'ഭർത്താവ് ഫുൾ ആൽക്കഹോളിക്ക്, വിവാഹശേഷം ഞാൻ അത്രമാത്രം മടുത്തു, മെന്റലിയും ഫിസിക്കലിയും ഒരുപാട് ട്രോമയുണ്ട്'

സ്കൂൾ വിദ്യാർത്ഥിനിയായിരുന്ന കാലത്തിൽ അഭിനയത്തിലേക്ക് എത്തിയ നടിയാണ് സുമ ജയറാം. മമ്മൂട്ടി അടക്കം മലയാളത്തിലെ ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും സുമ അഭിനയിച്ചിട്ടുണ്ട്. വീട്ടിലെ മൂത്ത കുട്ടി എന്ന നിലയ്ക്ക് കുടുംബഭാരം ഏറ്റെടുക്കേണ്ടി വന്നപ്പോഴാണ് സുമ സിനിമയിലേക്ക് വന്നത്. മൂന്നാം മുറ ആയിരുന്നു ആദ്യ സിനിമ. പിന്നീട് കുട്ടേട്ടൻ, ഉത്സവപിറ്റേന്ന് തുടങ്ങി ഒരുപാട് സിനിമകൾ ചെയ്തു. കസ്തൂരിമാനാണ് ഒടുവിൽ അഭിനയിച്ച സിനിമ.

സിനിമയിൽ വന്നശേഷമാണ് സുമ പേരിൽ മാറ്റം വരുത്തിയത്. മേരി സുമി എന്നാണ് യഥാർഥ പേര്. സിം​ഗിൽ ലൈഫ് നയിക്കാൻ ആ​ഗ്രഹിച്ച സുമ മുപ്പത്തിയേഴാം വയസിലാണ് വിവാഹിതയായത്. ബാല്യകാല സുഹൃത്തായ ലല്ലുഷാണ് സുമയെ വിവാഹം ചെയ്തത്. ഇരുവർക്കും ഇപ്പോൾ മൂന്ന് വയസ് വീതം പ്രായമുള്ള രണ്ട് ആൺമക്കളുണ്ട്. നാൽപ്പത്തിയേഴാം വയസിലാണ് സുമ മക്കൾക്ക് ജന്മം നൽകിയത്.

Actress Suma Jayaram

അന്ന് അത് വലിയ വാർത്തയായിരുന്നു. സോഷ്യൽമീഡിയയിൽ ആക്ടീവായ സുമ ജയറാം മക്കളുടേയും ഭർത്താവിന്റെയും ചിത്രങ്ങളും വ്ലോ​ഗുകളുമെല്ലാം പങ്കുവെക്കാറുണ്ട്. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരത്തിന് സിനിമയിലേക്ക് തിരിച്ച് വരണമെന്ന് ആ​ഗ്രഹവുമുണ്ട്. ഇപ്പോഴിതാ ഭർത്താവിന്റെ മദ്യപാനം തനിക്ക് ഉണ്ടാക്കിയിട്ടുള്ള മാനസീകപ്രയാസങ്ങളെ കുറിച്ച് വെളിപ്പെടുത്തിയ വീഡിയോയാണ് വൈറലാകുന്നത്.

ഓൺലുക്കേഴ്സ് മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മദ്യപാനവും പുകവലിയും താൻ വെറുക്കുന്നതിന് കാരണം നടി വെളിപ്പെടുത്തിയത്. എന്റെ ഭർത്താവ് ഫുൾ ആൽക്കഹോളിക്കാണ്. അത് പറയുന്നതുകൊണ്ട് എനിക്ക് ഒരു കുഴപ്പവുമില്ല. ആൽക്കഹോളിക്ക് മാത്രമല്ല ഫുൾ സ്മോക്കറുമാണ്. ചെയിൻ സ്മോക്കറാണ്.

