഡിയോ
 വിശേഷങ്ങളുമായി സുജ കാര്‍ത്തിക

പഠിത്തത്തിന് വട്ടുള്ള വീട് എന്നാണ് എന്റെ വീടിനെ കുറിച്ച് എല്ലാവരും പറയുന്നത്. അച്ഛനാണ് ആദ്യം പിഎച്ച്ഡി എടുക്കുന്നത്. ഒരു അഭിനേത്രി പശ്ചാതലത്തില്‍ നിന്നും അക്കാദമിക് മേഖലയിലേക്ക് വന്നത് കൊണ്ട് ഒരു ക്രെഡിബിലിറ്റിക്ക് വേണ്ടി കൂടിയാണ് ഞാന്‍ ഡോക്ടറേറ്റ് എടുത്തത്. പിഎച്ച്ഡി നേടണമെന്ന ആഗ്രഹം പണ്ടേ ഉള്ളതായിരുന്നു. ഈ പ്രായത്തില്‍ ഒരു ചലഞ്ച് ആയിട്ടാണ് അമ്മ ചന്ദ്രിക കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മനേജ്‌മെന്റില്‍ പിഎച്ച്ഡി നേടിയത്.

More from Filmibeat

Read more about: suja karthika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X