'എപ്പോഴും കൃപാസനത്തിലാണല്ലോ ഭർത്താവ് കുടി നിർത്തിയില്ലേ?, അദ്ദേഹം പ്രാർത്ഥിക്കണം, ഞാൻ പോകുന്നത് എനിക്കായി'
ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടിയാണ് സുമ ജയറാം. ടെലിവിഷനിലും സിനിമയിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന നടി 1988ല്‍ ഉല്‍സവ പിറ്റേന്ന് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ചെറിയ പ്രായം മുതൽ സുമ അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിക്കും മോഹൻലാലിനും ദിലീപിനുമൊപ്പം വരെ അഭിനയിച്ചിട്ടുള്ള സുമ വിവാഹശേഷമാണ് അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്.
2013ല്‍ ആയിരുന്നു ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ ലല്ലു ഫിലിപ്പ് പാലത്തറയുമായുള്ള സുമയുടെ വിവാഹം. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ 2022 ജനുവരിയിലാണ് സുമയ്ക്കും ലല്ലുവിനും ഇരട്ട കുട്ടികള്‍ പിറന്നത്. അമ്പതിനോട് അടുക്കുമ്പോഴായിരുന്നു സുമയുടെ പ്രസവം. മക്കളുടെ വിശേഷങ്ങളെല്ലാം നടി സോഷ്യൽമീഡിയ പേജ് വഴിയും യുട്യൂബ് ചാനൽ വഴിയും ആരാധകരിലേക്ക് എത്തിക്കാറുണ്ട്.

മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ഒട്ടുമിക്ക താരങ്ങളുമായും സുമയ്ക്കും കുടുംബത്തിനും സൗഹൃദമുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ വിശേഷങ്ങൾ ഓൺലുക്കേഴ്സ് മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് സുമ ജയറാം. കുടുംബത്തെ കുറിച്ചും ദൈവ വിശ്വാസത്തെ കുറിച്ചും സിനിമയിൽ സജീവമായിരുന്നപ്പോഴുള്ള അനുഭവവുമെല്ലാം നടി പങ്കുവെച്ചു.
ജോലിക്കാരുണ്ടെങ്കിലും മക്കളുടെ കാര്യങ്ങളെല്ലാം താൻ തന്നെയാണ് ചെയ്യാറുള്ളതെന്ന് സുമ പറയുന്നു. രണ്ട് പേരെയാണ് തന്റെ ആൺമക്കളെ പരിപാലിക്കാനായി സുമ നിയമിച്ചിട്ടുള്ളത്. നാല് ജോലിക്കാരെ വെച്ചതുകൊണ്ട് കാര്യമില്ല. മക്കളെ നോക്കണമെങ്കിൽ എന്റെ കണ്ണ് തന്നെ വേണം. അവർ എന്തെങ്കിലും കഴിക്കുന്നുണ്ടോ, എടുക്കുന്നുണ്ടോ, മറിച്ചിടുന്നുണ്ടോ എന്നതെല്ലാം എപ്പോഴും ശ്രദ്ധിക്കണം.
കൂടാതെ ഭർത്താവിന്റെ കാര്യങ്ങളും നോക്കണം. നാല് ജോലിക്കാരുടെ കാര്യങ്ങളും നോക്കണം. ഞാൻ രണ്ട് സെക്കന്റ് പുറത്തേക്ക് പോയി വന്നാൽ അവർ നാലുപേരും കൂടി സംഘം ചേർന്ന് ഇരുന്ന് സംസാരിക്കുകയാകും. എന്നാലും എന്റെ മക്കളുടെ കാര്യം നോക്കാനായി ഞാൻ തന്നെ വേണം. ഓടാൻ എനിക്ക് പറ്റില്ല. ബാക്ക് പെയിനുണ്ട്. അതുകൊണ്ട് കൂടിയാണ് നാലുപേരെ ജോലിക്ക് വെച്ചത്. വീടിന് അടുത്ത് തന്നെയുള്ള സ്ത്രീകളായതുകൊണ്ട് വലിയ പ്രശ്നങ്ങളില്ല സുമ പറയുന്നു. തന്റെ ദൈവവിശ്വാസത്തെ കുറിച്ചും നടി സംസാരിച്ചു.
കൃപാസനത്തിൽ നിത്യവും സന്ദർശനം നടത്തുന്നതിന്റെ പേരിൽ പലവിധ ചോദ്യങ്ങൾ സുമയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സുമി എപ്പോൾ നോക്കിയാലും കൃപാസനത്തിൽ പോകുന്നുണ്ടല്ലോ... എന്താ കൃപാസനത്തിൽ പോയിട്ട് ഭർത്താവ് കുടി നിർത്തിയില്ലേ? എന്നൊക്കെ ചോദ്യങ്ങൾ വരാറുണ്ട്. അപ്പോൾ ഞാൻ പറയും കൃപാസനത്തിൽ പോകുന്നത് എന്റെ ആവശ്യത്തിനാണെന്ന്.

