വേർപിരിയുമ്പോൾ വക്കീൽ നിർബന്ധിച്ചിട്ടും ഞാൻ കേട്ടില്ല; ഡിവോഴ്സ് ലഭിച്ച ദിവസം പൊട്ടിക്കരഞ്ഞു; സുലക്ഷണ

തെന്നിന്ത്യൻ സിനിമാരംഗത്ത് ഒരു കാലത്ത് തിരക്കേറിയ നടിയായിരുന്നു സുലക്ഷണ. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന സുലക്ഷണ പിന്നീട് നായികയായും അഭിനയിച്ചു. പിൽക്കാലത്ത് അമ്മ വേഷങ്ങളും സുലക്ഷണ ചെയ്തു. 18ാം വയസിലാണ് സുലക്ഷണ വിവാഹിതയാകുന്നത്. സംഗീത സംവിധായകൻ എംഎസ് വിശ്വനാഥന്റെ മകൻ ഗോപികൃഷ്ണനെയാണ് സുലക്ഷണ വിവാഹം ചെയ്തത്. മൂന്ന് മക്കളും ദമ്പതികൾക്ക് പിറന്നു. എന്നാൽ ഇരുവരും പിന്നീട് വേർപിരിഞ്ഞു.

ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ വിവാഹമോചനത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണിപ്പോൾ സുലക്ഷണ. വിവാഹമോചനത്തിന് ശേഷം മക്കളെ ഒറ്റയ്ക്ക് വളർത്തിയത് താനാണെന്ന് സുലക്ഷണ പറയുന്നു. വിവാഹമോചനം നല്ല തീരുമാനമായിരുന്നെന്നും സുലക്ഷണ വ്യക്തമാക്കി. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

Actress Sulakshna

ഒരു ബന്ധത്തിൽ രണ്ട് പേർ സന്തോഷത്തിൽ അല്ലെങ്കിൽ പിരിഞ്ഞ് പോകുന്നത് എത്ര നല്ലതാണ്. എപ്പോഴും വഴക്കിടുന്നതിന് പകരം സുഹൃത്തുക്കളായി പിരിയാം. പക്ഷെ വിവാഹമോചനം വേദനിപ്പിക്കുന്നതാണ്. കുട്ടികളെ ബാധിക്കുന്ന തീരുമാനമാണത്. 23 വയസിലാണ് പിരിയുന്നത്. വിവാഹ ജീവിതം ഇല്ലെങ്കിലും കുട്ടികൾക്ക് വേണ്ടി ജീവിക്കാൻ തീരുമാനിച്ചു. വേർപിരിയുന്നത് തുടക്കത്തിൽ കാര്യമായി എടുത്തില്ല.

പക്ഷെ കോടതിയിൽ വിധി പ്രഖ്യാപനം വന്നപ്പോൾ പാെട്ടിക്കരഞ്ഞു. കാരണം എനിക്കെന്റെ ജീവിതം നഷ്ടപ്പെടുകയായിരുന്നു. അപ്പോൾ ആരൊക്കെ ആശ്വസിപ്പിച്ചിട്ടും കാര്യമില്ല. എന്നാൽ പിന്നീട് മനസിൽ നിന്ന് എല്ലാം മറന്നെന്നും സുലക്ഷണ വ്യക്തമാക്കി. ഒരാൾ മരിച്ചാൽ എത്ര നാൾ ഇരുന്ന് കരയും. അതുപോലെ തന്നെ ഇത്തരം വിഷമ ഘട്ടങ്ങളിലും ബ്രെയ്ൻ ഇവ മറക്കുമെന്നും സുലക്ഷണ ചൂണ്ടിക്കാട്ടി.

Actress Sulakshna

വിവാഹമോചനത്തിന് ശേഷം മൂന്ന് മക്കളെയും ഞാൻ തന്നെയാണ് നോക്കിയത്. മുൻഭർത്താവിൽ നിന്നും ജീവനാംശം വാങ്ങിയിട്ടില്ല. അതിൽ അഭിമാനമുണ്ട്. കല്യാണം കഴിച്ചത് അദ്ദേഹം തനിക്ക് വേണ്ടി എന്തെങ്കിലും ചെയ്ത് തരുമെന്ന് കരുതിയല്ല. പ്രണയത്തിന്റെ പേരിൽ കല്യാണം കഴിച്ചു. കുട്ടികളും പിറന്നു. പിന്നെ ജീവനാംശം എന്തിനാണ് തരുന്നതെന്നും സുലക്ഷണ ചോദിച്ചു.

ജീവനാശം ചോദിക്കണം, അഞ്ച് ചോദിച്ചാൽ രണ്ട് എങ്കിലും കിട്ടില്ലേ എന്ന് പറഞ്ഞ് വക്കീൽ ഒരുപാട് നിർബന്ധിച്ചിരുന്നു. എനിക്ക് രണ്ട് കാലും കൈയും ഊർജവും ഉണ്ട്. മുന്നോട്ട് ജീവിക്കാൻ പറ്റുമെന്ന ആത്മവിശ്വാസവും ഉണ്ട്. പിന്നെ അദ്ദേഹത്തിന്റെ ജീവനാംശം തനിക്ക് എന്തിനാണെന്ന് അന്ന്
താൻ ചോദിച്ചിരുന്നെന്നും സുലക്ഷണ ഓർത്തു.

കുട്ടികൾ പിറന്ന ശേഷം കരിയറിൽ നിന്ന് ഗ്യാപ്പ് എടുത്തിരുന്നു. ഏഴ് വർഷം ജോലിക്ക് പോയില്ല. കുട്ടികളെ നോക്കി ജീവിച്ചു. എന്നാൽ പ്രാക്ടിക്കലായി നോക്കുമ്പോൾ അത് ശരിയല്ലെന്ന് തോന്നിയെന്നും സുലക്ഷണ വ്യക്തമാക്കി. ബാങ്കിലുള്ളതെല്ലാം എടുത്ത് ഭക്ഷണം കഴിച്ചാൽ പിന്നീട് ഒന്നുമുണ്ടാകില്ലെന്നും നടി പറയുന്നു. ഏഴ് വർഷത്തിന് ശേഷം മക്കളു‌ടെ സമ്മതം ചോദിച്ച ശേഷമാണ് താൻ സിനിമാ രംഗത്തേക്ക് തിരിച്ച് വന്നത്. കുട്ടികൾക്ക് ആവശ്യമുള്ളത് വാങ്ങിക്കൊടുക്കണം.

അച്ഛനുണ്ടെങ്കിൽ വാങ്ങിത്തന്നേനെ എന്ന തോന്നൽ മക്കൾക്ക് വരരുത്. അതുകൊണ്ടാണ് തിരിച്ച് വരാൻ തീരുമാനിച്ചത്. തിരിച്ച് വന്ന് അഭിനയിച്ചപ്പോൾ ആദ്യത്തെ രണ്ട് ദിവസം ഡയലോഗ് പറയാൻ ബുദ്ധിമുട്ടിയിരുന്നെന്നും സുലക്ഷണ തുറന്ന് പറഞ്ഞു. കരിയറിൽ തിരക്കേറിയിരുന്ന കാലത്തെക്കുറിച്ചും സുലക്ഷണ സംസാരിച്ചു. സിനിമകളുടെ കഥ കേൾക്കാതെയാണ് അന്ന് അഭിനയിച്ചിരുന്നത്. കഥ കേൾക്കാനുള്ള സമയമൊന്നും അന്നില്ലായിരുന്നെന്നും സുലക്ഷണ വ്യക്തമാക്കി,

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X