പഠിക്കുന്ന സമയത്ത് ഞാൻ വെറുതെ ഫ്രണ്ട്സിനോടൊക്കെ പറയുമായിരുന്നു എന്റെ ഹസ്ബെന്റ് ഒരു ബിയറൊക്കെ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്ന്. കാരണം അന്ന് ബിയർ കഴിക്കുന്നതൊക്കെ സംഭവം പോലെയായിരുന്നു. ജസ്റ്റ് സ്മോക്ക് ചെയ്യുന്നതും കുഴപ്പമില്ലെന്ന് ഞാൻ പറയുമായിരുന്നു. പക്ഷെ ഇന്ന് ഇപ്പോൾ ഞാൻ ഇത് രണ്ടും വെറുത്തിരിക്കുകയാണ്.

ഉള്ളത് ഉള്ളതുപോലെ പറയുന്നു. എന്റെ മക്കൾ ചെറുതാണ് അവർക്ക് ഇതൊന്നും എന്താണെന്ന് അറിയില്ല. എന്റെ ഒരു വീഡിയോയിൽ ഞാൻ ഇട്ടിട്ടുണ്ട്. നോ സ്മോക്കിങ്, നോ ഡ്രി​ഗ്സ്, നോ ഡ്ര​ഗ്സ്, നോ ബാഡ് ഫ്രണ്ട്സ് എന്ന്. ഈ നാല് കാര്യങ്ങളാണ് മക്കൾ എഴുന്നേറ്റ് കഴിഞ്ഞാൽ ഞാൻ രാവിലെ ആദ്യം പറയുന്നത്. ആൺകുട്ടികൾ ആയതുകൊണ്ട് ഒരു സ്മോക്ക് എങ്കിലും ചെയ്യാതിരിക്കില്ല.

Actress Suma Jayaram

പക്ഷെ അവർക്ക് ബോധ്യം ഉണ്ടാകണം എന്ന് എനിക്കുണ്ട്. അതിന് വേണ്ടി ഞാൻ അവരുടെ അച്ഛനെ കാണിച്ച് കൊടുക്കും. പപ്പ എന്താണ് ചെയ്യുന്നതെന്ന് നോക്കൂവെന്ന്.‍ പപ്പ സി​ഗരറ്റ് വലിക്കുകയും സ്മോക്ക് ചെയ്യുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇതൊന്നും ചെയ്യരുതെന്ന് മക്കളോട് പറയും. ഇതുകൊണ്ട് വരാൻ പോകുന്ന പ്രശ്നങ്ങൾ അവർക്ക് അറിയില്ല.

പക്ഷെ ഇതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്താണെന്ന് ചോദിച്ചാൽ ഷു​ഗർ, ഹാർട്ടിന്റെ കംപ്ലെയ്ന്റ് എന്നിവയെല്ലാമാണെന്ന് മക്കൾക്ക് ഞാൻ അടുത്തിരുന്ന് പറഞ്ഞ് കൊടുക്കും. മൂന്ന് വയസുള്ള എന്റെ മക്കൾക്ക് ഹാർട്ട് കംപ്ലെയ്ന്റ് എന്നാൽ എന്താണെന്ന് ഈ പ്രായത്തിൽ മനസിലാകില്ല. പക്ഷെ ഇപ്പോൾ ഞാൻ ഇത് അവർക്ക് പറഞ്ഞ് കൊടുത്താൽ അവരുടെ ഉൾമനസിൽ കിടക്കാൻ വേണ്ടി മാത്രമാണ് പറയുന്നത്.

കാരണം വിവാഹം കഴിഞ്ഞശേഷം ഞാൻ അത്രമാത്രം മടുത്തിട്ടുണ്ട് ആ ഒരു കാര്യം കണ്ട്. മെന്റലിയും ഫിസിക്കലിയും ഒരുപാട് ട്രോമയുണ്ടായിട്ടുണ്ട്. അത് കണ്ട് കഴിഞ്ഞാൽ എനിക്ക് ട്രോമയാണ്. എന്നെ ഉലച്ചത് ഭർത്താവിന്റെ മദ്യപാനവും സ്മോക്കിങ്ങുമാണെന്നുമാണ് സുമ ജയറാം പറഞ്ഞത്.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X