എനിക്ക് ഭക്ഷണം വേണമെങ്കിൽ ഞാൻ പോയി പ്രാർത്ഥിക്കണം. എനിക്ക് വീട് വേണമെങ്കിൽ ഞാൻ പോയി പ്രാർത്ഥിക്കണം. എനിക്ക് പൈസ വേണമെങ്കിൽ ഞാൻ പ്രാർത്ഥിക്കണം. എന്റെ ഭർത്താവിന് വേണമെങ്കിൽ അദ്ദേഹത്തിന് ശരീരം ഓക്കെയാകണമെങ്കിൽ അദ്ദേഹം പോയി പ്രാർത്ഥിക്കണം. അല്ലാതെ അദ്ദേഹത്തിന് വേണ്ടി ഞാൻ പള്ളിയിൽ പോയി പ്രാർത്ഥിച്ചിട്ട് കാര്യമില്ല. ദൈവം തന്ന ശരീരം നശിപ്പിക്കണോ നന്നായി കൊണ്ടുപോകണോ എന്നത് നമ്മുടെ കയ്യിലാണെന്ന് ഭർത്താവിനോട് ഞാൻ പറയാറുണ്ട്.
ഒരു കുടുംബം നന്നായി കൊണ്ടുപോവുക എന്നത് ഭർത്താവിന്റെ കയ്യിലാണ്. കുടുംബം എന്തെങ്കിലും പ്രശ്നത്തിലായാലും അതിന്റെ എല്ലാ കാരണവും ഭർത്താവ് തന്നെയായിരിക്കും എന്നും സുമ പറയുന്നു. പിന്നീട് സംവിധായകൻ ഫാസിലുമായുള്ള ഷൂട്ടിങ് അനുഭവങ്ങളും പങ്കുവെച്ചു. ലൊക്കേഷനിൽ വന്നാൽ ഫാസിൽ സാർ അഭിനയിച്ച് കാണിക്കും.
നമുക്ക് ഒന്നും ചെയ്യേണ്ട കാര്യമില്ല. എങ്ങനെ എക്സ്പ്രഷൻ ഇടണമെന്നത് അടക്കം കാണിച്ച് തരും. അദ്ദേഹം അഭിനയിച്ച് കാണിച്ച് തരുന്നതിന്റെ കാൽഭാഗം നമ്മൾ അഭിനയിച്ചാൽ മതി. എളുപ്പമാണ്. വെറുതെയല്ല അദ്ദേഹത്തിന്റെ മകൻ ഫഹദ് ഇപ്പോൾ അഭിനയിക്കുന്നത്.
അദ്ദേഹത്തിന്റെ ജീനായതുകൊണ്ടാണ് ഫഹദ് ഇത്രത്തോളം സൂപ്പറായി അഭിനയിക്കുന്നത്. ഫഹദിന്റെ ആദ്യത്തെ സിനിമ എടുത്ത് നോക്കൂ. ആ ഫഹദാണോ ഇപ്പോൾ കാണുന്ന ഫഹദെന്ന് തോന്നിപ്പോകും. ഫാസിൽ സാർ പണ്ട് അഭിനയിച്ചിരുന്നുവെങ്കിൽ അദ്ദേഹം സൂപ്പർ ഒരു ആക്ടറാകുമായിരുന്നു എന്നാണ് സുമ പറഞ്ഞത്.


Click it and Unblock the Notifications











