വിവാഹം കഴിഞ്ഞ് ഒരു വർഷം പോലും അവിടെ നിന്നിട്ടില്ല; അതെന്റെ മകളല്ല; തുറന്ന് പറഞ്ഞ് നടി സുകന്യ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ശ്രദ്ധ നേടാൻ കഴിഞ്ഞ നടിയാണ് സുകന്യ. നിരവധി ഹിറ്റ് സിനിമകളിൽ സുകന്യ അഭിനയിച്ചു. മലയാളത്തിലും തമിഴിലും അവിസ്മരണീയമായ ഒരുപിടി സിനിമകൾ സുകന്യക്ക് ലഭിച്ചു. സിനിമാരം​ഗത്ത് ഇപ്പോൾ സജീവമല്ലെങ്കിലും നൃത്തത്തിൽ സുകന്യയിന്ന് ശ്രദ്ധ നൽകുന്നു. സുകന്യയുടെ വ്യക്തി ജീവിതവും നേരത്തെ ചർച്ചയായതാണ്. 2002 ലായിരുന്നു നടിയുടെ വിവാ​ഹം. അമേരിക്കയിൽ നിന്നുള്ള ആർ ശ്രീധരനെയാണ് സുകന്യ വിവാഹം ചെയ്തത്.

ഭർത്താവിനൊപ്പം അമേരിക്കയിലാണ് നടി താമസിച്ചത്. എന്നാൽ ഒരു വർഷത്തിനുള്ളിൽ സുകന്യ ഇന്ത്യയിലേക്ക് തിരിച്ചെത്തി. പിന്നീട് തിരിച്ച് പോയില്ല. ചെന്നെെ കുടുംബ കോടതിയിൽ ഭർത്താവിനെതിരെ ​ഉപദ്രവം ആരോപിച്ച് വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തു. കേസ് കുറച്ച് നാൾ നീണ്ടു നിന്നു. പിന്നീട് മറ്റൊരു വിവാഹത്തിന് സുകന്യ തയ്യാറായിട്ടില്ല. എന്നാൽ അടുത്തിടെ സുകന്യയുടെ മകളെന്ന പേരിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

Actress Sukanya

ഇപ്പോഴിതാ ഇതേക്കുറിച്ചും തന്റെ വിവാഹമോചനത്തെക്കുറിച്ചും സംസാരിക്കുകയാണ് സുകന്യ. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. എന്റെ ചേച്ചിയുടെ ഒരേയൊരു മകളാണത്. സുകന്യയെക്കുറിച്ച് എന്തെങ്കിലുമൊക്കെ എഴുതണമെന്ന് കരുതിയവരാണ് ഈ വാർത്ത പ്രചരിപ്പിച്ചതെന്ന് നടി പറയുന്നു. ചേച്ചിയുടെ മകൾ വന്ന് ഞാൻ പ്രശസ്തയായി എന്ന് പറഞ്ഞു. ഇങ്ങനെ പ്രചരിപ്പിക്കുന്നവരെ തിരുത്താൻ കഴിയില്ല.

സുകന്യയുടെ ഡിവോഴ്സ് നടന്ന് കൊണ്ടിരിക്കുകയാണെന്ന് 2004 മുതൽ 2017 വരെ വാർത്ത വന്നു. ഞാൻ വളരെ കുറച്ച് മാസങ്ങളേ യുഎസിൽ ഉണ്ടായിട്ടുള്ളൂ. ഒരു വർഷം പോലും നിന്നിട്ടില്ല. അങ്ങനെയുള്ളപ്പോൾ ചേച്ചിയുടെ മകൾ എന്റെ മകളാണെന്ന് പറയുന്നതൊക്കെ അന്യായമാണ്. ഇത്തരം ​ഗോസിപ്പുകൾ തുടർന്ന് കൊണ്ടിരിക്കുന്നത് നല്ലതല്ല. സത്യമല്ലെന്ന് അറിയാം. വേറൊരു വിഷയത്തിന്റെ പേരിൽ ഞാൻ ഒരു ചാനലിനെതിരെയും പത്രത്തിനെതിരെയും കേസ് കൊടുത്തു. 1996 ൽ കൊടുത്ത കേസ് ഈ അടുത്താണ് തീർപ്പായതെന്നും സുകന്യ പറയുന്നു.

Actress Sukanya

സുകന്യ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കോടതി വിവാഹ മോചനത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ആർ ശ്രീധരനും കോടതിയെ സമീപിച്ചു. ഇന്ത്യൻ വംശജനാണെങ്കിലും ഇയാൾ യുഎസ് പൗരനാണ്. യുഎസ് പൗരനായ തനിക്ക് ഇന്ത്യൻ നിയമ വ്യവസ്ഥകൾക്ക് വിധേയകനാകേണ്ടതില്ലെന്ന് ശ്രീധരൻ വാദിച്ചു. എന്നാൽ കോടതി ഈ വാദം നിഷേധിച്ചു.

വിവാഹ ജീവിതത്തെക്കുറിച്ച് നേരത്തെ സുകന്യ സംസാരിച്ചിട്ടുണ്ട്. സന്തോഷകരമല്ലാത്ത വിവാഹ ജീവിതത്തിൽ നിന്ന് സ്ത്രീകൾ പുറത്ത് കടക്കേണ്ടതുണെന്ന് സുകന്യ അന്ന് ചൂണ്ടിക്കാട്ടി. അതിന് മടിച്ചാൽ പിന്നീട് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും സുകന്യ വ്യക്തമാക്കി. സ്ത്രീകൾ വിവാഹ​ മോചനത്തെ പേടിക്കാൻ പാടില്ല.

ഭാര്യയും ഭർത്താവും തമ്മിൽ പരസ്പര ധാരണ വേണം. അതില്ലെങ്കിൽ വിവാ​ഹമോചനം നേടുന്നതാണ് നല്ലതെന്നും ന‌ടി അഭിപ്രായപ്പെട്ടു. ഇന്ത്യൻ, ചന്ദ്രലേഖ, മഹാനദി, സെന്തമിഴ് പാട്ട് തുടങ്ങിയവയാണ് സുകന്യയുടെ ശ്രദ്ധേയ സിനിമകൾ. 2014 ൽ പുറത്തിറങ്ങിയ ആമയും മുയലുമാണ് സുകന്യ അവസാനമായി അഭിനയിച്ച മലയാള സിനിമ.

More from Filmibeat

Read more about: sukanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X